ഏതുതരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിജയം സാധ്യമാകുംവരെ തീവ്രമായ പ്രയത്നങ്ങളെ കൊണ്ട് പ്രവർത്തനം തുടരാൻ നമ്മുടെ ഉള്ളിൽ നിന്നും മനോബലത്തിന്റെ ഇന്ദ്രജാലങ്ങൾ ഉത്ഭവിക്കും . അസാധ്യമായവയെ സാധ്യമാക്കുന്ന ഉൾക്കരുത്ത്
നമ്മളിലേക്കെത്തിച്ചുകൊണ്ട് അചഞ്ചലമായ ലക്ഷ്യത്തിലേക്ക് മുന്നേറാൻ പ്രേരിപ്പിക്കും . അതാണ് ദൃഢനിശ്ചയം .
ഒരു നുള്ള് വാശി .. ഒരിറ്റു ശുഭാപ്തി വിശ്വാസം ... ഒരു തുള്ളി ദൃഢനിശ്ചയം.
നമ്മൾ കണ്ട ആ സ്വപ്നം യാഥാർത്ഥ്യമാക്കിയാലുടൻ അഭിമാനം കൊണ്ട് പുഞ്ചിരി നിറയുന്ന ചില മുഖങ്ങളുടെ ഒരുകൂട്ടം . പിന്നെ
കൂട്ടിനൊരായിരം പ്രതീക്ഷകളും .
ജീവിതവിജയം സാധ്യമാക്കുന്നതിന് ഒരാൾ സമർപ്പിക്കുന്ന മനോബലമുണ്ടല്ലോ
അതാണ് ദൃഢനിശ്ചയം..
ഒരു പക്ഷെ ജീവിതത്തിൽ നിങ്ങൾ നിരന്തരം പരാജയപ്പെട്ടിട്ടുണ്ടാകാം...
നിരവധി ദുരന്തങ്ങൾ അതിജീവിക്കേണ്ടി വന്നിട്ടുണ്ടാകാം.. ക്രൂരമായ പരിഹാസങ്ങൾക്കും നിരാശകൾക്കും വശംവദരായിട്ടുണ്ടാകാം....
ഏതുതരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിജയം സാധ്യമാകും വരെ തീവ്രമായ ചോദനകൾ ഉൾക്കൊണ്ട് പ്രവർത്തനം തുടരാൻ നമ്മുടെ ഉള്ളിൽ നിന്ന് മനോബലത്തിന്റെ ഇന്ദ്രജാലങ്ങൾ ഉത്ഭവിക്കും.നമ്മുടെ ഏറ്റവും വലിയ ബലഹീനത ഇരിക്കുന്നത് ഉപേക്ഷിക്കുന്നതിലാണ്.വിജയിക്കാനുള്ള ഏറ്റവും ഉറപ്പായ മാർഗം എല്ലായ്പ്പോഴും ഒരുതവണകൂടി പരിശ്രമിക്കുക എന്നതാണ്.
അസാധ്യമായവയെ സാധ്യമാക്കുന്ന ഉൾക്കരുത്ത് നിങ്ങളിലെത്തിച്ചു കൊണ്ട് അചഞ്ചലമായി ലക്ഷ്യത്തിലേക്ക് മുന്നേറാൻ അത് പ്രേരിപ്പിക്കും..
അതാണ് മനക്കരുത്തിലൂന്നിയ ദൃഢനിശ്ചയം....
വിഡ്ഢികൾ പാതി നിറഞ്ഞ പാത്രം പോലെ എപ്പോഴും ബഹളം കൂട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ തെളിമയോടെ ശാന്തരായിരിക്കും.
✍️:അശോകൻ സി.ജി.