ഒരു വയസ്സ് പൂർത്തിയായ കുഞ്ഞിന്റെ വളർച്ചയും വികാസവും എങ്ങനെയായിരിക്കും?.
ഒരു കുഞ്ഞു ഭൂജാതനായി കഴിഞ്ഞാൽ ആ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുമായാണ് മാതാപിതാക്കൾ കഴിയുന്നത്. വളർച്ചയിൽ എന്തെങ്കിലും കുറവുണ്ടോ, ഇനി എന്തെല്ലാം കഴിവുകൾ കുഞ്ഞു ആർജിക്കേണ്ടതുണ്ട് എന്നു ഏവർക്കും സംശയമാണ്?.
ജനിച്ചു പതിനൊന്നു മാസം കഴിയുന്നതോടെ കുഞ്ഞ് നേരെ നിവർന്നു നിൽക്കാൻ ശീലിച്ചു കഴിഞ്ഞിരിക്കും. ബുക്ക് കിട്ടിയാൽ പേജുകൾ മറിക്കുക, കളിപാട്ടങ്ങളും മറ്റു
സാധനങ്ങളും പെറുക്കി നിരത്തിയിടുക തുടങ്ങിയ കുസൃതികളും ആരംഭിച്ചിട്ടുണ്ടാവും.
ഒരു വയസ് പൂർത്തിയാകുമ്പോൾ എഴുന്നേറ്റ് നിൽക്കുകയും നടക്കുകയും ചെയ്യും. തൊട്ടിലിൽ നിന്നു ചിലപ്പോൾ പുറത്തു ചാടാം. ഒരു കയ്യിലിരിക്കുന്ന കളിപ്പാട്ടം മറു കൈയ്യിലേക്ക് മാറിയെന്നും വരാം. .
കുഞ്ഞിൻറെ പേര് വിളിച്ചാൽ തിരിച്ചറിയും.
ശബ്ദം കൊണ്ട് ആംഗ്യം കൊണ്ടും ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നു.
നൽകുന്ന നിർദ്ദേശങ്ങളും ഒന്നോ രണ്ടോ വാക്കുകളുടെ അർത്ഥവും കുഞ്ഞു മനസ്സിലാക്കുന്നു.സ്നേഹം കാണിക്കുമ്പോഴും ഇടപഴകുമ്പോഴും നമ്മേയും ചുറ്റുപാടുകളേയും കുഞ്ഞു നന്നായി ശ്രദ്ധിക്കും, ഇങ്ങനെ കുഞ്ഞുങ്ങൾ അറിവുകൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കുഞ്ഞ് സദാ പരിസരം വീക്ഷിച്ചു കൊണ്ടിരിക്കും. യാത്ര പോകാൻ കുഞ്ഞിനു താത്പര്യമായിരിക്കും. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് കളികൾ ഏറെ ഇഷ്ടമാകും. കളികളിലൂടെ, നൂതനമായ അനുഭവവും താളവും രൂപപ്പെടാം. സ്വന്തം ശരീരത്തിനു മേൽ നിയന്ത്രണം നേടുന്നതും കൈകാലുകൾ കണ്ണുകൾ എന്നിവയുടെ പ്രവർത്തനം തലച്ചോറുമായി ഏകോപിപ്പിക്കുന്നതും കളികളിലൂടെയാണ്.
മറ്റു കുട്ടികളുമായി സംസാരിക്കുന്നതു വഴി കുട്ടിയിലെ ഭാഷയെ വികസിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതിനാൽ കുഞ്ഞിനോട് വ്യക്തമായി സംസാരിക്കണം.
ശബ്ദം കുഞ്ഞ് ശ്രദ്ധിച്ചു കൊണ്ടിരിക്കും ഈ സമയം സംസാരിച്ചു തുടങ്ങുന്നില്ലാ എങ്കിലും നാം പറയുന്ന കാര്യങ്ങൾ കുഞ്ഞിനു മനസ്സിലായിരിക്കും" മോൻവാ ' എന്ന പറഞ്ഞാൽ കുഞ്ഞിനു മനസ്സിലാകും.
100 വാക്കുകളോളം കുഞ്ഞു പഠിച്ചിരിക്കും. ഇതു ചുറ്റുപാടുകളിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയതിൽ നിന്നായിരിക്കും.
കുഞ്ഞിനെ ഭക്ഷണം.മുലപ്പാലിനൊപ്പം
വേവിച്ച പച്ചക്കറികളും സുപ്പുകളും നൽകാം. മുട്ടയും കൊടുക്കാം. ഉടച്ച ചോറ്, പഴം, കുറുക്കുകൾ എല്ലാം നൽകാവുന്നതാണ്.
കുഞ്ഞിന്റെ വളർച്ച പരിശോധിക്കുമ്പോൾ 71 സെൻറീമീറ്റർ ഉയരം വരെ ആകാം. ആദ്യ വർഷത്തിൽ ഭാരം 12 കിലോ വരേയയുണ്ടാകാം. ഇതിൽ നിന്നു വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാവുന്നതാണ്.
KHAN KARICODE
CON PSYCHOLOGIST