ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പെൺ മക്കളോടു അമ്മ പറഞ്ഞു കൊടുക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ?.

പെൺ മക്കളോടു അമ്മ പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങൾ?.


പെൺമക്കൾക്ക് അമ്മമാർ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മടിയും ചമ്മലും കാരണം അമ്മമാർ ചില കാര്യങ്ങൾ മനപൂർവം പറയാറില്ല. അമ്മമാർ പെൺ മക്കളോടു പറയുന്നത് ഉചിതമെന്നു കണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.


പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുവാൻ മകൾക്കു കഴിയണം. അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചതിൽ സന്തോഷിക്കുന്നവരാകണം. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതത്തിൽ പുരുഷനേക്കാളു പരി ഉന്നതിയിലെത്തണം. ആ വിജയം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് .


കഴിയുന്നത്ര പ്രായോഗിക അറിവ് നേടുവാൻ പ്രോത്സാഹിപ്പിക്കണം.
സ്കൂളിലും കോളേജിൽ നിന്നും ലഭിക്കുന്ന അക്കാദമിക് അറിവുകൾക്കുപരി മകൾക് സ്വയം അറിയുവാനും, ചുറ്റുപാടുകളെ മനസ്സിലാക്കാനും കഴിയണം. നല്ല ശീലങ്ങളും സ്വായത്വമാക്കുന്ന സ്വഭാവം വളർത്തിയെടുക്കണം.

 
ഓരോ കുഞ്ഞു കാര്യത്തിൽ നിന്നും അറിവു നേടുക. ജീവിതത്തിലെ ഓരോ നിമിഷത്തിലും അറിവു സമ്പാദിക്കുക. ഇതെന്നെക്കൊണ്ടു പറ്റില്ല, എനിക്കിതിനു കഴിയില്ല എന്നീ വാക്കുകൾ ഒരിക്കലും ജീവിതത്തിൽ പറയാനിടവരരുതെന്നും മകളെ ബോദ്ധ്യപ്പെടുത്തണം.കഴിയുന്നിടത്തോളം കാര്യങ്ങൾ സ്വന്തം കാലിൽ നിന്നു ചെയ്യുക, അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുവാനും കഴിയണം.


സുഹൃത്തുക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കണം. തന്നെ നന്നായി മനസിലാക്കാൻ കഴിയുന്ന വിശ്വസ്തരായവരെ മാത്രം സുഹൃത്തുക്കളാക്കുക. നല്ല ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കളായാലും മതി. എന്തും ഏതും ആരോടും പറയാനും ചർച്ച ചെയ്യാനുമുള്ള ആർജ്ജവം ഉണ്ടാകണം.


പറ്റില്ല എന്നു പറയാൻ പഠിക്കുക. NO പറയാൻ കഴിഞ്ഞാൽ പല പ്രശ്നങ്ങളും ഒഴിവാകും.
ഈ ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാമെന്നു കരുതരുത്. അത് ശുദ്ധമണ്ടത്തരമാണ്. പൂർണബോധ്യമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക.
മോശം എന്നു തോന്നുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിർബന്ധിച്ചാൽ അവരോട് പറ്റില്ല എന്നു പറയാൻ ശ്രദ്ധിക്കുക. ശക്തമായും എന്നാൽ മാന്യമായും NO പറയാൻ ശീലിപ്പിക്കണം. ധാർഷട്യത്തോടെയുള്ള പ്രതികരണം ശത്രുക്കളെ സൃഷ്ടിക്കുമെന്നും പറഞ്ഞു കൊടുക്കണം.


പ്രായോഗിക ബുദ്ധി ഉപയോഗിക്കുക.
പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുത്താൽ ജീവിതത്തിലെ അബദ്ധങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമുള്ള കാര്യങ്ങളിൽ പെട്ടന്നു തീരുമാനമെടുക്കാതെ സാവധാനം ആലോചിച്ച് പ്രായോഗികമായ തീരുമാനങ്ങളെടുക്കുക. വേണമെങ്കിൽ മാത്രം അറിവുള്ള മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ദൈവം നൽകിയ ബുദ്ധിയുപയോഗിച്ച് തീരുമാനങ്ങളെടുക്കാമെന്നും പറയണം.


പ്രണയഭാവം ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. സമയവും സന്ദർഭവും നോക്കി നല്ലവരോടു മാത്രമാകണം. പ്രണയം മനോഹരമായ ഒരു വികാരമാണ്. ഏതു നിമിഷവും ആരോടും പ്രണയം തോന്നാം. പക്ഷെ കൃത്യമായ സമയവും സന്ദർഭവും ഉചിതമായ പങ്കാളിയേയും കിട്ടുമ്പോൾ മാത്രമേ പ്രണയം പൂർണമാവു എന്നു ധരിപ്പിക്കുക. അങ്ങനെയല്ലാതെ വരുമ്പോഴാണ് പ്രണയങ്ങൾ ദുരന്തങ്ങളാവുന്നത്. "നിന്നെ അറിയുന്ന, നിനക്ക് അറിയുന്ന, ജീവിതത്തിലുട നീളം ഒത്തുപോകുമെന്ന് നിനക്ക് പൂർണ്ണബോധ്യമുള്ള, ഒരാളെ മാത്രം പ്രണയിക്കുക. അയാളോട് നൂറു ശതമാനം സത്യസന്ധത പുലർത്തുക" ഇതായിരിക്കണം പ്രണയത്തിലേക്കു നീങ്ങുന്ന മകളോടു പറയേണ്ടത്.


പ്രണയം, വിശ്വസ്ത‌ത, പരസ്പര ധാരണ ഇതൊക്കയാണ് ഒരു ബന്ധം ഊഷ്മളാക്കി നിലനിർത്തുന്നത്. അതുകൊണ്ട് പരസ്പരം പഴിചാരാതെ, ഭരിക്കാതെ പങ്കാളിയെയും തുല്യരായി പരിഗണിക്കാനുള്ള ഒരു മനസുണ്ടാവണം. എന്നു കരുതി സ്വന്തം അസ്തിത്വം പണയം വെയ്ക്കരുത്. പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോവുക. പ്രണയിച്ച ശേഷം പിരിഞ്ഞാലും നഷ്ടബോധവും കുറ്റബോധവും തോന്നാതെയുമിരിക്കണം.


വിവാഹം എപ്പോൾ വേണമെന്ന് സ്വയം തീരുമാനിക്കാം. അതിനു മുൻപ് വിവാഹത്തിനു സജ്ജമായോ എന്നും സ്വയം വിലയിരുത്തണം. വിവാഹത്തിനു മുമ്പ് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവോ, ജോലിയോ സ്വായത്തകമാക്കുകയും വേണം.


ആരെ വിവാഹ കഴിക്കണമെന്നത് പെൺകുട്ടിയുടെ അവസാന തീരുമാനമാണ്. ഞങ്ങൾ നിർബന്ധിച്ചാൽ പോലും നീ വിവാഹത്തിന് തയാറാവരുത്. നിൻെറ മനസ് എപ്പോൾ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവോ ആ നിമിഷമല്ലാതെ വിവാഹത്തെക്കുറിച്ച് നീ ചിന്തിക്കരുത്. അച്ഛൻെറയും അമ്മയുടെയും കടമനിർവഹിക്കാ‌നോ ഭാരമിറക്കിവെയ്ക്കാനോ സഹോദരങ്ങൾക്ക് നേരത്തെ വിവാഹം കഴിക്കുന്നതിനോ ഒന്നും നീ നിൻെറ ജീവിതത്തെ ബലികഴിക്കരുത്. കാരണം ആ ഒരു ദിവസംകൊണ്ട് ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ജീവിച്ചു തീർക്കേണ്ടത് നീ മാത്രമാണ്. അതുകൊണ്ട് ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും നീ ധൃതി പിടിച്ച് വിവാഹിതയാവരുത്. മനസുകൊണ്ടും ശരീരംകൊണ്ടും ഒരു പങ്കാളി വേണമെന്നു തോന്നുമ്പോൾ മാത്രം നിനക്ക് ഇണങ്ങുന്ന ഒരാളെ മാത്രം നീ പങ്കാളിയാക്കുക. അതിന് ഞങ്ങളുടെ പൂർണ്ണ പിന്തുണ നിനക്കുണ്ടാവും.


