ഈന്തപ്പഴം കഴിക്കുന്നത് ബിപി കുറയാൻ നല്ലതാണ്
ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടായി ബിപി മാറിയിട്ടുണ്ട്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ബിപി ഇന്ന് പല പ്രായക്കാരിലും കാണുന്നു. പ്രധാനമായും നമ്മുടെ ജീവിതശൈലിലുള്ള തെറ്റായ ശീലങ്ങൾ ആണ് ഇതിൻ്റെ കാരണങ്ങൾ.
പലരും നേരിടുന്ന ഒരു പ്രശ്നമാണ് ബിപി അഥാവ ഹൈ ബ്ലഡ് പ്രഷന്. രക്തസമ്മര്‍ദം ഒരു പരിധിയില്‍ കൂടുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴം ഹൈ ബിപി കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണെന്നാണ് പുതിയ കണ്ടെത്തല്‍.
ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ വൈറ്റമിന്‍ എ, അയേണ്‍, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്.
രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി മൂന്നു ഈന്തപ്പഴം കഴിക്കുക. ഇതിനു തൊട്ടു പുറകെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിക്കുക. ഒരു മാസം ഈ രീതി തുടര്‍ച്ചയായി ചെയ്യണം. പിന്നീട് ഒരു മാസം നിര്‍ത്തി വച്ചു വീണ്ടും തുടങ്ങാം.
ബിപി പ്രകൃതിദത്തമായി കുറയാന്‍ ഈ വഴി സഹായിക്കും.
ബിപിയ്ക്കു പുറമെ മലബന്ധം, കാഴ്ചക്കുറവ്, കോശനാശം എന്നിവ തടയാന്‍ ഏറെ ഫലപ്രദമാണ് ഈ രീതിയില്‍ ഈന്തപ്പഴം കഴിക്കുന്നത്. ബിപിക്കായി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഈ പ്രകൃതിദത്ത വഴി മരുന്നുകള്‍ക്കൊപ്പം ചെയ്യുന്നതിന് തടസമില്ല.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.