കോപം ശമിപ്പിക്കാൻ വേറിട്ട ചില തന്തങ്ങൾ?.
മാനുഷിക ബന്ധങ്ങളെ വഷളാക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നത് കോപ പ്രകടനം തന്നെയാണ്. കുടുംബത്തിലെ പങ്കാളിയോടും മക്കളോടും അധികാരം വച്ചു പെരുമാറാൻ കഴിയുമെന്നതിനാൽ ആന്മനിയന്ത്രണമില്ലാതെ കോപിച്ചെന്നും വരാം. പെരുമാറ്റം അതിരു വിടുന്നതാണ് പല കുടുബ വഴക്കുകൾക്കും വിവാഹ മോചനങ്ങൾക്കും വരെ കാരണമായി മാറുന്നത്.
ഇത്തരം ഒരു അനുഭവം സൂചിപ്പിക്കാം. ജോലി സ്ഥലത്ത് ബോസിൽ നിന്നുണ്ടായ കോപ പ്രകടനവും അവജ്ഞ നിറഞ്ഞ പെരുമാറ്റവും ഒരാളെ ഏറെ അസ്ഥസ്ഥനാക്കി. ബോസിനോടൊന്നും തിരിച്ചു പറയാൻ കഴിയത്തതിനാൽ അവിടെ മൗനം പാലിക്കും. അതിന്റെ രോഷം, വീട്ടിൽ വന്ന ശേഷം ഭാര്യയോടും കൂട്ടികളോടുമാണ് പ്രകടിപ്പിച്ചിരുന്നത്.
അകാരണമായി തങ്ങളുടെ മേലുള്ള കോപം പ്രകടനങ്ങൾ സഹിക്കാൻ കഴിയാതെ ഭാര്യയും മക്കളും പിണങ്ങി പോയി. .
ഭാര്യയും മക്കളും തന്നെ വിട്ടു പോയപ്പോൾ അയാൾ ശരിക്കും പ്രതിസന്ധിയിലായി.
പ്രശ്നത്തിനു വീട്ടിലുള്ളവരല്ല മുന്‍കോപിയായ തന്റെ മേലധികാരിയാണെന്നു ശരിക്കും ബോദ്ധ്യപ്പെട്ടത്.
ആ ബോസ് ഒരു നല്ല വാക്കു പറയില്ല. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറും. വര്‍ത്തമാനം കേട്ടാല്‍ അടിച്ചു കൊല്ലാനുള്ള ക്ഷോഭമുണ്ടാകും. ഉള്ള തൊഴില്‍ നഷ്ടമാകുമെന്ന് ഭയന്നു കടിച്ചുപിടിച്ചു മനസ്സടക്കും. പക്ഷേ ക്ഷോഭ പ്രകടനം മുഴുവനും വീട്ടില്‍ ഭാര്യയോടും മക്കളോടുമാണ് ഇതു വരെ കാണിച്ചത്. മേലധികാരിയേക്കാള്‍ വലിയ ഭീകരനായിട്ടായിരുന്ന കുടുംബത്തിലെ ഇദ്ദേഹത്തിന്റെ പെരുമാറ്റം. സഹിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഭാര്യയും മക്കളും രണ്ടു പ്രാവശ്യം പിണങ്ങിപ്പോയത്.
ദാമ്പത്യ പ്രശ്നത്തിനുള്ള പരിഹാരത്തിനായി കൗൺസിലിഗിൽ കോപ നിയന്ത്രണത്തിനു നൽകിയ വഴികൾ ഒന്നും പ്രാവര്‍ത്തികമാക്കൻ ഈ വ്യക്തിക്കു കഴിഞ്ഞില്ല.
ദാമ്പത്യം വേർപിരിയിലേക്കു പോകുമെന്ന അവസ്ഥയാലായി. വിവാഹ മോചനം അയാൾക്ക് ഓർക്കുന്നതിനപ്പുറമായിരുന്നു. ദ്വേഷ്യപ്പെടുന്നതിനു ഇരട്ടിയായി അയാൾ അവരെ സ്നേഹിച്ചിരുന്നു. പക്ഷെ സ്നെഹമുണ്ടെന്ന കാര്യം അവരെ ബോദ്ധ്യപ്പെടുത്താനോ സ്നേഹം പ്രകടിപ്പിക്കാനോ കഴിഞ്ഞില്ലെന്നു മാത്രം.
വനവാസം പോലെ കുറെ നാള്‍ ആ വ്യക്തിയെ കാണാനില്ലായിരുന്നു. ഒരു നാള്‍ തികഞ്ഞ സന്തോഷത്തോടെ അയാള്‍ കയറി വന്നു. വീട്ടിലെത്തുമ്പോള്‍ കോപം പുറത്തെടുക്കാതിരിക്കാന്‍ അയാള്‍ നല്ലൊരു വഴി കണ്ടെത്തി. ബോസിന്റെ കോപത്തിനടിമയാകുന്ന ദിവസങ്ങളില്‍ ഓഫീസ് സമയം കഴിഞ്ഞാല്‍ ടൗണിലെ പ്രസംഗവും മുദ്രാവാക്യ വിളികളും നടക്കുന്ന കവലയിലെത്തും. വൈകുന്നേരം അവിടെ ഏതെങ്കിലും പാർട്ടിക്കാരുടെ പ്രസംഗമുണ്ടാകും, ജാഥ യുണ്ടാകും ആള്‍ത്തിരക്കിനിടയിൽ അവരോടൊപ്പം തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ വിളിച്ചുകൂവും. ജാഥയുണ്ടെങ്കില്‍ അതിലും ചേരും. അവരോടൊപ്പം ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കോപമൊക്ക അതോടെ ആവിയായി പോയിരിക്കും.
വീട്ടിലെത്തിയാല്‍ സമാധാനം, സന്തോഷം. തല്ലില്ല, വഴക്കില്ല. എല്ലാ ശുഭമാകം.
ഇതല്ലാതേയും കോപനിയന്ത്രണത്തിന് പല വഴികൾ പലരും കണ്ടെത്തുന്നുണ്ട്. ചിലരുടെ അനുഭവങ്ങൾ കുറിക്കാം. ഒഴിഞ്ഞ സ്ഥലത്ത് പോയിരുന്നു ഉറക്കെ സങ്കടം പറഞ്ഞു കരയുന്നവരുണ്ട്.
ശരീരം മൊത്തം ഇളകുന്ന സ്പോര്‍ട്സിലേര്‍പ്പെട്ട് ക്ഷോഭനിയന്ത്രണം സാധിക്കുന്നവരുണ്ട്. എന്തു മാര്‍ഗ്ഗം സ്വീകരിച്ചാലും അതു തന്റെ മാനസിക നിലക്കു ഗുണകരമാകണമെന്നു മാത്രം.
KHAN KARICODE
CON PSYCHOLOGIST