ഇസ്തിരി ഇടുമ്പോൾ വസ്ത്രത്തിൻ്റെ ചുളിവുമാറുന്നത് എങ്ങനെ? ചില ഇസ്തിരിപ്പെട്ടി വിശേഷങ്ങൾ....
എങ്ങനെയാണ് വസ്ത്രങ്ങളിൽ ചുളിവുണ്ടാകുന്നത് എന്നറിഞ്ഞാലേ അതെങ്ങനെ നീക്കംചെയ്യുന്നു എന്നു പറയാൻ കഴിയൂ.
വസ്ത്രങ്ങള്‍ ചുളിവുകളോടെ ധരിക്കാന്‍ സാധാരണ മനുഷ്യര്ക്കാവുകയില്ല. പണ്ടൊക്കെ വീടു കളില്‍ തേപ്പു പെട്ടി അഥവാ ഇസ്തിരിപ്പെട്ടി ചൂടാ ക്കുന്നത് ചിരട്ട കത്തിച്ചു അതിന്റെ കരി ഉപ യോഗിച്ചായിരുന്നു. ഇപ്പോള്‍ നഗരങ്ങളിലെ വീട്ടില്‍ വന്നു വസ്ത്രം വാങ്ങി ഇസ്തിരിയിട്ട് ഉപജീവനം കഴിക്കുന്ന ജോലിക്കാര്‍ മാത്രമേ കരി ഉപയോഗിച്ച് ഇസ്തിരി പ്പെട്ടി ചൂടാക്കുന്നുള്ളൂ. വീടുകളില്‍ എല്ലാവരും ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടി ആണുപയോഗിക്കുന്നത്. വീട്ടിലെ ഫ്രിഡ്ജും ടി വി യും പോലെ , അതിനേ ക്കാള്‍ കൂടുതല്‍ ഊര്ജം ഉപയോഗിക്കുന്ന വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി.
പണ്ടൊക്കെ പരുത്തി വസ്ത്രം മാത്രം ആയി രുന്നല്ലോ എല്ലാവരും ഉപയോഗിച്ചിരുന്നത്. ആ വസ്ത്രം കഴുകുമ്പോള്‍ കഞ്ഞിപ്പശയില്‍ മുക്കി ഉണക്കുമ്പോള്‍ ചുളിവു നുവര്ന്നു കിട്ടാന്‍ വെള്ളം തളിചായിരുന്നു ഇസ്തിരിയിടുന്നത്. അങ്ങനെ വെള്ളം തളിക്കുന്നതിനു പകരം പെട്ടിയില്‍ നിന്ന് തന്നെ നീരാവി വസ്ത്രത്തിലേക്ക് അയക്കാന്‍ ഇപ്പോള്‍ ചില ഇസ്തിരിപ്പെട്ടിയില്‍ ലഭ്യമാണ്. അതിനുവേണ്ടി ഇസ്തിരിപ്പെട്ടിയില്‍ ഉള്ള ചെറിയ ടാങ്കില്‍ വെള്ളം നിറച്ചു കൊടുക്കണം . ആവശ്യ മുള്ളപ്പോള്‍ നീരാവി അയക്കാനുള്ള പുഷ് ബട്ടനും ഉണ്ടാവും .
ഇസ്തിരി പ്പെട്ടി ഉപയോഗിക്കുമ്പോള്‍ ഊര്ജ ചെലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാം ?
ഇസ്തിരിപ്പെട്ടി വീട്ടിലെ വിളക്കുകള്‍ ടി വി , ഫ്രിഡ്ജ് എന്നിവയെ അപേക്ഷിച്ച് വളരെ കൂടുതല്‍ വൈദ്യുത ശക്തി (750 – 1500 W) ഉപയോഗിക്കുന്നത് കൊണ്ടു ശ്രദ്ധിച്ചു ഉപയോഗിച്ചിങ്കില്‍ വൈദ്യുതി ബില്ലു വര്ദ്ധികക്കും .
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.
1. എല്ലാ ദിവസവും ഇസ്തിരി ഇടുന്നതിനു പകരം ആഴ്ചയിലൊരിക്കല്‍ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇസ്തിരി ഇടുക. ഓരോ പ്രാവശ്യവും പെട്ടി ചൂടാക്കി തണുപ്പിച്ചു വൈദ്യുതി പാഴാകാതെ ഇരിക്കും.
2. കൂടുതല്‍ ചൂട് ആവശ്യമായ പരുത്തി വസ്ത്രങ്ങള്‍ (ജീന്സ്, കോട്ടുകള്‍ തുടങ്ങിയവ) ആദ്യം ഇസ്തിരി ഇടുക, കുറച്ച ചൂട് വേണ്ട നൈ ലോണ്‍ സില്ക്ക് വസ്ത്രങ്ങള്‍ ഇസ്തിരിപ്പെട്ടി ഓഫ് ആക്കി അതില്‍ ഉള്ള ചൂട് കൊണ്ടു ഇസ്തിരിയിടാം.
3. ഇസ്തിരി ഇടുന്ന മുറിയില്‍ ഫാന്‍ പ്രവര്ത്തിംപ്പിച്ചാല്‍ കൂടുതല്‍ വൈദ്യുതി ചിലവാകും., കഴിയുമെങ്കില്‍ അതൊഴിവാക്കുക .
4. താപനില നിയന്ത്രിക്കാന്‍ കഴിയുന്ന തരം (ആട്ടോമാറ്റിക്) ഇസ്ത്രിരിപ്പെട്ടി തന്നെ ഉപയോഗിക്കുക. ഇസ്തിരി ഇടുന്ന വസ്ത്രത്തിനു യോജിച്ച താപ നില തെര്മോ്സ്റ്റാറ്റ് തിരച്ചു സെറ്റ് ചെയ്യുക.
5. അലക്കിയ വസ്ത്രങ്ങള്‍ നല്ല വെയില്‍ ഉള്ളപ്പോള്‍ പിഴിയാതെ ഹാങ്ങറില്‍ ഇട്ടു ഉണക്കിയെടുത്താല്‍ വസ്ത്രത്തിലെ ചുളിവുകള്‍ കുറവായിരിക്കും, അലക്ക് യന്ത്രത്തിലെ ചുറ്റുന്ന ഡ്രയര്‍ വസ്ത്രത്തില്‍ കൂടുതല്‍ ചുളിവു ഉണ്ടാക്കുന്നു.
6. നീരാവി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.
ഇസ്തിരിപ്പെട്ടി രണ്ടു തരമുണ്ട്, ഒന്ന് ആട്ടോമാറ്റിക്ക് മറ്റൊന്ന് മാനുവല്‍. ചിലതില്‍ നീരാവി സ്പ്രേ ചെയ്യാനുള്ള സംവിധാനവും ഉണ്ടാവും . ഇതി നെല്ലാം അകത്തുള്ളത് വൈദ്യുതി പ്രവഹിക്കു മ്പോള്‍ ചൂടാകുന്ന ഒരു കമ്പി ചുരുള്‍ ആണ്. ഉയര്ന്നത പ്രതിരോധം ഉള്ള ഈ കോയിലില്‍ കൂടി കരണ്ടു പ്രവഹിക്കുമ്പോള്‍ ചൂടുണ്ടാകുന്നു. തേപ്പുപെട്ടിയുടെ വസ്ത്രവുമായി ബന്ധപ്പെടുന്ന പരന്ന പ്രതലത്തിനു മുകളില്‍ ഒരു ഇരുമ്പു ഫലകത്തിനും താഴത്തെ പ്ലെയ്റ്റിനും ഇടയില്‍ സാധാരണ മൈക്ക പോലെയുള്ള ഇന്സുലെറ്റര്‍ കവചത്തിനകത്തായിരിക്കും ഈ കമ്പിച്ചുരുള്‍ വച്ചിരിക്കുന്നത്. ഇതിലേക്ക് വൈദ്യുതി ഇസ്തിരി പ്പെട്ടിയുടെ ടെര്മിനല്‍ വഴി കൊടുത്തിരിക്കും. . ഉണ്ടാകുന്ന ചൂട് കോയിലില്‍ കൂടി പ്രവഹിക്കുന്ന കറന്റിന്റെ വര്ഗഈ ത്തിനു ആനുപാ തികം ആയിരിക്കും . ഏതാനും മിനുട്ടുകള്ക്കകം ചൂടാവാന്‍ വേണ്ടി അധികം ശക്തി ഉപയോഗി ക്കുന്നു. ഇസ്തിരിപ്പെട്ടിയുടെ ശക്തി 750 വാട്ട് മുതല്‍ 1500 വാട്ട് വരെ ആയിരിക്കും.
വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് നൂലുകൾ എന്നുപറയുന്ന പോളിമറുകൾ കൊണ്ടാണല്ലോ. ഈ പോളിമർ തൻമാത്രകൾ തമ്മിൽ ചേർത്തുനിർത്തുന്ന ബന്ധനങ്ങളെ ജലവും താപവും പൊട്ടിച്ചെറിയുന്നു. അങ്ങനെ പൊട്ടിപ്പോകുന്ന ബന്ധനങ്ങൾ പുതിയ സ്ഥലങ്ങളിലേക്കു മാറുമ്പോഴാണ് ചുളിവുകളുണ്ടാവുന്നത്. ചുളിവുകൾ നീക്കംചെയ്യാൻ ഏറ്റവും ഫലപ്രദം ജലവും താപവും തന്നെയാണ്. നിങ്ങൾ കണ്ടിട്ടില്ലേ കോട്ടൺവസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ വെള്ളംതളിക്കുന്നത്. 135-230 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ ഇസ്തിരിയിടുമ്പോൾ ഈ ബന്ധനങ്ങൾ പൊട്ടി ആദ്യസ്ഥാനത്തേക്ക് മാറുന്നു. അങ്ങനെ ചുളിവുകൾ അപ്രത്യക്ഷമാകുന്നു.
1862-ൽ ന്യൂയോർക്ക് സിറ്റിയിലെ ഹെന്റി ഡബ്ല്യു സ്വീലിയാണ് ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടികൾ ആദ്യമായി നിർമ്മിച്ചത്. അവ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഇവിടെ വൈദ്യുതോർജം താപോർജമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യുതി താപോർജമായി മാറുന്ന ഭാഗം ഹീറ്റിങ് കോയിൽ എന്നറിയപ്പെടുന്നു. ഈ കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്നത് നിക്രോം എന്ന ലോഹസങ്കരമാണ്. 135-230 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാത്രമേ വസ്ത്രങ്ങളിലെ ചുളിവുകൾ നിവർന്നുകിട്ടൂ. അത്രയും താപം ഉത്പാദിപ്പിക്കണമെങ്കിൽ ഉയർന്ന പ്രതിരോധം ഉള്ള ഹീറ്റിങ് കോയിൽ കൂടിയേ തീരൂ. അതിനാലാണ് ഉയർന്നപ്രതിരോധമുള്ള നിക്രോംതന്നെ ഉപയോഗിക്കുന്നത്. നിക്കൽ, ക്രോമിയം എന്നീ ലോഹങ്ങളുടെ സങ്കരമാണിത്. കൂടിയ താപനിലയിൽ ഈ കോയിൽ ഉരുകിപ്പോകാതിരിക്കുകയും വേണമല്ലോ. വളരെ ഉയർന്ന ദ്രവണാങ്കമുള്ളതിനാൽ നിക്രോം ഇത്രയും ഉയർന്ന താപനിലയിൽപ്പോലും ഉരുകിപ്പോകുന്നില്ല.
