ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വ്യത്യസ്തമായ വളരെ ഹെൽത്തി ആയ ഒരു ജാം പരിചയപ്പെടാം

വ്യത്യസ്തമായ വളരെ ഹെൽത്തി ആയ ഒരു ജാം പരിചയപ്പെട്ടാലോ 



ഇത് ലേഹ്യം പോലെയോ റൊട്ടിയോടൊപ്പമോ ബ്രെഡിനോടൊപ്പമോ ജാം പോലെയും കഴിക്കാവുന്ന വിറ്റാമിനുകളുടെ കലവറയാണ്.
കാലത്തും വൈകീട്ടും ഉപയോഗിക്കുവാനുതകുന്ന ഈ ജാമിന്റെ പ്രത്യേകതകളൊന്നു നോക്കൂ


ചില കുട്ടികളിൽ ഇന്ന് നാം കണ്ടു വരുന്ന അറ്റൻ‌ഷൻ ഡെഫിസിറ്റ് ഹൈപ്പർ‌ആക്റ്റിവിറ്റി ഡിസോർ‌ഡർ‌ ( എ‌ഡി‌എച്ച്‌ഡി) ഒരു മാനസികാരോഗ്യ വൈകല്യമാണ്, ഇത് സാധാരണ നിലയിലുള്ള ഹൈപ്പർ‌ആക്ടീവ്, ആവേശഭരിതമായ സ്വഭാവങ്ങൾക്ക് കാരണമാകും. ഇത്ഉള്ള ആളുകൾ‌ക്ക് ഒരൊറ്റ കാര്യത്തിൽ ‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ അല്ലെങ്കിൽ‌ ദീർഘനേരം ഇരിക്കുന്നതിനോ കഴിയില്ല . പ്രായത്തിനനുസരിച്ചുള്ള പെരുമാറ്റമായിരിക്കില്ല ഇവരിൽ നാം കാണുക .ഒരിടത്തും നാലോ അഞ്ചോ മിനിറ്റിലധികം അവർ അടങ്ങിയിരിക്കില്ല അത്തരമൊരവസ്ഥയുള്ളവർക്കും ഈ ജാം വളരെ പ്രയോജനപ്പെടുന്നതാണ്


ഗർഭിണികൾ ഇത് കഴിക്കുകയാണെങ്കിൽ മേല്പറഞ്ഞ രോഗമുള്ള കുട്ടികൾ ജനിക്കാതിരിക്കാൻ അവസരമൊരുക്കും
വയസ്സായവർക്കുണ്ടാവുന്ന സ്ട്രസ്സ് ഹൈപ്പർ ടെൻഷൻ എന്നിവക്കും മാറ്റമുണ്ടാകും


അത്തിപ്പഴം, ഇത്തപ്പഴം,
ഉണക്കമുന്തിരി,വാൽനെട്ടു അഥവാ അകോട്ട് വിത്ത്,തേൻ തുടങ്ങിയവ എല്ലാമാണ് ഇതിൽ ഉപയോഗിക്കുന്നത്


അത്തിപ്പഴം :- ഗർഭിണികൾക്കുത്തമമായ ഔഷധമാണ് അത്തിപ്പഴം .
ഗർഭം അലസാതിരിക്കുവാൻ ഏറ്റവും ഉത്തമമാണ്
അത്തിപ്പഴവും പഞ്ചസാരയും ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ നിന്നുള്ള രക്തവാർച്ച നിറുത്താനാവും
ശരീരത്തിന് ബലക്ഷയം നേരിടുന്നവർക്ക് ഏറ്റവും നല്ലതാണ്
പൊട്ടാസ്യത്തിന്റെ കലവറയാണ് അത്തിപ്പഴം
കൂടാതെ വയറിളക്കം വിളർച്ച അമിതമായ ആർത്തവം ആസ്തമ എന്നിവക്കും ഏറ്റവും ഉത്തമമാണ്
കൂടാതെ പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവ് എന്നിവക്കും സ്‌പേം വർദ്ധിക്കുവാനും ഉത്തമമാണ്
പ്രകൃതിദത്തമായ മധുരമാണ് ഇതിലടങ്ങിയിരിക്കുന്നതു എന്നതിനാൽ പ്രമേഹരോഗികൾക്കും കഴിക്കുവാൻ ഉത്തമമാണ് .കൂടാതെ മൂത്ര പഴുപ്പിനും ഹൃദയ ശക്തിക്കും രക്തസമ്മർദ്ധം കുറവുള്ളവർക്കും കാൽസ്യകുറവുള്ളവർക്കും അനീമിയക്കാർക്കും നല്ലതാണ്


