നിപ ബാധിതനിൽ നിന്ന് രോഗം പകരുന്നത് എപ്പോൾ, രോഗം വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകുമോ?
2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു അന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത്. മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ദിനങ്ങൾ... സിസ്റ്റർ ലിനി ഉൾപ്പടെ പതിനേഴ് പേർ മരണത്തിന് കീഴടങ്ങി.
2021 ൽ സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്തു. അന്ന് ഒരാളാണ് മരിച്ചത്. രണ്ട് വർഷത്തി നിപ്പുറം വീണ്ടും നിപ ആശങ്കയിലാണ്സംസ്ഥാനം. കോഴിക്കോട് രണ്ട് അസ്വാഭാ വിക മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് ആളുകളുടെ മനസിൽ പല തരത്തിലുള്ളസംശയങ്ങളുണ്ട്.
എന്തുകൊണ്ടാണ് നിപ വീണ്ടും വീണ്ടും വരുന്നത്?
വീണ്ടും വീണ്ടും വരികയെന്ന് പറയാൻ പറ്റില്ല . കാരണം ലോകത്തെ മൊത്തം വ്യാപനത്തോത് നോക്കിയാൽ പ്പോലും രോഗനിരക്ക് വളരെക്കുറവാണ്.ഉദാഹരണത്തിന്ഡെങ്കിയെപ്പോലൊരുവ്യാപനമില്ല.ബംഗ്ലാദേശ്,മലേഷ്യ, സിംഗപ്പൂർ അങ്ങനെ വളരെകുറച്ച്സ്ഥലങ്ങളിലാണ് നിപ റിപ്പോർട്ട് ചെയ്തത്.
നിപ പകരുന്ന രീതി
ഇത് സാധാരണയായി മൃഗങ്ങളിൽ നിന്ന് അല്ലെങ്കിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുക. വവ്വാലുകളിൽ ഈ വൈറസിന്റെ സോഴ്‌സ് ഉണ്ട്. വവ്വാലുകളിൽ നിപ മാത്രമല്ല, കോടിക്കണക്കിന് വൈറസുകളുണ്ട്.വവ്വാലുകൾപഴവർഗങ്ങളിൽകടിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ വൈറസ്നമ്മുടെശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് മനുഷ്യരിൽനിന്ന്മനുഷ്യരിലേക്കും വ്യാപിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താരതമ്യേന ഇത് വ്യപകമായി പകരുന്ന രോഗമേ അല്ല. കോഴിക്കോട് രോഗം സ്ഥിരീകരിച്ചെന്നുകരുതി അവിടെവരുന്നഎല്ലാവർക്കും രോഗം വരിക, അവർ തിരുവനന്തപുരത്ത് പോയാൽതിരുവനന്തപുരത്തുള്ള എല്ലാവർക്കും വരിക,അങ്ങനെഡെങ്കിപോലെയോ,വൈറൽ പനി പോലെയോ പകരുന്ന രോഗമല്ലഇത്.ലോകത്തിന്റെ മൊത്തംചരിത്രമെടുത്തുനോക്കിയാൽപ്പോലും വളരെ കുറച്ചുപേർക്കാണ് ഈ രോഗം ബാധിച്ചത്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി.
ഏകദേശം നാൽപ്പത് മുതൽ എൺപത് ശതമാനം വരെ മരണനിരക്ക് ഉണ്ട്. അതായത് നൂറ് പേർക്ക് ബാധിച്ചാൽ നാൽപ്പത് മുതൽ എൺപത് പേർ വരെ മരിച്ചുപോകാനുള്ള സാദ്ധ്യത,അതാണിതിന്റെഅപകടം.സമ്പർക്കത്തിലായവരെകണ്ടെത്തുകയാണ്നമ്മൾആദ്യംചെയ്യേണ്ടത്.അവർക്ക് രോഗലക്ഷണ ങ്ങളു ണ്ടോയെന്ന്പരിശോധിക്കുക.അവരെക്വാറന്റൈനിലാക്കുക. പക്ഷികൾകടിച്ചപഴവർഗങ്ങൾകഴിക്കാതിരിക്കുക. ഇത് രണ്ടുമാണ്പ്രധാന മായുംചെയ്യാനുള്ളത്.ആരോഗ്യപ്രവർത്തകരും ഇവരെപരിചരിക്കുന്നവരുംപ്രത്യേകംശ്രദ്ധിക്കണം.
