കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. വാളകം അമ്ബലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടർ ലൂക്കോസ്(48) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കർമ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്സാണ്ടർ ലൂക്കോസിനെ കണ്ടെത്തിയത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകൻ: അജു.