ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ഒതുങ്ങി നില്‍ക്കാനായാണ് നിലമേല്‍ എൻഎസ്എസ് കോളേജ് വിദ്യാർത്ഥിയായ അതീഷ്യ കടയിലേക്ക് ഓടി കയറിയത്. ഓടുന്നതിനിടെ കുട്ടി തെന്നി ഷവായ മെഷീന് സമീപം വീണ് മുടി കുടുങ്ങുകയായിരുന്നു. കടയിലെ സ്റ്റാഫുകളും പുറത്തുനിന്ന് ഓടിയെത്തിയവരും ചേർന്ന് കുടുങ്ങിയ മുടി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുടി മെഷീനില്‍ ഉരുകിപ്പിടിക്കുന്ന സ്ഥിതിയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്നവർ ഫയർഫോഴ്സിനെ വിളിച്ചു.
അൽപസമയത്തിനകം ഫയർഫോഴ്സ് സ്ഥലത്തെത്തി. മെഷീനില്‍ നിന്ന് മുടി ഊരിയെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മറ്റ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ മുടി മുറിച്ചുമാറ്റി അതീഷ്യയെ രക്ഷിക്കുകയായിരുന്നു. തലയില്‍ ചെറിയ വേദനയല്ലാതെ മറ്റ് പരിക്കുകളൊന്നും കുട്ടിക്ക് ഉണ്ടായിട്ടില്ല. അല്‍പ്പസമയം വിശ്രമിച്ച ശേഷം കുട്ടി നിലമേലുള്ള വീട്ടിലേക്ക് മടങ്ങി.
ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല് വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു.പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു.
ഉടൻ മെഷീൻ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി.