എന്തൊരു വിരോധാഭാസമാണ് സത്യത്തിൽ ജീവിതം,
പക്ഷേ മനസ്സിലാക്കേണ്ടത് നിങ്ങൾ അനുഗ്രഹീതനാണ് എന്നതാണ്,മുള്ളുള്ള കൊമ്പിലെ പനിനീർ പൂവാണ് അത്രമേൽ ഭംഗിയുള്ളത്,മരുഭൂമിയിലെ മഴക്കാണ് ഏറ്റവും ഹൃദ്യമായ തണുപ്പ്...
തലതല്ലി വീഴുന്ന വെള്ളച്ചാട്ടമാണ് സ്വച്ഛമായൊഴുകുന്ന പുഴയേക്കാൾ ഭംഗിയുള്ളത്, ഓരോ നിമിഷവും അനുഭവങ്ങളിൽ നമ്മൾ നമ്മളാവുക,ചിരിക്കേണ്ടിടത്തു ചിരിക്കുക... കരയേണ്ടിടത്തു കരയുക...
ഹൃദയത്തിന്റെ ജനാലകൾ തുറന്നിടുക,,ഒരുപാട് കാറ്റും വെളിച്ചവും മഴനൂലുകളും ആസ്വദിക്കുക .നന്നായി ജീവിക്കുക,,സാധാരണക്കാരനായല്ല,സാധാരണക്കാർക്കിടയിലെ,തിരഞ്ഞെടുക്കപ്പെട്ടവനായി