തെറ്റുകൾ തിരുത്തുക എന്നതും ബാഹ്യപ്രേരണ കൾക്ക് വിധേയരാവുക എന്നതും സ്വാഭാവികം മാത്രമാണ് . എന്നാൽ ശരികളെ കണ്ടെത്താനാവുക എന്നതും മറ്റുളളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയുക എന്നതും തികച്ചും അസ്വാഭാവികമാണ്.
ചിലരുടെ പെട്ടെന്നുള്ള മാറ്റം നമ്മളെ വേദനിപ്പിക്കും .അത് പക്ഷേ മാറ്റമല്ല .,ഇത്രയും നാൾ അവർ നമുക്ക് മുന്നിൽ അണിഞ്ഞിരുന്ന മുഖംമൂടി അഴിഞ്ഞു വീണു തനിനിറം പുറത്തു വന്നതാണെന്ന് കരുതിയാൽ മതി.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾ മറ്റുള്ളവർ പറഞ്ഞു നമ്മൾ അറിയുമ്പോൾ മനസ്സിലാക്കണം , അവർക്ക് നമ്മൾ ഒഴിഞ്ഞു കൊടുക്കേണ്ട സമയമായി എന്ന്.
നമ്മളെ മനസ്സിലാക്കാൻ ശ്രമിക്കാത്തവർക്ക് മുന്നിൽ എത്രയൊക്കെ മനസ്സ് തുറന്ന് കൊടുത്തിട്ടും ഒരു പ്രയോജനവുമില്ല.മടുപ്പില്ലാതെ പരസ്പരം ഇഷ്ടത്തോടെ കഴിയാൻ ഒരു കാരണം നമുക്ക് കണ്ടുപിടിക്കണം. വഴക്കിടാനൊക്കെ നൂറുകൂട്ടം കാരണങ്ങൾ ഉണ്ടാവും.
മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്. നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും എന്നാൽ നമ്മളെ മനസ്സിലായിവർ വളരെ ചുരുക്കമായേ കാണൂ.ജീവിതം എന്നാൽ ഒരു തുറന്ന പുസ്തകമാണ് . വായനക്കാരുടെ മനസ്സിലാക്കൽ പോലെ ഇരിക്കും ആ പുസ്തകത്തിലെ അർത്ഥം .
പരസ്പരം പോരായ്മകൾ കാര്യമാക്കാതെ പരിഭവങ്ങൾ പ്രകടിപ്പിക്കാതെ വിട്ടുവീഴ്ചയിലൂടെ എന്നും ഇണങ്ങി നിൽക്കാൻ നാം കൊതിക്കുമ്പോൾ
ആ ബന്ധങ്ങൾക്ക് അറിയാതെ നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനം വന്നിട്ടുണ്ടാവും . കുറ്റപ്പെടുത്തലുകൾ വഴിമാറി സ്നേഹം നിറഞ്ഞു നിൽപ്പുണ്ടാവും അതിൽ .
✍️ :അശോകൻ.സി.ജി.