നമ്മൾ സഞ്ചരിക്കുന്ന പാതകൾ പ്രകാശമാനമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി പാതകൾ..നമ്മൾ എങ്ങനെയാണോ..,
നമ്മുടെ ചിന്തകൾ ഏതാണോ ., അതിനനുസരിച്ചിരിക്കും നമ്മുടെ വിജയപാത. സദ്ഫലങ്ങൾ നൽകുന്ന വൃക്ഷത്തെ പോലെയാകണം നമ്മൾ . എത്ര കല്ലേറ് കൊണ്ടാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം..
നോക്കിയും കണ്ടും നല്ലതിനെ മാത്രം സ്വാംശീകരിച്ചും തിന്മയെ വെടിഞ്ഞ് നേർപ്പാതയിൽ മാത്രം സഞ്ചരിക്കുക . ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനും ആളുകൾ ഉണ്ടാവും .പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ നമുക്ക് ഓടേണ്ടി വരും . തോൽക്കാൻ തയ്യാറായാലോ ... മരണംവരെ തോൽക്കാനേ സമയം കാണൂ ... ഏത് സാഹചര്യത്തിലും മുന്നോട്ടു പോകാൻ തയ്യാറാകൂ .. എങ്കിൽ നിങ്ങൾക്ക് അന്തസ്സോടെ ആത്മവിശ്വാസത്തോടെ ജീവിക്കാം .
മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്. എന്നാൽ
ശത്രുക്കളെ കിട്ടാൻ
ഒരു പ്രയാസവുമില്ല.
മിത്രമാകാൻ ഒരു പാട് ഗുണങ്ങൾ വേണം ..
ശത്രുവാകാനൊരു
ഗുണവും വേണ്ട ..
തിരക്കു പിടിച്ചവരെ തിരക്കിനിടയിൽ
തിരക്കിയിറങ്ങേണ്ടതില്ല.
എത്ര തിരക്കിനിടയിലും
ഇഷ്ടമുള്ളവർ
നമ്മളെ അന്യേഷിച്ചു വരും. അല്ലാത്തവരുടെ തിരക്കെല്ലാം നമ്മളോടുള്ള
അവഗണനയാണ്.
ജീവിതപ്പാതയിൽ നമുക്ക് സംഭവിക്കുന്ന വീഴ്ചകളാണ് നമ്മുടെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മളാരാണെന്നു്
സ്വയം മനസ്സിലാക്കാനുള്ള അവസരം .ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല. പലരെയും തിരിച്ചറിയാനുള്ള
പ്രകാശമാണത്.
ഓരോ പ്രഭാതവും
പുതിയ സംരംഭങ്ങൾക്ക് തുടക്കമാവുക ..
ചെയ്യാൻ കഴിയാത്ത കാര്യങ്ങളെയോർത്ത്
സങ്കടപ്പെടാതെ
മെച്ചപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക.
✍️ :അശോകൻ.സി.ജി.