നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രകൾ ഏറ്റവും കൃത്യമായതും, ആസൂത്രിതമായതും ആയിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.
വിജയത്തിലേക്കെത്താനായി നമ്മിലെ കഴിവുകളെ സ്വയം മനസ്സിലാക്കി, അവ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.
വിജയം കൊതിക്കുന്നൊരു മനസ്സുണ്ടെങ്കിൽ കഠിന പരിശ്രമത്തിലൂടെ അസാധ്യമായ പലതും അത്ഭുതകരമായി നേടിയെടുക്കാൻ നമുക്ക് സാധിക്കും.
അറിഞ്ഞോ അറിയാതെയോ ഇന്നലെകളിലെ തെറ്റുകൾക്കും 'നാളെ' എന്ന നമ്മുടെ ശുഭകരമായ ഭാവിക്കുമിടയിലുള്ള 'ഇന്ന് ' എന്ന അവസരത്തെ നാം തന്നെയാണ് ശരിയായ രീതിയിൽ മാറ്റിയെടുക്കേണ്ടത്.
പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതോ, തരണം ചെയ്യാൻ കഴിയാത്തതോ ആയി ഒന്നുമില്ലെന്ന തിരിച്ചറിവിൽ ആത്മവിശ്വാസത്തോടെ തന്നെ ഇന്നിന്റെ നിമിഷങ്ങളെ സ്വീകരിക്കുക.
സ്വയം മാറ്റം ആഗ്രഹിക്കാത്ത ഒരു സമൂഹവും പുരോഗതി നേടിയിട്ടില്ല എന്നറിയുക.
തുടക്കം നന്നായാൽ ഒടുക്കവും നന്നായി
ഓരോ പുലരിയും ഒരു പുതിയ തുടക്കമാണ്... നാം ആഗ്രഹിക്കുന്ന രീതിയിൽ അത് മുന്നോട്ടു കൊണ്ടുപോവാൻ തന്നെ പരിശ്രമിക്കണം.