ഇന്നത്തെ കാലത്ത് വിവിധയിനം അടുക്കള ഉപകരണങ്ങളുടെ കണ്ടുപിടുത്തം നമ്മുടെ ജീവിതത്തെ മുമ്പത്തേക്കാള്‍ ലളിതമാക്കി.
മൈക്രോവേവില്‍ വിഭവം പാകം ചെയ്യുന്നതോ ടോസ്റ്ററില്‍ ബ്രെഡ് വറുക്കുന്നതോ ആകട്ടെ ഈ ദൈനംദിന ജോലികളെല്ലാം ഇപ്പോള്‍ ഒരു ഉപകരണത്തിന്റെ സഹായത്തോടെ കൂടുതല്‍ കൃത്യതയോടെ ചെയ്യാന്‍ കഴിയും. ഇത് മാത്രമല്ല, നമ്മുടെ പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സമയം കുറയ്ക്കാനും അവ സഹായിക്കുന്നു.
പലപ്പോഴും തിരക്കുള്ള ജീവിതം നയിക്കുന്ന ആളുകള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാക്കുന്നു. അത്തരത്തില്‍ അടുക്കളയിലേക്ക് ഒരു വിപ്ലവം പോലെ കടന്ന് വന്ന ഉപകരണമാണ് മിക്‌സി. ഇന്ന് ഓരോ അടുക്കളയുടെയും അവിഭാജ്യ ഘടകമായ അത്തരം ഒരു ഉപകരണമാണ് മിക്‌സി. നിമിഷങ്ങള്‍ക്കുള്ളില്‍ പലതരം ചേരുവകള്‍ പൊടിക്കുന്നതിനും മുറിക്കുന്നതിനും മിക്‌സി സഹായിക്കുന്നു.
അടുക്കളയിൽ ഏറ്റവും അധികം ഉപയോഗമുള്ള ഉപകരണമാണ് മിക്സി. ദൈനംദിന ഉപയോഗത്തിന് ശേഷം മിക്സി വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ അത് വൃത്തിയാക്കിയാലും ബ്ലേയ്ഡിനും ജാറിനും അടിയിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഉപയോഗം കൂടുംതോറും ഇത് വൃത്തിയാക്കാനും ബുദ്ധിമുട്ട് വരാറുണ്ട്. ഇത്തരത്തിൽ മിക്സിയുടെ ജാറിലും മറ്റും അടിഞ്ഞ് കൂടിയ അഴുക്ക് കളയാൻ എന്തെല്ലാം ചെയ്യാമെന്ന് അറിഞ്ഞിരിക്കാം
നാരങ്ങയുടെ തൊലി
മിക്സർ ഗ്രൈൻഡർ ജാറുകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗമാണിത്. നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് എണ്ണമയം കുറയ്ക്കുകയും ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ ജാറുകള്‍ അണുവിമുക്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കുറച്ച് നാരങ്ങ തൊലി എടുത്ത് ജാറിന്റെ മൂടിയിലും ഉള്ളിലും തടവുക. 15 മിനിറ്റിനു ശേഷം ഇത് നല്ല വെള്ളത്തില്‍ കഴുകുക. നാരങ്ങ നീര് ലിക്വിഡ് ഡിറ്റർജന്റുമായി കലർത്തിയും ഉപയോഗിക്കാം.
ലിക്വിഡ് ഡിറ്റർജന്റ്
എല്ലാ തവണയും ഉപയോഗത്തിന് ശേഷം, മിക്‌സർ ഗ്രൈൻഡർ ജാർ ഏതെങ്കിലും ലിക്വിഡ് ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കുക.ഉപയോഗിച്ച മിക്സർ ജാറിലേക്ക് ലിക്വിഡ് ഡിറ്റർജന്റ് ഇറ്റിച്ച ശേഷം അല്‍പ്പം വെള്ളം ഒഴിക്കുക. ഒന്നു കറക്കിയെടുത്ത് കുറച്ചു നേരം വയ്ക്കുക. ശേഷം ജാർ ശുദ്ധമായ വെള്ളത്തില്‍ കഴുകുക.
വിനാഗിരി
രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി കുറച്ച് വെള്ളത്തില്‍ കലർത്തി മിക്‌സറില്‍ ഒഴിക്കുക. മൂന്നോ നാലോ സെക്കൻഡ് മിക്‌സി ഓണ്‍ ആക്കുക. തുടർന്ന് വെള്ളം ഉപയോഗിച്ച് കഴുകുക. വിനാഗിരിക്കൊപ്പം ലിക്വിഡ് ഡിറ്റർജന്റ്, വെള്ളം എന്നിവ ചേർത്ത് മിക്‌സ് ചെയ്ത് മിക്‌സിക്ക് മുകളില്‍ സ്‌പ്രേ ചെയ്ത് കുറച്ചു നേരം കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മിക്‌സിയും നന്നായി തിളങ്ങും.
റബ്ബിങ് ആല്‍ക്കഹോള്‍
മിക്‌സിയുടെയും ജാറിൻറെയും പുറംവശം വൃത്തിയാക്കാൻ ഈ രീതി അനുയോജ്യമാണ്. ഇതിനായി ആദ്യം തന്നെ ജാർ ലിക്വിഡ് ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകുക. അതിനു ശേഷം പുറമേ ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്യുക. ശേഷം ഇത് നന്നായി തുടച്ചെടുക്കുക.
ബേക്കിങ് സോഡ
ജാറിനുള്ളിലെ പഴകിയ അവശിഷ്ടങ്ങള്‍ വരെ കളയാൻ ബേക്കിങ് സോഡ നല്ലതാണ്. ജാറില്‍ തുല്യ അളവില്‍ വെള്ളവും ബേക്കിംഗ് സോഡയും ചേർക്കുക. ണ്ട് സെക്കൻഡ് മിക്‌സർ ഓണാക്കി, ഈ വെള്ളം കളയുക. പിന്നെയും, അഴുക്ക് കണ്ടാല്‍, ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് അവ കഴുകുക.