പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. ഒരു വിധം എല്ലാ കറികളിലും നാം ചേര്‍ക്കുന്നതാണ് പച്ച മുളക്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പച്ച മുളക്. വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
നമ്മൾ മലയാളികൾക്ക് ആഹാരത്തിന് രുചി വേണമെങ്കിൽ അൽപം എരിവ് ചേർക്കണം. പച്ചമുളക്, കുരുമുളക്, ഇഞ്ചി എന്നിവയെല്ലാം തന്നെ ആഹാരത്തിൽ ചേർക്കാവുന്ന അസ്സൽ സ്പൈസസ് ആണ്. നമ്മുടെ നാട്ടിൽ, സുലഭമായി വളരുന്ന പച്ചമുളകിനെയാണ് ആളുകൾ കൂടുതലായും എരിവിന് വേണ്ടി ആശ്രയിക്കാറുള്ളത്.
എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ, വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും എല്ലാം മികച്ച ഒരു കലവറയാണ് പച്ചമുളകെന്ന് അധികമാർക്കും അറിയില്ലായിരിക്കാം
പച്ചമുളകിൻ്റെ ഗുണങ്ങൾ അറിയാം
വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകിൽ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും
പച്ചമുകളക് കഴിച്ചാൽ ഉമിനീർ നമ്മുടെ ശരീരത്തിൽ ഉമിനീർ അധികമായി ഉൽപ്പാദിപ്പിക്കപ്പെടും ഇത് ദഹനപ്രക്രിയകൾ എളുപ്പത്തിൽ നടക്കാൻ സഹായിക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാനും പച്ചമുളകിന് കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇതുവഴി ശരീരഭാരം കുറയുകയും ചെയ്യും.
പച്ചമുളക് പ്രമേഹത്തിന്
പ്രമേഹരോഗികൾ പച്ചമുളക് കഴിക്കുന്നത് ഏറെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ വരെ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിർത്താൻ ഇത് നമ്മളെ സഹായിക്കുന്നു. വെറുതെ കഴിക്കാൻ കഴിയില്ലെങ്കിൽ മറ്റ് ഭക്ഷണ പദാർത്ഥങ്ങളുടെ ഒപ്പം കഴിച്ചാലും മതി.
ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.
കൂടാതെ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.
മാനസികാരോഗ്യവും മെച്ചപ്പെടുത്താം
മാനസികാരോഗ്യത്തിനും പച്ചമുളക് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മനുഷ്യന്റെ മാനസിക സമ്മർദ്ധവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോർഫിൻസ്. പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദവും വേദനകളും നിങ്ങളിൽ നി്ന്ന് അകന്ന് പോവുകയും ചെയ്യും.
സ്വാഭാവികമായ അയൺ (ഇരുമ്പ് സത്ത്) ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്. അയണിന്റെ അപര്യാപ്തതയുള്ളവർക്ക് ഇത് വളരെയേറെ ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ധാരാളം ആന്റിബാക്ടീരിയൽ അടങ്ങിയിട്ടുള്ള പച്ചമുളക് തൊലിപ്പുറത്ത് വരുന്ന അലർജികൾക്കും ഒരു പരിഹാരമാണ്
പച്ചമുളകിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഗുണം ചെയ്യും. മുറിവ്, മറ്റ് പരിക്കുകൾ എന്നിവ മൂലമുണ്ടാകുന്ന അമിത രക്തസ്രാവം തടയാനും വൈറ്റമിൻ കെ സഹായിക്കും
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.