തെറ്റുകളിലൊ കള്ളത്തരങ്ങളിലൊ ഭ്രമിക്കാതെ സത്യസന്ധമായി ജീവിതത്തെ അറിയാൻ നമ്മൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഒരാൾക്കും നമ്മളെ കബളിപ്പിക്കാനൊ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാനൊ കഴിയില്ല.
സംതൃപ്തമായ മനസ്സിനെക്കാൾ വലിയൊരു ധനം നമുക്ക് ലഭിക്കാനില്ല. നമുക്ക് വേണ്ടിയുള്ള സൗഹൃദങ്ങളുടെ നന്മയുള്ള പ്രാർത്ഥനയേക്കാൾ വലിയൊരു സമ്മാനവും ഇല്ല.
സ്നേഹം സത്യമാകുന്നത് അതിൽ ആത്മാർത്ഥത നിറയുമ്പോഴാണ്.
യാചിച്ചു കിട്ടുന്ന ഭിക്ഷ
ആകരുത് സ്നേഹം.
കാത്തിരുന്ന് കിട്ടുന്ന
വരമാകണം സ്നേഹം.
കുടത്തിലെ വിളക്ക്
ആകരുത് സ്നേഹം.
അത് പ്രകടിപ്പിക്കാനുള്ളതാണ്
പൊതിഞ്ഞു കെട്ടി മനസ്സിൽ
സൂക്ഷിച്ചാൽ സ്നേഹം ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകും.
അർഹിക്കുന്ന ആൾക്ക് മനസ്സിലാക്കി കൊടുക്കാൻ പിന്നീട് അവസരങ്ങൾ ലഭിച്ചെന്ന് വരില്ല .
നമ്മൾ മനസ്സറിഞ്ഞു നല്കുന്ന ആന്മാർത്ഥത പോലും ചിലപ്പോൾ
ചോദ്യം ചെയ്യപ്പെട്ടേക്കാം ...
ആത്മാർത്ഥതയെ ചോദ്യം ചെയ്യുമ്പോൾ അവിടെ തകർന്നടിയുന്നത്
സ്നേഹവും കരുതലുമാണ് .
ആത്മാർത്ഥതയില്ലാത്ത സ്നേഹബന്ധങ്ങളിൽ നിന്നെല്ലാം
ഒഴിഞ്ഞു മാറണം.നമ്മളെ
നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന
വാശിയിൽ തേടി വരുന്ന സ്നേഹത്തെ
ചേർത്ത് പിടിക്കണം..
പ്രണയമായാലും
സൗഹൃദമായാലും.
ഉപകാരസ്മരണ മറക്കുക എന്നത് മനുഷ്യസഹജമാണ് .
അതുകൊണ്ട് നന്ദിയും കടപ്പാടും പ്രതീക്ഷിച്ച് ആർക്കും ഒന്ന് ചെയ്യരുത്. അത്
പിന്നീട് മനോവേദനങ്ങൾക്ക്
ഇടവരുത്തും ..
✍️: അശോകൻ.സി.ജി.