ചില സമയങ്ങളിൽ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ?
'യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ' അഥവാ മൂത്രാശയ അണുബാധയാണ് മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാക്കുന്നതിലേക്ക് നയിക്കുന്ന ഒരു കാര്യം. എരിച്ചില്‍ പോലുള്ള വേദനയാണ് മൂത്രാശയ അണുബാധയില്‍ അധികവും അനുഭവപ്പെടുക.മൂത്രം പിടിച്ചു നിർത്തുന്നതും വെള്ളം കുടിക്കാതിരിക്കുന്നതുമൊക്കെ മൂത്രത്തിലെ അണുബാധയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്.
നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കുന്നതാണ്. ഇവ സമയബന്ധിതമായി മനസിലാക്കി, വേണ്ട പരിശോധന നടത്തി- പരിഹാരം കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദന ആദ്യമേ മനസിലാക്കേണ്ടത് ഇതൊരു സാധാരണ അവസ്ഥയല്ല എന്നതാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതിന് പിന്നില്‍ കൃത്യമായ കാരണങ്ങള്‍ കാണും. അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം
'യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ' അഥവാ മൂത്രാശയ അണുബാധയാണ് മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാക്കുന്നതിലേക്ക് നയിക്കുന്ന ഒരു കാര്യം. എരിച്ചില്‍ പോലുള്ള വേദനയാണ് മൂത്രാശയ അണുബാധയില്‍ അധികവും അനുഭവപ്പെടുക.
സ്ത്രീകളെ ബാധിക്കുന്നൊരു പ്രശ്നമാണിത്. സ്വകാര്യഭാഗത്ത് സാധാരണനിലയില്‍ കാണുന്നതിലധികം ബാക്ടീരികള്‍ കാണുകയും ഇവ പെരുകുകയും ചെയ്യുന്നത് മൂലമാണ് ബാക്ടീരിയല്‍ വജൈനോസിസ് പിടിപെടുന്നത്. ഇത് ആദ്യമെല്ലാം സ്വകാര്യഭാഗത്ത് മാത്രമാണ് പ്രശ്നം സൃഷ്ടിക്കുകയെങ്കില്‍ പിന്നീട് മൂത്രാശയത്തിലേക്കും പടരുകയാണ് ചെയ്യുന്നത്. ഇതും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതിന് കാരണമായി വരുന്നു.
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതിലേക്ക് നയിക്കാം. ഒന്നിലധികം പങ്കാളികളുള്ളവര്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പതിവുള്ളവരെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ക്ലമീഡിയ, ഗൊണേറിയ എന്നീ രോഗങ്ങളെല്ലാം ഇതിനുദാഹരണമാണ്.
മൂത്രത്തില്‍ കല്ല് പോലുള്ള വൃക്കസംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടാം. മൂത്രത്തില്‍ രക്തം കൂടി കാണുകയാണെങ്കില്‍ വൃക്കസംബന്ധമായ തകരാര്‍ ആണെന്ന് അനുമാനിക്കാം. എന്നാല്‍ ഇക്കാര്യമുറപ്പിക്കാൻ വൈദ്യപരിശോധന നിര്‍ബന്ധമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.