ദിവസവും 5 പിസ്ത കഴിക്കൂ. പിസ്തയിൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
ഡ്രൈ ഫ്രൂട്‌സ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമെന്നു വേണമെങ്കില്‍ പറയാം. പ്രോട്ടീന്‍ സമ്പുഷ്ടവും ധാരാളം വൈറ്റമിനുകള്‍ അടങ്ങിയവയുമാണ് ഡ്രൈ നട്‌സ്.
നട്‌സില്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയാണ് കൂടുതല്‍ പ്രാധാന്യമുണ്ട്. ഇതില്‍ തന്നെ പച്ച നിറത്തില്‍ കണ്ടുവരുന്ന കട്ടിയുള്ള തോടിലുള്ള പിസ്ത പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.
പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. ഇതില്‍ കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്.
ദിവസവും പിസ്ത കഴിയ്ക്കുന്നത് പല രോഗങ്ങളില്‍ നിന്നും സംരക്ഷണ നല്‍കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ ,
ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. ഇതിലെ ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ ഏറെ സഹായിക്കുന്നു.
ദിവസവും പിസ്ത കഴിയ്ക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. ഇതിലെ വൈറ്റമിന്‍ ബി 6 ആണ് ഏറ്റവും സഹായകമാകുന്നത്. ശരീരത്തിന് ബലം നല്‍കാനും പിസ്ത ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. ഇതിലെ ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ ഏറെ സഹായിക്കുന്നു.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വഴിയാണ് പിസ്ത. ഇതിലെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇത് നല്ല ദഹത്തിന് സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.
മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന് പിസ്‌ത നല്ലതാണ്. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാന്‍ സഹായിക്കും. ഓക്‌സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും.
പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പിസ്ത കഴിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയാണ് ഈ പ്രയോജനം നല്‍കുന്നത്.
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും പിസ്‌ത നല്ലൊരു പ്രതിവിധിയാണ്. കാഴ്‌ച പ്രശ്‌നങ്ങള്‍ ഉള്ളവരോട് പിസ്‌ത കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ലുട്ടീന്‍ ,സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട് ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക് കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത് തടയും.
ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ പിസ്ത ഏറെ നല്ലതാണ്. പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പിസ്തയിലെ കൊഴുപ്പുകൾ വിറ്റാമിൻ ഇ പോലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ്.
പിസ്തയിലെ ആൻ്റിഓക്‌സിഡൻ്റുകളായ വിറ്റാമിൻ ഇ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ബി6 ആണ്. ദിവസവും പിസ്‌ത കഴിക്കുന്നത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും.
ചര്‍മ്മത്തിന് പ്രായം കൂടുന്നത് കുറച്ച് യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. പിസ്‌തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത് ഉപയോഗിക്കാറുണ്ട്...
ദിവസവും പിസ്ത കഴിച്ചോളൂ. എന്നാല്‍ കഴിക്കുന്ന അളവ് കൂടുതലാവരുത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫലമാണ് പിസ്ത. അമിതമായി കഴിച്ചാല്‍ അമൃതും വിഷം എന്നു പറയാറില്ലേ. എത്ര ഗുണങ്ങളുള്ള ഭക്ഷണസാധനങ്ങളുമായിക്കോട്ടെ, ഏറെ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷമാണ്. ദിവസവും അഞ്ച് പിസ്ത വരെ കഴിച്ചാല്‍ മതിയാകും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.







