ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉലുവയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്

ഉലുവയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്




ഭക്ഷണത്തിന് രുചി നൽകാനുള്ള സവിശേഷത കൊണ്ട് മാത്രമാണോ അടുക്കളയിൽ നാം എല്ലായ്പ്പോഴും ഉലുവ കരുതുന്നത്? അല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം ഉലുവ എന്നാൽ ധാരാളം ആരോഗ്യ - സൗന്ദര്യ ഗുണങ്ങളുടെ പര്യായം കൂടിയാണ്.


കയ്പ്പ് രുചി ആണെങ്കിലും ചെറിയ തോതിൽ ഉപയോഗിച്ചാൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നല്കും. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, സലാഡിലും ഉലുവ ചേർക്കാറുണ്ട്. എന്നാൽ സ്വാദ് വര്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.


തണുപ്പുകാലത്ത് കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷിയിൽ വ്യത്യാസം വരും. അതനുസരിച്ച് നമ്മുടെ ഭക്ഷണശീലങ്ങളിലും വ്യത്യാസം വരുത്തണം. ഇത്തരത്തിൽ മഞ്ഞുകാലത്ത് കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. 


കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷിയിൽ വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണശീലങ്ങളിലും വ്യത്യാസം വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് കഴിക്കേണ്ട ഒരു ഭക്ഷണമാണ് ഉലുവ.





ആന്റിഓക്സൈഡുകൾ, വിറ്റാമിൻ എ, സി തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്ന ഉലുവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുവാൻ സഹായിക്കും. കൂടാതെ, തണുത്ത കാലാവസ്ഥയിൽ ശരീരത്തിൽ ചൂടു നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഉലുവ.


ഉലുവയും ഉലുവയുടെ ഇലയും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളവയാണ്. അതിനാൽ ദഹനം മെച്ചപ്പെടുത്തുവാൻ ഉലുവ സഹായകരമാണ്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, പതിവായി ഉലുവ ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനു സഹായകരമാണ്.






ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.