ഹൃദയത്തിലേറ്റിയ സ്നേഹബന്ധങ്ങൾ നിലനിർത്തുക.
പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു . എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ മനസ്സുകൾ അടുക്കുന്നു.....
അതായിരിക്കണം .. അങ്ങനെയായിരിക്കണം ഹൃദയത്തോട് ചേർത്ത് നിർത്തുന്ന സ്നേഹബന്ധങ്ങൾ .
ചില ബന്ധങ്ങൾ ചെറിയ ചെടികളെ പോലെയാണ്
നനച്ച് പരിപാലിക്കാതിരുന്നാൽ പെട്ടെന്ന് കരിയും.
പിന്നീട് എത്ര നനച്ചാലും കിളിർക്കില്ല . അടർന്നു വീണ
ഇലകളെ നോക്കി നിൽക്കാനേ മരത്തിനു കഴിയൂ . വീണ്ടും ചേർത്തുവയ്ക്കാനാകില്ല . അതുപോലെ തന്നെയാണ് ചില ബന്ധങ്ങളും .
മറ്റുള്ളവർ തെറ്റല്ല
അവർ വ്യത്യസ്തരാണ് ..
എന്ന ലളിതമായ വസ്തുത മനസ്സിലാക്കിയാൽ
നമുക്ക് പല ബന്ധങ്ങളെയും
നിലനിർത്താനാകും
ബന്ധങ്ങളുണ്ടാകേണ്ടതു്
ഹൃദയത്തിൽ നിന്നാണ്
അല്ലാതെ വാക്കുകളിൽ നിന്നല്ല.പിണക്കങ്ങൾ വാക്കുകളിൽ ഒതുക്കുക .
ഹൃദയത്തിലേക്ക്
പ്രവേശിപ്പിക്കരുത്.
നിനക്കായ് ഞാനിത്രയൊക്കെ ചെയ്തിട്ടും എനിക്കായ്
നീയൊന്നും ചെയ്തില്ലല്ലോ
എന്ന തോന്നലിൽ നിന്നാണ് പല ബന്ധങ്ങളും
അകന്നു തുടങ്ങുന്നത് .
കൈവിട്ടു കളയാൻ എളുപ്പമാണ് എന്നാൽ നേടിയെടുക്കൽ അതികഠിനവും . ബന്ധങ്ങൾ എപ്പോഴും കൈവിട്ടു കളയാതിരിക്കുക .
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇഷ്ടപ്പെട്ടു പോവുന്ന ചില ബന്ധങ്ങളുണ്ട്
സ്വന്തമാക്കാനൊ ,
വിട്ടു കൊടുക്കാനൊ ,
നഷ്ടപ്പെടുത്താനൊ കഴിയാതെ നമ്മുടെയൊക്കെ മനസ്സിൽ ഒരു നോവായി മാറുന്ന ബന്ധങ്ങൾ ..
✍️ :അശോകൻ സി . ജി