പശു ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു
കട്ടപ്പന: പശു ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. കൊച്ചറ വയലാര്‍നഗറില്‍ തെക്കേടത്ത് പുരുഷോത്തമന്റെ ഭാര്യ ഉഷ(50) ആണ് മരിച്ചത്. തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടികൂടുന്നതിനിടെയാണ് അപകടം.
ബുധന്‍ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം നടന്നത്. തൊഴുത്തില്‍നിന്ന് അഴിക്കുന്നതിനിടെ കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ വെള്ളക്കുഴിയിലേക്ക് ഉഷയും ഉഷയുടെ മുകളിലേക്ക് പശുവും വീഴുകയായിരുന്നു.
ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് ഇവരെ കുഴിയില്‍ കണ്ടെത്തിയത്. ഉഷയെ പുറത്തെടുത്ത് ആദ്യം ചേറ്റുകുഴിയിലെ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികില്‍സയ്ക്കായി കട്ടപ്പനയിലേക്ക് മാറ്റുന്നതിനിടയില്‍ മരണം സംഭവിക്കുകയുമായിരുന്നു