ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വരണ്ട ചർമം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

ചർമം ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്






ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്കപേരും. ക്രീമുകളും ചെറിയ പൊടിക്കൈകളും ഉപയോഗിച്ചാണ് എല്ലാവരും ചർമ്മം സംരക്ഷിക്കുന്നത്. ഒയ്‌ലി സ്‌കിൻ പോലെ തന്നെ പലർക്കും വരണ്ട ചർമ്മവും കാണപ്പെടാറുണ്ട്. വരണ്ട ചർമ്മമുള്ളവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചർമ്മ പ്രശ്നങ്ങളിലേക്കായിരിക്കും നമ്മളെ കൊണ്ടെത്തിക്കുന്നത്. ചിലർക്ക് അലർജി വരാനും, അതുപോലെ, ചിലർക്ക് മുഖക്കുരു, തടിച്ച് പൊന്തൽ എന്നിങ്ങനെയുള്ള ചർമ്മ പ്രശ്‌നങ്ങൾ വരാൻ സാധ്യത കൂടുതലാണ്



വരണ്ട ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കാരണങ്ങൾ കൊണ്ടും ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചർമ്മം പൊളിഞ്ഞിളകുന്നത് പോലെ അനുഭവപ്പെടുന്നുണ്ടോ? വരണ്ട ചർമ്മമുള്ള ഒരാൾക്ക്, തണുപ്പുള്ള ദിവസങ്ങളിൽ ഈ പ്രശ്നം കൂടുതൽ മോശമാകും. വരണ്ട ചർമ്മ പ്രകൃതം ഉള്ളവരുടെ പുറംതൊലി പൊളിഞ്ഞിളകി വരുന്നത് കൊണ്ട്, അൽപ്പം കൂടുതൽ ശ്രദ്ധ ഈ സമയത്ത് ചർമ്മത്തിന് ആവശ്യമാണ്. ചർമ്മത്തിലെ ഈർപ്പം കുറവായതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഈ ദിവസങ്ങളിൽ അന്തരീക്ഷവും വരണ്ടതായതിനാൽ, ഇത് ചർമ്മത്തിന്റെ മുകളിലെ പാളിയിൽ നിന്ന് ഈർപ്പം നഷ്ടപ്പെടാൻ ഇടയാക്കുന്നു. അത് ചർമ്മത്തെ വരണ്ട അവസ്ഥയിലേക്കും നയിക്കുന്നു.



ഇത്തരത്തിൽ പ്രശ്നമുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ അതുപോലെ ചർമ്മത്തിൽ പ്രയോഗിക്കുന്ന പ്രോഡക്ടുകൾ എന്നിവയെല്ലാം ചർമ്മത്തെ ബാധിക്കും. ചർമ്മത്തിലുള്ള സ്വാഭാവികമായ മോയ്‌സ്‌ച്വർ കണ്ടന്റ് നഷ്‌ടമാകുമ്പോഴാണ് ചർമ്മം വരണ്ടുപോകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം



മേൽപ്പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെ, വരണ്ട ചർമ്മക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ഇനി പറയുന്ന ചില കാര്യങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്.



വരണ്ട ചർമ്മമുണ്ടെങ്കിൽ നിങ്ങൾ പ്രത്യേകമായി ഒഴിവാക്കേണ്ടത് 


ഒരുപാട് തവണ  ശുദ്ധിയാക്കുന്നത്...

ഏത് ചർമ്മ സംരക്ഷണ ദിനചര്യയിലും ശുദ്ധീകരണം പ്രധാനമാണ്, പക്ഷേ ഇത് അമിതമാകുമ്പോൾ വരണ്ട ചർമ്മത്തിന് കാരണമാകും, പ്രത്യേകിച്ച് വരണ്ട ചർമ്മമുള്ള ഒരാൾക്ക്. വരണ്ട ചർമ്മത്തിന് സൗമ്യവും നല്ലതുമായ ഒരു ശുദ്ധീകരണമാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. ദിവസത്തിൽ രണ്ടുതവണ മാത്രം ചർമ്മം വൃത്തിയാക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു, കൂടാതെ, ചർമ്മത്തെ വളരെയധികം രാസവസ്തുക്കൾക്ക് വിധേയമാക്കുന്നത് ഒഴിവാക്കുക. കെമിക്കലുകൾ ഉപയോഗിച്ച് ശരീരം ശുദ്ധിയാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. അതുകൊണ്ട് പ്രകൃതിദത്തമായ സാധനങ്ങൾ മാത്രം ഉപയോഗിക്കുക.



അമിതമായി സ്‌ക്രബ് ചെയ്യുന്നത്

ചർമ്മത്തിന്റെ തരം അനുസരിച്ച് എത്ര തവണ നിർജ്ജീവ ചർമ്മത്തെ പുറംതള്ളണം എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചർമ്മമുള്ള ഒരാൾക്ക് ദിവസേനയുള്ള നിർജ്ജീവ ചർമ്മം പുറംതള്ളൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കില്ല. ചർമ്മം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം. വരണ്ട ചർമ്മമുള്ള ആളുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ നിർജ്ജീവ ചർമ്മം നീക്കം ചെയ്യാൻ പാടുള്ളൂ.



സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുന്നത്

വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഒരിക്കലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നൽകുന്ന സംരക്ഷണമാണ്. ചർമ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ഒരു സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക. ചില സൺസ്‌ക്രീനുകളിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട ചർമ്മത്തിലേക്ക് നയിക്കുന്നു.