നിപ ലക്ഷണങ്ങൾ
സാധാരണ പനിയുടെ ലക്ഷണങ്ങളാണ്ഉണ്ടാകുക. ശക്തമായ പനി, തലവേദന, ഛർദ്ദിയൊക്കെയുണ്ടാകും. വൈറസ് രണ്ട് ഭാഗങ്ങളെ ബാധിക്കുമ്പോഴാണ്ബുദ്ധിമുട്ടുണ്ടാകുന്നത്,തലച്ചോറിനെയുംശ്വാസകോശത്തെയും.ശ്വാസകോശത്തെ ബാധിക്കുമ്പോൾന്യൂമോണിയ വരും.ശ്വസനപ്രക്രിയയിൽ തടസം വന്നിട്ടാണ് മരണം സംഭവിക്കുക. തലച്ചോറിനെ ബാധിച്ചാൽ,തലയിൽനീർക്കെട്ടുണ്ടാകും.ഇതുവഴിയാണ് മരണം സംഭവിക്കുന്നത്.
നിപ ബാധിതനിൽ നിന്ന് രോഗം പകരുന്നത്എപ്പോൾ?
പതിനാല് ദിവസമാണ് ഇൻകുബേഷൻ പിരീഡ്. അതായത് ശരീരത്തിൽ അണുക്കൾ പ്രവേശിച്ച്, രോഗലക്ഷണങ്ങളിലെത്താൻ പത്ത് മുതൽ പതിനാല് ദിവസം വരെയെടുക്കും. അസുഖത്തിന്റെമൂർദ്ധന്യാവസ്ഥയിലാണ് ഇത് പടരുക.
എത്ര ദിവസം ക്വാറന്റൈനിലിരിക്കണം
രോഗിയുമായിസമ്പർക്കത്തിലായാൽ ഇൻകുബേഷൻ പിരീഡിന്റെഇരട്ടിദിവസമാണ് സാധാരണയായി പറയുക.28ദിവസംവരെപോകാം.രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണെങ്കിൽചിലസാഹചര്യങ്ങളിൽനേരത്തെനിർത്താൻ പറ്റും. ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഇത് തീരുമാനിക്കാൻ പറ്റുക.
പാർശ്വഫലങ്ങൾ ഉണ്ടാകുമോ?
നിപ വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകാനുള്ളസാദ്ധ്യതയുണ്ട്.ഉദാഹരണത്തിന് തലച്ചോറിനെ ബാധിക്കുന്നഅവസ്ഥയുണ്ടായവരാണെങ്കിൽ, റിക്കവർ ചെയ്യുന്ന ചില ആളുകളിൽകൈകാലുകൾക്ക് ബലക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായേക്കാം. എല്ലാവർക്കും അങ്ങനെ വരണമെന്നൊന്നുമില്ല.
നിപ വൈറസ് വാക്സിൻ ഉണ്ടോ?
വാക്സിനായിട്ടുള്ള ട്രയലൊക്കെനടക്കുന്നുണ്ട്.ഒന്നും സക്സസ് ഫുളായിട്ടില്ല. കാരണം
വാക്സിൻ നമ്മൾ എപ്പോഴാണ് വികസിപ്പി ക്കുന്നത്, രോഗം ഒരുപാട് പേരെബാധിക്കുമ്പോൾ. എന്നാൽ നിപയ്ക്ക് വ്യാപനംകുറവാണ്. അതിനാൽത്തന്നെവാക്സിനായുള ഒരു നൂറ് ശതമാനംശ്രമംഉണ്ടായിട്ടില്ല.അതൊരുന്യൂനതയല്ല. വാക്സിനിലേക്ക് നമ്മൾഎത്തണമെന്നുണ്ടെങ്കിൽ വൈറസിന് അത്രയുംവ്യാപനംഉണ്ടായിരിക്കണം.
പാർശ്വഫലങ്ങൾ ഉണ്ടാകുമോ?
നിപ വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകാനുള്ളസാദ്ധ്യതയുണ്ട്.ഉദാഹരണത്തിന് തലച്ചോറിനെ ബാധിക്കുന്നഅവസ്ഥയുണ്ടായവരാണെങ്കിൽ, റിക്കവർ ചെയ്യുന്ന ചില ആളുകളിൽകൈകാലുകൾക്ക് ബലക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായേക്കാം. എല്ലാവർക്കും അങ്ങനെ വരണമെന്നൊന്നുമില്ല.