ഈത്തപ്പഴം:- കാഴ്ച ശക്തിക്കും ..എല്ലുകൾക്ക് ശക്തിയുണ്ടാകുവാനും .രക്ത സമ്മർദ്ധം സാധാരണ ഗതിയിലാവാനും നല്ല കൊളസ്‌ട്രോൾ അധികാരിപ്പിക്കാനും ,ഫ്രക്ടോസ് ,ഗ്ലുക്കോസ് , സുക്രോസ് ,ഫോസ്ഫറസ് , പ്രോട്ടീൻ, സൾഫർ , ഫൈബർ ജീവകം , പൊട്ടാസ്യം , മഗ്നീഷ്യം, കാൽസ്യം ,
എന്നിവ അടങ്ങിയ കലവറയാണ് ഈത്തപ്പഴം
പുരുഷന്മാരിലെ ലൈംഗിക ക്ഷീണം, വയറിലെ കാൻസർ , ശരീരത്തിന് ഊർജ്ജസ്വലത വർദ്ധിപ്പിക്കുവാനും ആരോഗ്യം നൽകുന്നതുമായ ഒരുപാട് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്
ഈന്തപ്പഴങ്ങൾ പലവിധമുണ്ട് .സഊദി അറേബ്യയായിലെ മദീനത്തു മാത്രം കാണുന്ന ഒരു വിശിഷ്ട ഈന്തപ്പഴമാണ്‌ അജ്‌വ . ഹൃദയ രോഗങ്ങൾക്ക് അറേബ്യക്കാർ ഈ പഴം കഴിച്ചു വരുന്നു



ഉണക്കമുന്തിരി:-ചെമ്പു ,ഇരുമ്പു, എന്നിവയുടെ ധാതുമൂല്യങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ധം കൂടിയ രോഗികൾക്ക് ഉത്തമമാണ് . നമ്മുടെ തൊലിക്കു നിറം കൂടുവാനും കണ്ണുകൾക്കും പല്ലുകൾക്കും ഉത്തമമായൊരു അമൂല്യമായ ഔഷധമാണ് .കാൻസർ പോലുള്ള രോഗങ്ങളെ തടയുവാനും ഈ കറുത്ത മുന്തിരി മുന്നിലാണ്
ശരീര ഭാരം കുറഞ്ഞവർക്ക് ശരീരം ഭാരം വർദ്ധിപ്പിക്കുവാനും ഊർജ്ജം വർദ്ധിപ്പിക്കുവാനും ഉത്തമാഹാരമാണ് 
കുറവുള്ള കറുത്ത ഉണക്കമുന്തിരി.


വാൽനെട്ടു അഥവാ അകോട്ട് വിത്ത്:-
കാഴ്ചയിൽ തന്നെ തലച്ചോറിന്റെ രൂപസാദൃശ്യമുള്ള പരിപ്പ് അമൂല്യങ്ങളായ പോഷക കലവറയാണ്
തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുവാനും പ്രവർത്തനത്തിൽ വർദ്ധനവുണ്ടാക്കുവാനും ഈ പരിപ്പുപയോഗിക്കുന്നു
ഒമേഗ 3 ഉള്ളതിനാൽ മാംസ ഭക്ഷണം കഴിക്കാത്തവർക്കും ഒമേഗ 3 ലഭിക്കുവാൻ ഈ പരിപ്പുപയോഗം കൊണ്ട് സാധിക്കും . വിറ്റാമിൻ ഇ , ബി 6, പൊട്ടാസ്യം ,മാഗ്നീസ്യം എന്നിവ അടങ്ങിയതാണ് വാൽനെട്ടു