വിവാഹം കഴിയുന്നതോടെ ചിലപ്പോഴൊക്കെ നിൻെറ താല്പര്യങ്ങളിൽ ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടി വരും. മാതാപിതാക്കളെ സ്നേഹിക്കുന്നതുപോലെ നീ പങ്കാളിയുടെ മാതാപിതാക്കളെയും സ്നേഹിക്കണം. ജീവിതത്തിൽ ചില അടിയന്തിര സന്ദർഭങ്ങളുണ്ടാവുമ്പോൾ ചിലപ്പോൾ നിനക്ക് രണ്ടു കൂട്ടരോടും ഒരുപോലെ നീതിപുലർത്താൻ പറ്റിയെന്നു വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രായോഗിക ബുദ്ധി ഉപയോഗിക്കണം. ഇപ്പോൾ നിൻെറ സ്നേഹവും സഹകരണവും ആർക്കാണോ വേണ്ടതെന്ന്തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുക. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടാതിരിക്കുക.


സന്ധിചെയ്യാം, ത്യാഗം ചെയ്യാം അത് അർഹിക്കുന്നവർക്കുവേണ്ടി മാത്രം
ജീവിതത്തിൽ നിരവധിയവസരങ്ങളിൽ സന്ധി ചെയ്യേണ്ടി വരാം. ചിലപ്പോൾ ത്യാഗം ചെയ്യേണ്ടി വരാം. പക്ഷെ അതൊക്കെ അർഹിക്കുന്നവർക്കുവേണ്ടി മാത്രം ചെയ്യുക. നിന്നിലെ പെണ്ണിനെ ബഹുമാനിക്കാത്തവർക്കുവേണ്ടി ജീവിതം പാഴാക്കാതിരിക്കുക. സ്വന്തം അസ്തിത്വത്തേക്കാൾ വലുതല്ല ഒന്നും എന്ന് തിരിച്ചറിയുക. 


മറ്റുള്ളവർക്ക് ഭാരമാകുമെന്ന തോന്നൽ ഉണ്ടാവാതെ മനസിനെ എന്നും സന്തോഷത്തോടെ നിലനിർത്തുക.


അവസാനമായി ഞങ്ങൾ എന്തിനും കൂടെയുണ്ടെന്നും
നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും ഞങ്ങളോടു തുറന്നു പറയാമെന്നും അറിയിക്കണം. അതൊരു മോശം കാര്യമാവാം നല്ലകാര്യമാകാം. എന്തു പ്രശ്നമായാലും നമുക്കത് ഒരുമിച്ചു നേരിടാം. ജീവിതത്തിൽ വിജയവും പരാജയവും ഉണ്ടായേക്കാം. അതിനെയൊക്കെ തൻറേടത്തോടെ നേരിട്ട് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. ഞങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിന്റെ കൂടെയുണ്ടാവുമെന്നും മകളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക. ഇങ്ങനെയുള്ള നിർദ്ദേശം നിങ്ങളുടെ മകൾക്കു ഇഷ്ടമാകുമെന്നു വിശ്വസിക്കുകയാണ്.


KHAN KARICODE
CON PSYCHOLOGIST

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ:നമുക്ക് വേണ്ടി തന്നെ നമുക്ക് ഒന്ന് കൈയ്യടിക്കാം

നിങ്ങള്‍ ജീവിതത്തിൽ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം? ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും അല്ലേ ? ചെയ്യുന്നതിലെല്ലാം പിന്നെ യാന്ത്രികത വരും. ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം.പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം.  വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

കാലില്‍ തണുപ്പ്, ഉറക്കച്ചടവില്‍ കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ എട്ടടി നീളമുള്ള രാജവെമ്ബാല; ശാന്തനായി വീഡിയോ പക‍ര്‍ത്തി

ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മ...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

മോട്ടിവേഷൻ ചിന്തകൾ

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം.. നല്ല വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം.തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാൻ. സ്നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും.നമ്മുക്ക് ഒരേ വെള്ളത്തിൽ പലതവണ ചവിട്ടാൻ കഴിയില്ല, കാരണം കടന്നുപോയ കാലത്തിന്റെ ഒഴുക്ക് ഇനി ഒരിക്കലും നമ്മളെ ഒരിക്കൽ കൂടി കടന്നുപോകില്ല.അതിനാൽ, നമ്മുടെ ജീവിതത്തിലെ ഒരു നിമിഷം പോലും മുന്നിൽ വരുന്ന അവസരങ്ങൾ പാഴാക്കരുത്. ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു . സ്നേഹത്തിൽ കഴിയുന്നവരാണ്‌ രണ്ടാളും. എന്നിട്ടും ചെറിയൊരു കാര്യത്തിന്‌ വഴക്കിട്ടു. വാക്കുകളൊരുപാട്‌ അധികമായി. പുലരും വരെ പിണങ്ങിക്കിടന്നു. വിങ്ങിയ മുഖത്തോടെയാണേലും അവൾ രാവിലെ ഭക്ഷണമൊരുക്കി. രണ്ടാളും പിണക്കം വിടുന്നില്ല‌‌. ഭക്ഷണം കഴിക്കാൻ മോളാണ്‌ വന്നുവിളിച്ചത്‌. അദ്ദേഹം‌ കൈ കഴുകാൻ അടുക്കളയിലെത്തിയപ്പോൾ, നിറയെ പാത്രങ്ങൾ കഴുകാതെ കിടക്കുന്നു. ചായപ്പാത്രവും കറിക്കലവുമെല്ലാം പരന്നു കിടക്കുകയാണ്‌. ഒട്ടും സുഖമില്ലാത്ത കാഴ്ചയാണത്‌. ‌എന്നാലും സാരമില...

പങ്കാളിയെ വേദനിപ്പിക്കുമ്പോൾ അവർക്കും ഒരു മനസ്സുണ്ട് എന്ന് ഓർമിക്കേണ്ടതുണ്ട്

നിങ്ങൾക്ക് എന്താണ് ഇത്ര കോപം? പതിവുപോലെ കലഹത്തിന് ശേഷം ഭർത്താവ് ക്ഷമ പറയാൻ വന്നപ്പോൾ ഭാര്യ ചോദിച്ചു. എനിക്ക് അറിയില്ല കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. ഇനി നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു ആണിയെടുത്തു ഈ മരത്തിൽ അടിക്കുക. ദേഷ്യം മാറുമ്പോൾ ആണി പിഴുതെടുക്കുക. ഭർത്താവ് പിന്നീട് എല്ലാദിവസവും അപ്രകാരം ചെയ്തു. ഒരു വർഷത്തിന് ശേഷം അവൾ അയാളെ ആ മരത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി. ഈ മരത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ? അവൾ ചോദിച്ചു. അയാൾ മരത്തെ സൂക്ഷിച്ചു നോക്കി. മരത്തിൽ നിറയെ പോതുകൾ. ചിലതിനു വളരെ വലുപ്പം കൂടുതൽ. അത് പലതും ദ്രവിച്ചു അതിന്റെ കാതൽ കാണാവുന്ന രൂപത്തിൽ. അയാൾക്ക് ഒന്നും മനസ്സിലായില്ല. അവൾ പറഞ്ഞു ഇതുപോലെ ആണ് നിങ്ങൾ എന്നെ വഴക്ക് പറയുമ്പോൾ സംഭവിക്കുന്നത്. ഓരോ തവണയും വഴക്ക് പറയുമ്പോൾ അതെന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നു. പലപ്പോഴും ആ മുറിവുകൾ പഴുത്തു വൃണമാകുന്നു. നിങ്ങൾ അതു മറന്നു പോകുമെങ്കിലും അതെന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇനി കാര്യമറിയാതെ ഇനി താൻ അവളോട്‌ കോപിക്കില്ലെന്ന് അയാൾ തീരുമാനമെടുത്തു. ഇന്ന് പല പങ്കാളി...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2👉മുട്ടയാണ് രണ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം അർത്ഥവത്താകുന്നത്‌ സ്നേഹത്തിലും സൗഹൃദത്തിലും ആണ്‌. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ? യാത്ര മനോഹരമാക്കാൻ! നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ. ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യ...