അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?.
വിവാഹാനന്തരം ദമ്പതികൾ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം കുറേ കാലമെങ്കിലും താമസിച്ചു വരുന്ന രീതിയാണ് കണ്ടുവരുന്നത്. പെൺകുട്ടി ചെയ്യുന്ന ചില പ്രവർത്തികൾ ഭർത്തു മാതാവിനു ഇഷ്ടമായെന്നു വരില്ല. കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കാം. ചിലർ ഒരിക്കലും നീ ഗുണം പിടിക്കില്ലായെന്ന രീതിയിൽ വളരെ മോശം വാക്കുകളും പറഞ്ഞേക്കാം. ചില പെൺകുട്ടികൾ അതു സഹിച്ചു കഴിയും. അതുൾ കൊള്ളാൻ കഴിയാതെ വരുമ്പോൾ കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.
പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം കഴിച്ചയച്ചത് വളരെ ബുദ്ധിമുട്ടനുഭവിച്ചായതിനാൽ പെൺകുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ മാതാപിതാക്കളോടു പറയാൻ കഴിയാതേയും വരാം. അങ്ങനെ വിഷമിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്.
രണ്ട് വ്യത്യസ്ഥ കുടുംബങ്ങളിൽ ജനിച്ചു വളർന്നവർ ഒന്നിച്ച് താമസിക്കുമ്പോൾ കൂടെ താമസിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പാളിച്ചകൾ വരിക സ്വാഭാവികമാണ്. എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുവാൻ പോയാൽ അതിനേ സമയം ഉണ്ടാവു.
താൻ വളർത്തി വലുതാക്കിയ മകന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. താൻ ചെയ്തു വന്ന ചുമതലകളും . അവനിലെ സ്നേഹവും തട്ടിയെടുക്കുന്നു എന്ന തോന്നൽ ചില അമ്മായി അമ്മമാർക്കുണ്ടാകാം. അതാകാം കുറ്റപ്പെടുത്തലുകൾക്കെല്ലാം പിന്നിൽ കാണാനിടയാകുന്നത്.
തന്റെ മാതാപിതാക്കളേയും, മറ്റു ബന്ധുക്കളേയും കൂടാതെ "നീ ഒരിക്കലും ഗുണം പിടിക്കില്ല " എന്ന രീതിയിൽ ശാപ വാക്കുകൾ പറയുമ്പോൾ ഏതു പെൺകുട്ടിയിലും വിഷമമുണ്ടാകാം. അവർ അങ്ങനെ പറയരുതായിരുന്നു. പക്ഷേ പെൺകുട്ടിയുടെ മനസ്സിനെ വിഷമ പ്പെടുത്തുന്ന ആ കാര്യം ഒരു പ്രാവശ്യമേ ആ സ്ത്രി പറഞ്ഞിട്ടുള്ളൂ. പിന്നീടുള്ള മനോഭാവമാണ് പെൺകുട്ടിയെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നത്.
അവർ പറഞ്ഞ വാക്കുകൾ പിന്നിട് പെൺകുട്ടിയുടെ മനസ്സിൽ എത്ര പ്രാവശ്യമാണ് മുഴങ്ങി കേട്ടത്.
ആലോചിക്കുമ്പോൾഴെല്ലാം അത് പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു , അതാണ് പ്രശ്നമാകുന്നത് .
അതു പറഞ്ഞ ശേഷം അമ്മായിഅമ്മ സുഖമായി ഉറങ്ങി. അവർ പിന്നീട് ആ കാര്യം ഓർമിച്ചു പോലും കാണില്ല. പെൺകുട്ടി ദിവസങ്ങളോളം അല്ല മാസങ്ങളോളം, ജീവിതo മുഴുവൻ നീറി പുകയുന്നുണ്ടാകും.
ഇത്തരം വിഷമതകളിൽ നിന്നു കര കയറാൻ ഒരു മനശാസ്ത്ര വഴി കൂടി സൂചിപ്പിക്കാം.
നിങ്ങളെ കുറ്റപ്പെടുത്തിയും അവഹേളിച്ചും പറയുന്ന നിമിഷം ഞാൻ അങ്ങനെയുള്ള ഒരാളല്ല എന്നെ അങ്ങനെ വിലയിരുത്താൻ കഴിയില്ലായെന്നു മനസ്സിനോടു സ്വയം പറയുക. മോശമായി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് എടുക്കാതെ തിരസ്കരിക്കുക. അങ്ങനെ തന്നെ തുടർച്ചയായി പറഞ്ഞു കൊണ്ടേയിരിക്കുക. അതിനെ പൂർണ്ണമായി റിജക്ട് ചെയ്യുക. അങ്ങനെ ചെയ്യുന്ന വഴി മനസ്സ് ശാന്തമാകും. അവരോട് വിരോധം തോന്നുകയുമില്ല. എന്തു പറഞ്ഞാലും പ്രതികരിക്കാതേയുമിരികക്കണം.
അവർ പറഞ്ഞത് അവരുടെ സംസ്കാരിക നില വെച്ചിട്ടാണ്.
ഞാൻ അങ്ങനെ ഒരാളല്ലായെന്നു മനസ്സിൽ ഉറപ്പിക്കുക. ഇങ്ങനെ തുടരുന്നതു വഴി അത്തരം വാക്കുകൾ കൊണ്ട് മനസ്സിൽ മുറിവുണ്ടാകാതെ നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ കഴിയും. നുറു ശതമാനം ഫലപ്രദമെന്നു കണ്ടെത്തിയ ഈ തന്ത്രം ഏവർക്കും ഗുണകരമെന്നു ഉറപ്പു തരുന്നു.
KHAN KARICODE
CON PSYCHOLOGIST