ഈച്ച ശല്യത്തില്‍ പൊറുതി മുട്ടിയോ, ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ ഒരു മാസമായി ഈച്ച ശല്യം രൂക്ഷമാണ്. വീടുകളില്‍ അടുക്കളയിലാണ് ഏറ്റവുമധികം ഈച്ച ശല്യം ഉണ്ടാകുന്നത്.
ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഇവർ.
ഈച്ചകളെ തുരത്താനായി ഇന്ന് പലതരത്തിലുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നതും വളരെ ദോഷകരമാണ് എന്ന് പറയപ്പെടുന്നു. നിരവധി രാസ വസ്തുക്കളാൽ നിറഞ്ഞ ഇത്തരം ഉല്പന്നങ്ങൾ ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വലിയ ആക്ഷേപമുണ്ട്.
ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. വീടുകളിലെ ഓരോ മുറിയിലും കെണിവെച്ച് ഇവയെ പിടികൂടേണ്ട ഗതികേടിലാണ്. ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും.
ഈച്ചയെ തുരത്താൻ ഇതാ ചില എളുപ്പവഴികള്‍
ഈച്ചക്കെണി
ഒരു വശത്ത് പശയുള്ള ഒരു തരം പേപ്പർ ആണ് ഈച്ചക്കെണിയായി ഇപ്പോള്‍ വിപണിയില്‍ കിട്ടുന്നത്. ഇത് എവിടെയാണോ വയ്ക്കുന്നത് അതില്‍ ഈച്ചകള്‍ പറന്നിരിക്കും. പശയില്‍ കാല് ഒട്ടുന്നതു മൂലം ഈച്ചകള്‍ക്ക് പിന്നീട് പറന്നുപോകാൻ കഴിയില്ല. ഈച്ചശല്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വിഭാഗത്തില്‍ പരാതിയുമായി എത്തുന്നുണ്ട്.
ഇഞ്ചി സ്പ്രേ
ഈച്ചകളുടെ പ്രചരണം ഒഴിവാക്കാനായി ഇഞ്ചി കൊണ്ട് പരിഹാരമുണ്ട്. ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ഇഞ്ചി ചതിച്ച് ചേർത്ത് കലർത്തി നന്നായി ഇളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകൾക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈച്ചകളെ അകറ്റാനായി അടുക്കളയിലും മറ്റ് ഈച്ച സാധ്യതയുള്ള വീടിൻ്റെ ഭാഗങ്ങളിലും ഈ മിശ്രിതം തളിക്കുക
ബ്ളീച്ചിംഗ് പൗഡറിനും വൻ ഡിമാൻഡ്
ബ്ലീച്ചിംഗ് പൗഡർ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിന് പുറമേ ഈച്ചകള്ക്കെതിരായ ലോഷനുകള്‍ക്കും പശയുള്ള ഈച്ചക്കെണികള്ക്കും ഡിമാൻഡ് കൂടി. എന്തൊക്കെ ചെയ്തിട്ടും ഈച്ചകള്‍ കുറയാത്തതില്‍ നാട്ടുകാർ പെട്ടിരിക്കുകയാണ്.
ഓറഞ്ച് തൊലി
ഓറഞ്ച് തൊലികൾ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ലഭിക്കുന്നവയാണ്. ഇനി മുതൽ അത് വെറുതെ കളയുന്നതിനു പകരം വീട്ടിലെ ഈച്ചയെ ആട്ടിയോടിക്കാൻ ഉപയോഗപ്പെടുത്താം. ഓറഞ്ച് തൊലികൾ ചെറുതായി നനച്ച ശേഷം ഒരു തുണിയിൽ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണിത് എന്ന് ഉറപ്പിച്ചു പറയാം.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്ബകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്ബോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.
നാരങ്ങയും ഗ്രാമ്പൂവും
രണ്ട് നാരങ്ങ പകുതിയായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് കൊണ്ടുപോയി വയ്ക്കുക. ഇതിൻറെ രൂക്ഷ സുഗന്ധം ഈച്ചകളെ അകറ്റി നിർത്തും. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ പതിവായി കുറച്ചുനാൾ ഉപയോഗിച്ചാൽ പിന്നെ ഈ പ്രശ്നമുണ്ടാവില്ല. വീടിൻറെ മുറികളിടെ മൂലകളിൽ ഇത് വെച്ചാൽ ഈച്ചകൾ പിന്നെ ഇങ്ങോട്ട് പ്രവേശിക്കുകയില്ല.
സാൾട്ട് വാട്ടർ സ്പ്രേ
വീട്ടിനുള്ളിൽ ഈച്ച ശല്യം കലശലാണെങ്കിൽ ഇത് ഒഴിവാക്കാനുള്ള ചിലവു കുറഞ്ഞതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് ഉപ്പുവെള്ളം. പണ്ടു മുതലേ ഉപയോഗിച്ചു വരുന്നതും ഏറ്റവും ഫലപ്രദമായതുമായ ഒരു പരിഹാരമാർഗമാണ് ഇത്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പ് കലർത്തി നന്നായി ഇളക്കുക. ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ചശേഷം വീടിനുള്ളിലും പരിസരങ്ങളിലും ഈച്ചകൾ പതിവായി പറക്കുന്നിടത്ത് ഇത് പ്രയോഗിക്കുക. ഉപ്പിലെ ലവണ രസം ഈച്ചകളെ ഏറ്റവും ഫലപ്രദമായി അകറ്റിനിർത്തും. ഈച്ചകളെ വീട്ടിൽനിന്നും ഒഴിവാക്കാനായി എളുപ്പത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുകയാണ് ഉറപ്പായും ഇത് നിങ്ങളെ സഹായിക്കും.