ജീവിതത്തിൽ പ്രധാനപ്പെട്ട
ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് പല വട്ടം ചിന്തിക്കുക.എടുത്തു കഴിഞ്ഞാൽ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുക.അതുപോലെ
തന്നെ മറ്റുള്ളവരുടെ പ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കുന്നതിനും അത് ഉൾക്കൊള്ളാനും , ഏത് പ്രതിസന്ധിഘട്ടങ്ങളിലും നേരിടുന്നതിനും ഹൃദയം നിറഞ്ഞ സമീപനവും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ഏതെങ്കിലും വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അത് നടപ്പിൽ വരുത്തുവാൻ
ഉള്ള ആർജ്ജവം കൂടി നമുക്കുണ്ടാകണം.പക്വതയോടെയുള്ള സമീപനവും
ചിന്തയും ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും. ആശങ്കയോടെ ഒരു കാര്യവും ചെയ്യാൻ തുനിയരുത് .അത് പൂർണ്ണതയിൽ എത്തിയെന്ന് വരില്ല .സ്വന്തം കഴിവിലുള്ള വിശ്വാസമാണ് എല്ലാത്തിനും പിൻബലമായി ഉണ്ടാവേണ്ടത് .
തീരുമാനം കൈക്കൊള്ളുന്നതിന്
മുമ്പ് പലരിൽ നിന്നും ഉപദേശം സ്വീകരിക്കാം.. പക്ഷേ അവസാനം തീരുമാനം നമ്മുടേതായിരിക്കണം.
അവരൊക്കെ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.. ജീവിതം നമ്മുടെ വ്യക്തിപരവും.
ചില തീരുമാനങ്ങൾ ., നഷ്ടപ്പെടുത്തിയ സ്വപ്നങ്ങൾ ,അതൊക്കെ
മറ്റു ചിലരുടെ പുഞ്ചിരി മറയാതെ കാക്കുവാൻ വേണ്ടിയായിരുന്നു.
പ്രശ്നങ്ങളോടുള്ള
നമ്മുടെ സമീപനം
ഏറെ നിർണ്ണായകമാണ്.
കഴിവ് മാത്രമല്ല കഴിവുകളോടുള്ള നമ്മുടെ സമീപനം കൂടിയാണ് കാര്യശേഷിയുടെ അടിസ്ഥാനം.
ചില വിഷയങ്ങളിൽ അത് അവർ ചെയ്യട്ടെ ഞാൻ പിന്നാലെ വന്നു കൊള്ളാം എന്നായിരിക്കും പലരുടേയും സമീപനം .എന്തുകൊണ്ട് നമുക്കത് ചെയ്തു കൂടാ
എന്ന് സ്വയം ചോദിക്കുക...
മുൻപെടുത്ത തീരുമാനങ്ങൾ മോശമായിപ്പോയി എന്ന് ബോധ്യമായാൽ നിരാശപ്പെടരുത് ..ഒന്ന് തിരിഞ്ഞു നോക്കണം . എടുക്കാതെ പോയ തീരുമാനങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടാവും.
✍️: അശോകൻ.സി.ജി.