മനുഷ്യന് ലഭിച്ച ഏറ്റവും മഹത്തായ കഴിവാണ് മറവി.ഇല്ലെങ്കിൽ ഇന്നലെ നമ്മുടെ മനസ്സിനെ വേദനിപ്പിച്ചവരുടെ മുഖത്തുനോക്കി ഇന്ന് ചിരിക്കാൻ കഴിയുമോ?
മറവി പലപ്പോഴും ഒരു അനുഗ്രഹമായിത്തീരാറുണ്ട്.
ജീവിതത്തിലെ വിജയഗതിമാറ്റമാണ്
ചിലരെ നമ്മളിൽ നിന്നും അകന്നു മാറാനും
മറന്നു പോകാനും പ്രേരിപ്പിക്കുന്നത്.
നമ്മളെ കാണുമ്പോൾ മറവി അഭിനയിച്ച മുഖങ്ങളൊക്കെയും
മനസ്സിലെന്നും സ്മരിച്ചാൽ
വേദനയോടെ
നീറിക്കൊണ്ടേയിരിക്കും.
ചില ബന്ധങ്ങൾ അകന്നുപോകുമ്പോൾ നമ്മുടെ മനസ്സിനത് വല്ലാത്ത നൊമ്പരമുണ്ടാക്കും . എന്നാൽ
പിന്നീട് ആ ബന്ധങ്ങളുടെ സത്യസ്ഥിതി വെളിപ്പെടുമ്പോൾ
മറവി ഒരനുഗ്രഹമായിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടും.
മറവി നടിക്കാൻ വളരെ എളുപ്പമാണ്.
പക്ഷെ മറക്കാൻ വലിയ
ബുദ്ധിമുട്ടായിരിക്കും.
മറന്നവരല്ല . മറവി
നടിച്ചവരാണ്
നമ്മളെ ഒരിക്കലും ഓർക്കാതിരിക്കുന്നത്
ഓർമ്മകളെ മറവി കവർന്നെടുത്തപ്പോൾ
മനുഷ്യന് നഷ്ടമായത് പലപ്പോഴും ഉരുവിട്ട
" മറക്കില്ലൊരിക്കലും "
എന്ന സ്വന്തം വാക്കായിരുന്നു.
സ്നേഹമായാലും സൗഹൃദമായാലും ബഹുമാനമായാലും അതിൽ ആത്മാർത്ഥതയില്ലെങ്കിൽ എല്ലാറ്റിനും
ഒരു പേരേയുള്ളൂ..
"അഭിനയം " നമ്മളെ
തമ്മിൽ "അടുപ്പി"
ക്കുന്നവരെ വിശ്വസിക്കാം
എന്നാൽ നമ്മളെ തമ്മിൽ "അടിപ്പി"ക്കുന്നവരെ
ഒരിക്കലും വിശ്വസിക്കരുത് .