ആൺ പെൺ സൗഹൃദങ്ങൾ എപ്പോഴാണ് വഴിതെറ്റി പോകുന്നത് , പ്രശ്നമാകുന്നത് ?
കൗമാരത്തിലേക്ക് കടക്കുന്നതോടെ ആൺ-പെൺ സൗഹൃദങ്ങൾ സാധാരണയാണ് , അതു വേണ്ടതു തന്നെയാണ്.സൗഹൃദം അടുത്ത തലത്തിലേക്ക് കടക്കുമ്പോൾ അതു പ്രണയമാകുന്നു.
കോളേജ് കാമ്പസുകളിൽ തുടങ്ങിയിരുന്ന പ്രണയം ഇന്ന് സ്കൂൾ തലത്തിൽ അതായത് എട്ടാം ക്ലാസിലെത്തും മുമ്പേ തുടങ്ങുന്നു.
ബോയി ഫ്രണ്ട് അല്ലെങ്കിൽ ഗേൾഫ്രണ്ട് ഇല്ലാത്ത കൗമാരക്കാരെ കൂട്ടുകാർ കളിയാക്കുക കൂടി ചെയ്യുമ്പോൾ എങ്ങനേയും ഒരാളെ ഒപ്പിച്ചുവെന്നു വരാം.
എതിർലിംഗത്തിലുള്ളവരോട് ആകർഷണവും ലൈംഗികാഭിനിവേശവും കൗമാരത്തിൽ സ്വാഭാവികമാണ്. ആർക്കും അതിനെ തടയാനും കഴിയില്ല. പക്ഷേ സൗഹൃദത്തിന് അപ്പുറത്തേക്ക് വളരുകയും നിയന്ത്രണ രേഖകൾ ലംഘിക്കപ്പെടുമ്പോഴുമാണ് പ്രശ്നമാകുന്നത്.
പഠനം പുറകോട്ട് പോകുന്നു. പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു , ദേഷ്യപ്പെടുന്നു. വ്യക്തിത്വ രൂപീകരണത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.
പ്രണയം എങ്ങും എത്തുന്നുമില്ല .പക്ഷേ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുന്നു..
പ്രണയ കുരുക്കിൽ പെട്ടവർ വലിയ കെണികളിൽ പെട്ടു പോകാനുള്ള സാധ്യതയും ഏറെയാണ്. കൗമാരത്തിൽ ചിന്തിച്ചു പ്രവർത്തിക്കാനും വരുംവരായ്കകൾ കണക്കിലെടുക്കാനും കഴിയില്ല. ഭാവിയെ കണക്കിലെടുക്കാതെ എടുത്തു ചാടാനായിരിക്കും ഇടയുള്ളത്.
മൊബൈൽ ഫോണും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും, വാട്സാപ്പും തുടങ്ങിയവ എല്ലാം കൂടിയാകുമ്പോൾ അതിനുള്ള വഴികൾ ഏറെയാണ്. മുതിർന്നവർക്ക് അതേ കുറിച്ച് വലിയ പിടിപാടുമില്ല. സ്വകാര്യമായി ഇടപെടാനും സംസാരിക്കാനും ഒട്ടനവധി വഴികൾ .
സ്വകാര്യമായി ഒത്തിരി നേരം സംസാരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ , മനസ്സിൻറെ പിടിവിട്ട് സൗഹൃദം പ്രണയത്തിന് വഴിമാറും. അതോടെ സൗഹൃദത്തിന്റെയും പഠനത്തിൻറെയും ജീവിതത്തിന്റെ തന്നേയും താളംതെറ്റുന്നു.അതുകൊണ്ടാണ് കുടുംബവും മതങ്ങളും സമൂഹവും ഇതിക്കെ ചില ചിട്ടകൾ വച്ചിട്ടുള്ളത്. , ചിട്ടകളും മൂല്യങ്ങളും ഏതൊരാളിലും ആവശ്യമാണ്. മൂല്യങ്ങൾ ഉൾക്കൊണ്ടുളള സൗഹൃദം അപ്പോൾ വഴി മാറില്ല കൗമാരക്കാരുടെ സൗഹൃദത്തെ ആരും പഴി പറയുകയുമില്ല. ഭാവിക്ക് പ്രശ്നമുണ്ടാക്കാത്ത നല്ല ആൺ പെൺ സൗഹൃദങ്ങൾ വളർന്നു വരട്ടെ!
KHAN KARICODE
CON PSYCHOLOGIST