നിക്രോമിനെ പൊതിഞ്ഞുസൂക്ഷിക്കുന്നത് മൈക്കാഷീറ്റാണ്. താപത്തെ നന്നായി കടത്തിവിടുന്ന താപചാലകം. വൈദ്യുതിയെ ഒട്ടും കടത്തിവിടുന്നില്ല എന്ന പ്രത്യേകതകൊണ്ടാണ് മൈക്ക ഉപയോഗിക്കുന്നത്. ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്തായി മിനുസമുള്ള ലോഹപ്ലേറ്റ് (സാധാരണയായി സ്റ്റീൽകൊണ്ട് നിർമിച്ചത്) വെച്ചിരിക്കുന്നു. ഈ ലോഹപ്ലേറ്റ് വഴിയാണ് താപം വസ്ത്രങ്ങളിലെത്തുന്നത്. വെള്ളംനിറച്ച് നീരാവി സ്‌പ്രേ ചെയ്തുകൊണ്ട് ഇസ്തിരിയിടുന്നപെട്ടികളും ചില കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്.ഓരോതരം വസ്ത്രങ്ങളും ഓരോ താപനിലയിലാണ് ഇസ്തിരിയിടുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഉദാഹരണത്തിന് നൈലോൺ വസ്ത്രങ്ങൾ 135 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഇസ്തിരിയിട്ടാൽ ചുളിവുകൾ മാറും. എന്നാൽ, ലിനൻ വസ്ത്രങ്ങളാവട്ടെ, 230 ഡിഗ്രി സെൽഷ്യസിൽ ഇസ്‌തിരിയിട്ടാൽ മാത്രമേ നന്നായി നിവർന്നുകിട്ടൂ. നമ്മുടെ വസ്ത്രങ്ങൾ റയോൺ, നൈലോൺ, പോളിയെസ്റ്റർ, കോട്ടൻ, ലിനൻ എന്നിങ്ങനെ പലതരം തുണികളാൽ നിർമിതമാണ്. ഇവ ഓരോന്നിനും താങ്ങാൻ കഴിയുന്ന ഒരു നിശ്ചിത താപനിലയുണ്ട്. അതിനപ്പുറം കടന്നാൽ ആ പോളിമർ ദ്രാവകാവസ്ഥയിലേക്ക് നീങ്ങുന്നു.
ഈ താപനില ഗ്ലാസ് ട്രാൻസിഷൻ താപനില എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ ദ്രാവകാവസ്ഥയിലായ പോളിമർ തണുക്കുമ്പോൾ കട്ടികൂടിയ ഒരു പദാർഥമായിമാറുന്നു. ചിലപ്പോൾ വസ്ത്രങ്ങൾ ഓട്ടയായിപ്പോകാനും സാധ്യതയുണ്ട്. അപ്പോൾ ഓരോ വസ്ത്രവും ഗ്ലാസ് ട്രാൻസിഷൻ താപനിലയ്ക്ക് താഴെയുള്ള താപനിലയിൽ ഇസ്തിരിയിടണം.
ഒരു പ്രത്യേക താപനിലയെത്തിയാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫാകുന്നതും പിന്നീട് തനിയെ ഓണാകുന്നതും ശ്രദ്ധിച്ചുകാണുമല്ലോ. ഇസ്തിരിപ്പെട്ടിക്കകത്തെ തെർമോസ്റ്റാറ്റ് എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ഇത് സാധിക്കുന്നത്. ചൂടാകുമ്പോൾ വ്യത്യസ്തഅളവിൽ വികസിക്കുന്ന രണ്ട് ലോഹത്തകിടുകളാണ് ഈ ഉപകരണത്തിന്റെ പ്രധാനഭാഗം. അതിയായി ചൂടാകുമ്പോൾ ഒരു ലോഹത്തകിട് വികസിച്ച് സർക്യൂട്ട് വിച്ഛേദിക്കപ്പെടും. കുറച്ചുകഴിഞ്ഞ് താപനില കുറയുമ്പോൾ ആ ലോഹത്തകിട് വീണ്ടും ആദ്യസ്ഥാനത്തേക്കുവന്ന് സർക്യൂട്ട് പൂർത്തിയാകും. ഇസ്‌തിരിപ്പെട്ടി വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും.