മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാം വെള്ളരിക്ക ഫേസ് പാക്കുകൾ
ജലാംശം അടങ്ങിയ പച്ചക്കറികൾ ചർമ്മത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. ചർമ്മ സംരക്ഷണത്തിന് ഭൂരിഭാഗം ആളുകളും പച്ചക്കറികളിൽ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. ധാരളം മിനറൽസിൻ്റേയും വിറ്റാമിനുകളുടേയും കലവറയായ വെള്ളരിക്ക ചേർത്തുള്ള ചില ഫേസ് പാക്കുകൾ റെഡിയാക്കുന്നതെങ്ങനെയെന്ന് നോക്കാം
വെള്ളരിക്കയിൽ വിറ്റാമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്
ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക.
കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്
ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ചോ ചെറുചൂടുവെള്ളം ഉപയോഗിച്ചോ മുഖം കഴുകുക.
തക്കാളി വെള്ളരിക്ക ഫേസ് പാക്ക്
വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. വരൾച്ചക്ക് വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകികളയുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.