സൂപ്പ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലേ, ഇന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ചിക്കൻ സൂപ്പ് റസിപ്പി പരിചയപ്പെടാം....
ആവശ്യമായ ചേരുവകള്‍
ചിക്കൻ ബ്രെസ്റ്റ് – മൂന്ന്
ബട്ടർ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മൈദ – അര ടേബിള്‍സ്പൂണ്‍
ഫ്രഷ് ക്രീം – 100 ഗ്രാം
കുരുമുളക് പൊടി – ഒരു നുള്ള്
വെളുത്തുള്ളി – അര ടീസ്പൂണ്‍
സെലറി – അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം:
ആദ്യം ചിക്കൻ ബ്രെസ്റ്റ് മൂന്ന് കപ്പ് വെള്ളത്തില്‍ വേവിക്കണം. ശേഷം ചിക്കൻ ചെറിയ പീസുകളായി മുറിച്ചുവയ്ക്കാം. പാനില്‍ ബട്ടർ ചൂടാക്കാം. ഇനി വെളുത്തുള്ളിയും സവാളയും സെലെറിയും വഴറ്റാം.
ഇനി ചിക്കനും ചിക്കൻ വേവിച്ച വെള്ളവും ചേർക്കാം.ചൂടായി വരുമ്ബോള്‍ മൈദയും അല്പം വെള്ളത്തില്‍ കലക്കി ചേർത്ത് കൊടുക്കാം. ഉപ്പും ചേർക്കാം. തിളച്ചു കഴിഞ്ഞു തീ ഓഫ് ചെയ്യാം. ഇനി ഇതു മിക്സിയില്‍ അരച്ചെടുക്കുക. ശേഷം പാനിലേക്ക് ഒഴിക്കണം.
ചൂട് വെള്ളം വേണമെങ്കില്‍ ഒഴിച്ച് കൊടുക്കാം. ഒന്നൂടെ തിളപ്പിക്കാം. എരിവിന് അനുസരിച്ച് കുരുമുളക് പൊടിയും ചേർക്കാം. ഫ്രഷ് ക്രീമും ചേർത്ത് ഒന്ന് ഇളക്കി തീ ഓഫ് ചെയ്യാം. ചെറിയ കപ്പിലേക്ക് മാറ്റിവെച്ച് സ്വാദിഷ്ടമായ ചിക്കൻ സൂപ്പ് കഴിക്കാം