ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


ഒരിക്കൽ ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി. "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും". "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി. 


ക്ഷണികമായ ഈ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്..


ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നതിനര്‍ത്ഥം ജീവിതത്തില്‍ നാം പരാജയപ്പെടുകയാണെന്നല്ല. ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും അതിന് ഒരു കാരണം ഉണ്ടാകും. ചിലപ്പോള്‍ അത് ഇപ്പോള്‍ മുന്നിലുള്ളതിനേക്കാള്‍ മികച്ച ഒരു അവസരം നമുക്ക് തുറന്നു തന്നുവെന്നിരിക്കാം. ഇത്തരത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നിനേയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ ശീലിച്ചാല്‍ മാത്രമേ ജീവിതം സുഗമമായി മുന്നോട്ടു പോകുകയുള്ളൂ. മറിച്ച് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ തളര്‍ന്നു പോയാല്‍ ജീവിതം പ്രശ്നങ്ങളുടെ കൂമ്പാരമായി മാറും.
 

സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ പഠിക്കുക എന്നതാണ് ജീവിതവിജയത്തിന്‍റെ മന്ത്രം. ഇതില്ലാതെ ജീവിതത്തില്‍ മറ്റെന്തു നേടിയാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളേയും ഉള്‍ക്കൊണ്ടു കൊണ്ട് അഥവാ അംഗീകരിച്ചു കൊണ്ട് അതിനെ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള കഴിവ് ഓരോ വ്യക്തിയും ആര്‍ജ്ജിച്ചെടുക്കേണ്ടതായിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടിയില്‍ ഈ കഴിവ് വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്.



കളിപ്പാട്ടത്തിനായി കുട്ടി വാശിപിടിച്ചു കരയുമ്പോള്‍ ചിലപ്പോഴെങ്കിലും അവര്‍ അത് വാങ്ങി കൊടുക്കുന്നില്ല. പണമില്ലാത്തതു കൊണ്ടോ കുട്ടിയോടു സ്നേഹം ഇല്ലാത്തതു കൊണ്ടോ അല്ല അവര്‍ ഇങ്ങനെ ചെയ്യുന്നത്. മറിച്ച് എല്ലാം എപ്പോഴും ആഗ്രഹിച്ച രീതിയില്‍ കിട്ടില്ല എന്ന് കുട്ടിയെ ബോധ്യപ്പെടുത്താനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. 


ജീവിതത്തില്‍ മുന്നോട്ടു പോകുന്തോറും വിഷമകരമായ അനേകം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായി വരുന്നു. അതിനെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ നമുക്ക് കഴിയില്ല. പകരം അത് ഉള്‍ക്കൊണ്ടു കൊണ്ട് നേരിടാനാണ് ശ്രമിക്കേണ്ടത്. എങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഏതൊരു വ്യക്തിയും തളര്‍ന്നു പോകുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അയാള്‍ക്കു സാധിച്ചുവോ എന്നതാണ് കാര്യം. 


ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിയുമ്പോള്‍ പലരും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ തലചുറ്റി വീഴാറുണ്ട്. പെട്ടന്നുണ്ടായ അപ്രതീക്ഷിതമായ ഒരു സംഭവത്തിന്‍റെ ആഘാതമാണ് ഇത്.എന്നാല്‍ പതിയെ അവര്‍ അതില്‍ നിന്ന് മോചിതരാവുകയും അത് ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ ജീവിതത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. പ്രിയപ്പെട്ട ഒരാളുടെ വിയോഗം മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിന്‍റെ ഓര്‍മ്മയില്‍ നീറിനീറി ജീവിതം തള്ളിനീക്കുന്നതില്‍ അര്‍ത്ഥമില്ല. ആ വിയോഗം ജീവിതത്തില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാനും മായ്ക്കാനും ആണ് ശ്രമിക്കേണ്ടത്. ഇത്തരത്തില്‍ സമചിത്തതയോടെ ഓരോന്നിനേയും ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തിയും സമാധാനവും പുലരുകയുള്ളു.
 

പലപ്പോഴും ഓരോ വ്യക്തിയേയും കുറിച്ച് മനസ്സില്‍ പതിഞ്ഞ ചില ധാരണകളുണ്ടാകാം. ആ വ്യക്തി മുന്‍പ് എന്നോ ഒരിക്കല്‍ കയര്‍ത്തു സംസാരിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് ചിലപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തിനോടുള്ള അയാളുടെ സ്വാഭാവികപ്രതികരണം മാത്രമായിരിക്കും. അത് മനസ്സില്‍ വച്ചു കൊണ്ട് അയാള്‍ ഒരു കര്‍ക്കശക്കാരനാണ് എന്ന രീതിയില്‍ ഇടപെടുന്നത് ശരിയല്ല. ഇത്തരത്തില്‍ മുന്‍ധാരണയോടെ ഒരു വ്യക്തിയെ സമീപിക്കുമ്പോള്‍ അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും സംശയത്തോടെയായിരിക്കും നിങ്ങള്‍ വീക്ഷിക്കുക. അതുകൊണ്ടു തന്നെ മുന്‍പ് നടന്ന ഒരു സംഭവത്തിന്‍റെ പേരില്‍ മാത്രം ഒരു വ്യക്തിയെ വിലയിരുത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. പകരം ആ വ്യക്തി എന്തുകൊണ്ട് അങ്ങനെ പെരുമാറി എന്ന് മനസ്സിലാക്കാനും അത് ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകാനും ആണ് ശ്രമിക്കേണ്ടത്.
 


ജീവിതം എപ്പോഴും നാം ഉദ്ദേശിച്ച വഴിയിലൂടെ തന്നെ മുന്നോട്ടു പോകണമെന്നില്ല.തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളെ നേരിടേണ്ടതായി വന്നേക്കാം. അങ്ങനെ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പകച്ചു നിന്നതു കൊണ്ട് കാര്യമില്ല. മറിച്ച് ആ സാഹചര്യത്തെ ഉള്‍ക്കൊള്ളാനും നേരിടാനും ശ്രമിക്കണം. ജീവിതത്തിലെ പ്രശ്നങ്ങളില്‍ പലതും നമ്മുടെ ഉള്ളിലെ കഴിവു പുറത്തെടുക്കാനുള്ള അവസരങ്ങളാകാം. 


വലിയൊരു പരാജയം ഉണ്ടായാല്‍ അത് ഉള്‍ക്കൊള്ളാനും വിജയത്തിലേക്കുള്ള പരിശ്രമത്തിന്‍റെ തുടക്കമായി കാണാനും കഴിഞ്ഞാല്‍ നാം വിജയിച്ചു എന്ന് അര്‍ത്ഥം. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോള്‍ പോലും എന്‍റെ ജീവിതം തകര്‍ന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. ഇവര്‍ക്ക് ജീവിതം കഠിനമായി അനുഭവപ്പെടും. എന്നാല്‍ ജീവിതത്തില്‍ ചെറിയ താളപ്പിഴകള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും അതിനെ നേരിടാനും ശ്രമിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്. എണ്ണത്തില്‍ കുറവായ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത്.
 


നമ്മുടെ മനസ്സ് എപ്പോഴും ദുഖകരമായ അനുഭവങ്ങളിലേക്ക് തിരിച്ചു പോകുന്നു എന്നാണ് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞിട്ടുള്ളത്. ജീവിതം ഒരു മലകയറ്റം പോലെയാണ്. ദുഖകരമായ ഓര്‍മ്മകള്‍ കൂടെ കൊണ്ടു പോകുമ്പോള്‍ ചുമലിലെ ഭാരം കൂടുകയും മുന്നോട്ടുള്ള യാത്ര കഠിനമാകുകയും ചെയ്യുന്നു. യാതൊരു ഉപകാരവും ഇല്ലാത്ത പാഴ് വസ്തുക്കള്‍ ചുമന്നു കൊണ്ടു പോകുന്നതു പോലെയാണ് നാം ഭൂതകാലത്തിലെ സുഖകരമല്ലാത്ത ഓര്‍മ്മകളെ കൂടെ കൊണ്ടു പോകുന്നത്. എവിടെ വച്ച് ഈ ഭാരം ഉപേക്ഷിക്കാന്‍ കഴിയുന്നുവോ അപ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും നിറയുകയുള്ളൂ. ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊണ്ട് അനാവശ്യമായ ഓര്‍മ്മകളെ ഉപേക്ഷിക്കുമ്പോള്‍ മനസ്സ് സ്വതന്ത്ര്യമാകുകയും ജീവിതം ആനന്ദപൂര്‍ണ്ണമാകുകയും ചെയ്യുന്നു.












ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others.

Realizations are real truths. Those truths purify us from mistakes and guide us to goodness. Liberation from mistakes is possible only through self-realization.. If mistakes are pointed out, the knowledgeable will correct themselves. Human life itself is a journey from wrong to right. Mistakes will happen. There must be an effort on our part to correct and improve ourselves. Be careful that thoughts, words and actions are full of goodness. That is the ultimate path to success. The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others. It is wrong not only to do what should not be done but also not to do it when it should be done. This is one of the biggest problems of mankind. They can easily understand that others are on the wrong path, but he can never understand that he is also on the same path. We become problematic because we do not recognize our own strength. We should adopt the li...

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി :  ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.69 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.84   ഓസ്ട്രേലിയൻ ഡോളർ : 54.05 കനേഡിയൻ ഡോളർ :61.64   സിംഗപ്പൂർ . : 62.75 ബഹറിൻ ദിനാർ : 220.19 മലേഷ്യൻ റിംഗിറ്റ്‌ : 17.59   സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.81 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...