തേൻ:-
ആന്റീ ബാക്റ്റീരിയൽ . ആന്റി ഫങ്ങൾ, തൊണ്ടയിലുണ്ടാവുന്ന ഇൻഫങ്ഷൻ ,പ്രതിരോധ ശേഷി വർദ്ധനയ്ക്ക് ഏറ്റവും ഉത്തമം . കൂടാതെ പഞ്ചഭൂതങ്ങളുടെ സമതന്തുലിതാവസ്ഥക്കു ഏറ്റവും ഉത്തമമായ ഔഷധം .
മരണമല്ലാത്ത ഏതു രോഗങ്ങൾക്കും തേൻ രോഗശമനമെന്നു വിശുദ്ധ ഗ്രന്ഥങ്ങളിൽ  ഉൽബോധിപ്പിച്ച അത്ഭുതപൂർവ്വമായ അനേകമനേകം പോഷകമൂല്യങ്ങളുടെ കലവറ .ആന്റി കാൻസർ , അൾസർ , ഹൃദയരോഗങ്ങൾ എന്നിവക്കും തേൻ വളരെയേറെ ഉപയോഗപ്പെടുത്തി വരുന്നു . ആയുർവേദത്തിൽ തേനിനുള്ള പ്രാധാന്യം പോലെ ലോകത്ത് മുഴുവനും ആതുരചികിത്സകര് ഭക്ഷണമായി രോഗികളെ ഉപദേശിക്കുന്ന ഒരേ ഒരു ഭക്ഷണവും മരുന്നും
ഇനി തേനിന്റെ മഹിമകൾ പറയേണ്ടതില്ലല്ലോ ...


ഇത്രയും പ്രകൃതി ദത്തമായ ഒരു ജാം ... നിങ്ങൾക്ക് ജീവിതത്തിൽ ഭക്ഷണമായി ഉപയോഗപ്പെടുത്തിയാൽ മരുന്നില്ലാത്തൊരു ജീവിതം പ്രതീക്ഷിക്കാം
ജാമുണ്ടാക്കുന്ന രീതിയും അതിന്റെ അളവുകളും താഴെ പറയുന്നു


മിക്സ് ഡ്രൈഫ്രൂട്ട് ജാം

ഈത്തപ്പഴം -100g

അത്തിപ്പഴം-100g

ഉണക്കമുന്തിരി-100g

വാൽനട്ട്-100g

തേൻ -100g

മേൽ പറഞ്ഞവയിൽ ഈത്തപ്പഴം - അത്തിപ്പഴം ഉണക്ക മുന്തിരി എന്നിവ നന്നായി കഴുകി അരമണിക്കൂർ ശുദ്ധമായ വെള്ളത്തിൽ ഇട്ടു വെക്കുക
ശേഷം വെള്ളം വാർത്തി ഈത്തപ്പഴ കുരു കളഞ്ഞു അവ മൂന്നും കൂടി മിക്സിയിൽ ഇട്ട് ഒന്ന് ഗ്രൈന്റ് ചെയ്യുക
വാൽനട്ട് തനിയെ ഗ്രൈന്റ് ചെയ്യുക
പൊടിയാക്കണ്ട ശേഷം വാൽനട്ട് ഗ്രൈന്റ് ചെയ്ത പഴക്കൂട്ടിലേക്ക് ഇട്ട് തേൻ ചേർത്ത് ഒന്ന് കൂടെ മിക്സിയിലടിക്കുക
നല്ല വണ്ണം ചേർന്ന ഈ ജാം വൃത്തിയുള്ള ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക
കാലത്തും വൈകീട്ടും ഒരു ടീസ്പൂൺ വീതം കഴിക്കുക.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.
ആളുകൾ വ്യത്യസ്തർ ആയതുകൊണ്ട് തന്നെ ഉപയോഗിക്കേണ്ട രീതികളും വ്യത്യസ്തമായിരിക്കും. അതുപോലെ കാലാവസ്ഥയും സ്ഥലങ്ങളും എല്ലാം അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ ഉപയോഗിക്കേണ്ട രീതി. കൂടുതൽ പഠനങ്ങൾ നടത്തി നല്ലതുമാത്രം ഉപയോഗിക്കുക



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...