കഷ്ടപ്പാടുകളും തോൽവികളും പരിഹാസങ്ങളും മനുഷ്യ ജീവിതത്തിലെ അനിവാര്യതകളാണ് .
അവയെ അഭിമുഖീകരിക്കാനുള്ള ചിന്താശക്തിയാണ് ജീവിതവിജയത്തിന്റെ വജ്രായുധം.
സ്വയം പരിശോധനയെ സ്വയം കുറ്റപ്പെടുത്തലുകളുമായി മാറ്റരുത് . കഴിവില്ലായ്മകൾ എന്ന തോന്നലുകളെ സ്വന്തം കഴിവിലുള്ള വിശ്വാസങ്ങൾ കൊണ്ട് ഒഴിവാക്കണം .
എല്ലാവരും സ്വപ്‌നങ്ങൾ കാണുന്നവരാണ്.., ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് സഫലീകരിച്ച് ലോകത്തിനു കാട്ടിക്കൊടുക്കും..
പ്രചോദനത്തിന്റെ ഏറ്റവും വലിയ ഉറവിടം നമ്മുടെ ചിന്തകളാണ്. അതിനാൽ വലുതായി ചിന്തിച്ച് വിജയിക്കാൻ സ്വയം പ്രചോദിപ്പിക്കുക..
നമ്മുടെയുള്ളിലെ ഭയവും അപകർഷതാ ബോധവുമാണ് പലപ്പോഴും മറ്റുള്ളവരുടെ വിജയത്തിന് അവസരം സൃഷ്ടിക്കുന്നത്. നിങ്ങൾക്ക്
സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് നേടിയെടുക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക .
പ്രശ്നങ്ങളുടെ ശക്തിയേക്കാൾ മനസ്സിന്റെ ശക്തിയില്ലായ്മയാണ് നമ്മളെ തളർത്തുക..
പിഴവ് സംഭവിക്കുമോ എന്നുളള ചിന്തയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ പിഴവ്. നമ്മുടെ
ലക്ഷ്യങ്ങൾ സംസാരിച്ചിരിക്കാനുള്ളതല്ല, പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണ്.
പ്രശ്നങ്ങളെ തരണം ചെയ്തു നേടുന്ന വിജയമാണ് സ്ഥിരത കൈവരിക്കുന്നത്.
നല്ല ദിവസവും ചീത്ത ദിവസവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം നിങ്ങളുടെ മനോഭാവം മാത്രമാണ് .
ദൃഢനിശ്ചയം ചെയ്തവർക്ക് എന്തിനെയും മറികടക്കാൻ കഴിയും. നമ്മുടെ മനസ്സ്
ഒരു കാന്തമാണ്. അതിനോടടുക്കുന്നതിനോട് അതും അടുക്കും.
✍️ :അശോകൻ സി .ജി .