മക്കളെ നല്ല നിലയിൽ തന്നെ വളർത്തണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മുലപ്പാലിനൊപ്പം പോഷകങ്ങൾ അടങ്ങിയ ഭക്ഷണവും നൽകാറുമുണ്ട്. മക്കൾ ആരോഗ്യവാന്മാരായി വളർന്നു വരണമെന്ന് ആഗ്രഹിക്കുന്ന അതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ ചെയ്യുന്നത്. അവർ ആരോഗ്യവാന്മാരായി വളർന്നു വരുന്നുമുണ്ട്.
തങ്ങൾ ആഗ്രഹിച്ചിരുന്നതും എത്തിച്ചേരുവാൻ കഴിയാതെ പോയതുമായ ഉന്നത നിലകളിൽ തങ്ങളുടെ മക്കൾ എത്തിച്ചേരണമെന്നും ആഗ്രഹിക്കുന്നു. അത്തരം ആഗ്രഹത്താൽ അവർ തന്നാൽ കഴിയുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഒരുക്കി നൽകുന്നുണ്ട്.പക്ഷേ പലരുടേയും മക്കൾ തങ്ങൾ ആഗ്രഹിച്ചിരുന്ന നിലകളിലൊന്നും എത്തിച്ചേരുന്നുമില്ല.
മാതാപിതാക്കൾ മിക്കവരും നിരാശയിലുമാണ്.
എവിടെയാണ് പ്രശ്നം? കുട്ടികളുടെ സംരക്ഷണത്തിന് ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. അവരെ ആധികാരികതയോടെ ആജ്ഞാപിക്കാൻ ഇന്നത്തെ കാലത്ത് കഴിയില്ല. തിരിച്ച് പ്രതികരിച്ചുവെന്നുവരാം. സ്നേഹ നിർഭരമായ സമീപനമാണ് , അതായത് നല്ല ഒരു ചങ്ങാത്തമാണ് അവരുമായി വേണ്ടിയിരിക്കുന്നത്.
ഒരു കുഞ്ഞു ഭൂജാതനാകുന്ന നിമിഷംമുതൽ ശാരീരികമായും മാനസികമായും അനുനിമിഷം അവർ വളർന്നുകൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുകയാണ് .ദിനം പ്രതി അവരുടെ ചിന്തകൾക്കും പെരുമാറ്റങ്ങൾക്കും മാറ്റാം വരുന്നു.ചെറുപ്രായത്തിലാണ് മാറ്റങ്ങൾ വേഗത്തിലാകുന്നത്.
എപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുക .എങ്ങനെയൊക്കെയുള്ള മാറ്റങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്ന് മാതാപിതാക്കൾക്ക് മുൻകൂറായി മനസ്സിലാക്കാൻ കഴിയണം. ചുരുക്കത്തിൽ ഓരോ പ്രായത്തിലും അവർ എങ്ങനെയൊക്കെ ചിന്തിക്കും പ്രവർത്തിക്കും എന്നൊക്കെ ഒരു ധാരണ ഉണ്ടാകണം. അപ്പോൾ പ്രായത്തിനനുസരിച്ചുള്ള സൗഹൃദം സാധ്യമാകും
മക്കളെ പൂർണമായി മനസ്സിലാക്കണം. അവരോട് സംസാരിക്കാതെ തന്നെ അവരുടെ ഉള്ളറിയുവാൻ കഴിയണം. അതിനു വേണ്ട അടുപ്പമുണ്ടാകണം. ഏതു പ്രതിസന്ധിയിലും അവരുടെ കൂടെ നിൽക്കുമെന്ന വിശ്വാസവുമാണ് മക്കൾക്ക് നൽകേണ്ടത്. അങ്ങതെയിങ്കിൽ മാതാപിതാക്കൾക്ക്
അവരെ തങ്ങളുടെ നിലയിലേക്കു കൊണ്ടുവരാൻ കഴിയും.
ഓരോ പ്രായത്തിനും അവസ്ഥയിലും കുട്ടികൾ എങ്ങനെയൊക്കെ ചിന്തിക്കും പ്രവർത്തിക്കുമെന്ന് മനസിലാക്കി മക്കൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുക.
KHAN KARICODE
CON PSYCHOLOGIST