ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുടികൊഴിച്ചിൽ തടയാനായി ഫലപ്രദമായ ചില മാർഗങ്ങൾ പരിചയപ്പെടാം

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ പരിചയപ്പെടാം





തലമുടി കൊഴിച്ചില്‍ ആണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. 
 

തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം. 

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരത്തിന് നിങ്ങളുടെ തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനുള്ള ഗുണങ്ങളുണ്ട് എന്ന കാര്യം അറിയാമോ. ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാളികേരത്തിൽ അവശ്യ കൊഴുപ്പുകൾ, പലതരം ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, അയൺ എന്നിവയും ധാരാളമിതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. അതുപോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും


തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും പഴം സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര്, ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ല്, രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവ ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 


താരന്‍ അകറ്റാനും തലമുടി വളരാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.



തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

മോട്ടിവേഷൻ ചിന്തകൾ

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്. 'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ? വിലക്കുറവിന്റെ മഹാമേള അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’ അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പ...

മോട്ടിവേഷൻ ചിന്തകൾ

പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്. ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും. മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക. ചില കാര്യങ്ങൾ  മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.                                                                                            നമ്മളൊന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്...

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാറായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക📌 മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്...

മോട്ടിവേഷൻ ചിന്തകൾ

ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം. സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും. സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. ആമസോണിൽ ഓഫർ പെരുമഴ തുടരുന്നു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം അർത്ഥവത്താകുന്നത്‌ സ്നേഹത്തിലും സൗഹൃദത്തിലും ആണ്‌. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ? യാത്ര മനോഹരമാക്കാൻ! നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ. ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യാത്ര ചെയ്യാൻ...

മോട്ടിവേഷൻ ചിന്തകൾ

എപ്പോൾ മുതൽ ആണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുമ്പേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല. ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ല...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...