നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. മാത്രമല്ല ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.
വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും നാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നാരങ്ങയിലെ സിട്രിക് ആസിഡ് ശരിയായ ദഹനത്തെയും മെറ്റബോളിസത്തെയും പിന്തുണച്ചേക്കാം. ഇവ രണ്ടും ആരോഗ്യകരമായ ഭാരം നിലനിർത്താൻ അത്യാവശ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ ജലാംശം മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. ജലാംശം നിലനിർത്തുന്നത് ദഹനത്തെ സഹായിക്കുന്നു.
ചെറുനാരങ്ങ വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും മുറിവ് ഉണക്കുന്നതിനും കൊളാജൻ ഉൽപാദനത്തിൽ സഹായിക്കുന്നതിനും ചർമ്മത്തിന്റെയും ടിഷ്യൂകളുടെയും മികച്ച ആരോഗ്യത്തിന് സഹായിക്കുന്നതിനും അറിയപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
നിത്യേന അതിരാവിലെ വെറും വയറ്റില്‍ ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. അതിനുള്ള ഗുണങ്ങള്‍ ചെറുനാരങ്ങ വെള്ളത്തിനുണ്ട്. പക്ഷേ അവ കഴിക്കേണ്ടതാണ് ചില രീതികളുണ്ട്. അതൊന്ന് പരിശോധിക്കാം.
ചെറുനാരങ്ങ വെള്ളം നമ്മുടെ ഭാരം കുറയ്ക്കുമെന്ന കാര്യം ആരോഗ്യ വിദഗ്ധര്‍ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ചെറുനാരങ്ങ ചേരുമ്ബോള്‍ തന്നെ വെള്ളത്തിന് നല്ല ടേസ്റ്റുണ്ടാവും. പക്ഷേ കൂടുതല്‍ രുചിക്ക് വേണ്ടി ആ വെള്ളത്തില്‍ പഞ്ചസാരയോ ഉപ്പോ ചേര്‍ക്കരുത്. ഒരിക്കലും ഇക്കാര്യം തെറ്റിക്കാന്‍ പാടില്ല. കാരണം പഞ്ചസാരയോ ഉപ്പോ ചേര്‍ന്നാല്‍ കലോറികള്‍ ധാരാളമായി വര്‍ധിക്കും.
ഇതോടെ ചെറുനാരങ്ങയുടെ ഗുണങ്ങള്‍ തന്നെ ഇല്ലാതായി പോകും. കലോറികള്‍ ഈ ഗുണങ്ങളെ ഒന്നാകെ ഇല്ലാതാക്കും. ആറ് കലോറികളാണ് വര്‍ധിക്കുക. നിര്‍ബന്ധമായും അതുകൊണ്ട് ഇവ രണ്ടും ഉപേക്ഷിക്കണം. ചെറുനാരങ്ങ വെള്ളം നിങ്ങളുടെ കുടവയറിനെ ഇല്ലാതാക്കുകയും അതുപോലെ ഭാരം കുറയ്ക്കുകയോ ചെയ്യണമെങ്കില്‍ അത് ആവശ്യമാണ്.
.
പഞ്ചസാരയും ഉപ്പും വില്ലന്‍മാരാകുന്നത് പോലെ തന്നെ വേറെയും പ്രശ്‌നങ്ങള്‍ ചെറുനാരങ്ങ വെള്ളത്തില്‍ ചിലത് ചേര്‍ത്താല്‍ ഉണ്ടാവും. എന്നാല്‍ നാരങ്ങ വെള്ളത്തില്‍ ചേര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ശുദ്ധമായ തേന്‍. ചെറുനാരങ്ങ കഷ്ണങ്ങളായി മുറിച്ച ശേഷം അതിലേക്ക് സ്വാദ് വര്‍ധിപ്പിക്കാനായി തേന്‍ ചേര്‍ക്കാം.
അതല്ലെങ്കില്‍ പുതിനയിലയും ചേര്‍ക്കാവുന്നതാണ്. രണ്ടും ശരീരത്തെ റിഫ്രഷ് ആക്കും. വേഗത്തില്‍ ഭാരവും കുറയ്ക്കും. അതേസമയം ഒരു ദിവസം ഒരുപാട് തവണ നാരങ്ങ വെള്ളം കുടിക്കാന്‍ ശ്രമിക്കരുത്. ഇത് ഒഴിവാക്കണം.
നിത്യേന കുറഞ്ഞ അളവിൽ ഒന്നോ രണ്ടോ തവണ മാത്രം കുടിക്കുക. അതിരാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നാരങ്ങ വെള്ളം ഉണ്ടാക്കുമ്ബോള്‍ ശുദ്ധമായ വെള്ളം വേണം ഉപയോഗിക്കാന്‍. ശുദ്ധമായ വെള്ളമാകുമ്ബോള്‍ ഗുണവും വര്‍ധിക്കും. അല്ലാതെ സംഭവിച്ചാല്‍ വേണ്ട ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കില്ല.