ശുദ്ധമായ പച്ചവെള്ളത്തിൽ കുളിക്കുക

നല്ല തണുത്ത കാലാവസ്ഥയിൽ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതിനെക്കാൾ ആശ്വാസകരമായ മറ്റൊന്നില്ലെന്ന് നിങ്ങൾക്കറിയാം. പക്ഷേ ഇത് നിങ്ങളുടെ ചർമ്മത്തിന് അത്ര നല്ലതല്ല. വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ,  കുളിക്കാൻ പോകുമ്പോൾ  ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കിൽ ഇളം ചൂടുള്ള ആയിട്ടുള്ള വെള്ളം ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കുക.



മോയ്‌സ്ചുറൈസർ ഉപയോഗം

ഒരു കുളി കഴിഞ്ഞ ശേഷം മുഖം ടവ്വൽ കൊണ്ട് തുടച്ച് ഉണക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല - ധാരാളം ആളുകൾ അത് ചെയ്യാൻ പ്രവണത കാണിക്കുന്നു. എന്നാൽ അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ശുപാർശ ചെയ്യുന്നത് നിങ്ങളുടെ മുഖത്ത് മോയ്‌സ്ചുറൈസർ പ്രയോഗിക്കുവാനുള്ള ഏറ്റവും നല്ല സമയം മുഖത്ത് നനവ് ഉള്ളപ്പോഴാണ് എന്നാണ്. വരണ്ട ചർമ്മത്തിൽ നിന്ന് മുക്തി നേടുന്നതിന് അത്യാവശ്യമായ ജലാംശം ചർമ്മത്തിൽ നൽകാൻ ഇത് സഹായിക്കും



ആവശ്യത്തിന് വെള്ളം കുടിക്കുക 

ഇത് മിക്കവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും നഷ്ടപ്പെടുത്തും, ഇത് ചർമ്മത്തിൽ പ്രശ്നമുണ്ടാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുകയും തക്കാളി, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിൾ മുതലായ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക..


സോപ്പും ഡിറ്റർജന്റും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

ചർമം വരണ്ടതാക്കുന്നതിൽ സോപ്പിനുള്ള പങ്ക് ചെറുതല്ല. അലക്കുമ്പോഴും പാത്രം കഴുകുമ്പോഴുമൊക്കെ ഗ്ലൗസ് ഇടുന്നത് ഡിറ്റർജന്റും സോപ്പുമായി നേരിട്ട് കോൺടാക്ട് വരുന്നത് ഒഴിവാക്കും.



വീട്ടിൽ നിന്ന് ചെയ്യാവുന്ന പരിഹാരങ്ങൾ


ഒരു പഴത്തിൻറെ പൾപ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അൽപം തേനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്. അവോക്കാഡോ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.


വെളിച്ചെണ്ണ

വെളിച്ചെണ്ണ നല്ലൊരു മോയ്സ്ച്യുറൈസറാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്യുക. എണ്ണ രാത്രി മുഴുവൻ നേരം ഇട്ടേക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക. വെളിച്ചെണ്ണയിൽ പ്രകൃതിദത്ത വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ടാൻ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിൽ നിന്ന് ടാനിംഗ് നീക്കം ചെയ്യുന്നതിനു പുറമേ അണുബാധകളും ഫംഗസ് വളർച്ചയും തടയുന്നതിനും സഹായകമാണ്.


കറ്റാർവാഴ

കറ്റാർവാഴ വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ മികച്ചതാണ്. വരണ്ട കൈകളിലോ കാലുകളിലോ കറ്റാർവാഴ ജെൽ പുരട്ടുക. കറ്റാർവാഴ ഒരു വൈറ്റമിൻ സമ്പുഷ്ടമായ ഒരു സസ്യമാണ്. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ട ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കും. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്..


മിനറൽ ഓയിൽ

പെട്രോളിയം ജെല്ലി എന്നറിയപ്പെടുന്ന മിനറൽ ഓയിൽ ചർമത്തിൽ ഒരു സംരക്ഷണ പാളി പോലെ പ്രവർത്തിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈർപ്പത്തെ ചർമത്തിൽ ലോക്ക് ചെയ്തുവയ്ക്കുകയാണ് മിനറൽ ഓയിലുകളുടെ ജോലി. ചർമത്തിലെ പാടുകൾക്കും തടിപ്പുകൾക്കുമൊക്കെ മികച്ച പരിഹാരമാണ് ഇവ.


പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം: വരണ്ട ചർമമുള്ള ആളുകൾക്ക് മുകളിൽ പറഞ്ഞ കാര്യം എല്ലാവർക്കും ഒരുപോലെ ഫലം ചെയ്യണമെന്നില്ല. ചില ആളുകൾക്ക് ചില സാധനങ്ങൾ അലർജി ഉണ്ടാക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് ഏതു സാധനം ഉപയോഗിക്കുമ്പോഴും വളരെ ശ്രദ്ധയോടെ നല്ലൊരു ആരോഗ്യ വിദഗ്ധനോട് അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.



ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?

കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും? നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.  കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു. എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ? കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത്രം പ്രകാശം ...

മോട്ടിവേഷൻ ചിന്തകൾ

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്. 'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ? വിലക്കുറവിന്റെ മഹാമേള അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’ അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പ...

മോട്ടിവേഷൻ ചിന്തകൾ

പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്. ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും. മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക. ചില കാര്യങ്ങൾ  മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.                                                                                            നമ്മളൊന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്...

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാറായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക📌 മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്...

മോട്ടിവേഷൻ ചിന്തകൾ

ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം. സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും. സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. ആമസോണിൽ ഓഫർ പെരുമഴ തുടരുന്നു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...