ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ഒരു ചെറിയ കാര്യം ഒരു വലിയ മാറ്റം കൊണ്ടുവരും

അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി.






നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്.
ആദ്യത്തേത് നമ്മൾ ആഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് എന്തെങ്കിലും ആഗ്രഹിക്കുകയും അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നമുക്ക് അസംതൃപ്തി അനുഭവപ്പെടുന്നു.



ഉദാഹരണത്തിന്, ഞാൻ വാഴപ്പഴം വാങ്ങാൻ പലചരക്ക് കടയിൽ പോകുമ്പോൾ വാഴപ്പഴം വിറ്റുതീർന്നതായി കണ്ടാൽ, ഞാൻ നിരാശനാകും. അത് വാഴപ്പഴം മാത്രമാണെങ്കിലും. എനിക്ക് ആപ്പിൾ ലഭിക്കും, പക്ഷേ എനിക്ക് വേണ്ടത് വാഴപ്പഴമാണ്. അതുകൊണ്ട് എനിക്ക് അതൃപ്തി തോന്നുന്നു.



രണ്ടാമത്തേത് നമുക്ക് വേണ്ടാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹിക്കാതിരിക്കുകയും അത് അവിടെ ഉണ്ടാകുകയും ചെയ്യുമ്പോൾ, നമുക്ക് അസംതൃപ്തി അനുഭവപ്പെടുന്നു.ഉദാഹരണത്തിന്, വീട്ടിൽ ശാന്തമായ ഒരു വാരാന്ത്യം ആഘോഷിക്കാൻ നമ്മൾ പദ്ധതിയിട്ടിരുന്നെങ്കിൽ,ചിലർ ഒരു സന്ദർശനത്തിനായി വന്നാൽ, നമുക്ക് അതൃപ്തി തോന്നുന്നു.



മൂന്നാമത്തേത് ജീവിതത്തിൻ്റെ സ്വഭാവം മനസ്സിലാക്കുന്നതിലുള്ള നമ്മുടെ പരാജയവുമായി ബന്ധപ്പെട്ടിരിക്കുന്നു, എല്ലാം ക്ഷണികമാണ്.വാഴപ്പഴത്തോടുള്ള എൻ്റെ ആഗ്രഹം ശാശ്വതമല്ല. ഇന്ന് എനിക്ക് വാഴപ്പഴം വേണമെങ്കിലും നാളെ ആപ്പിൾ വേണമായിരുന്നു.ഒന്നും ശാശ്വതമല്ല.



അതൃപ്തിയുടെ വേര് നിങ്ങളുടെ സ്വന്തം മനസ്സിനുള്ളിലാണ്. സാധ്യമായ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി അവ ഓരോന്നായി ഇല്ലാതാക്കുക. നിങ്ങളുടെ മനസ്സിൻ്റെ ശക്തിയാൽ അസംതൃപ്തിയുടെ എല്ലാ കാരണങ്ങളും നിങ്ങളുടെ മനസ്സിൽ നിന്ന് ഇല്ലാതാക്കുമ്പോൾ, അസംതൃപ്തിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നിങ്ങൾ ഒടുവിൽ മനസ്സിലാക്കും.


ഒരു കഥ പറയാം, ഒരിക്കൽ ഒരു ബുദ്ധ സന്യാസി ഒരു രാജവീഥിയിലൂടെ നടന്നുപോകുകയായിരുന്നു. അങ്ങനെ നടക്കുമ്പോൾ അദ്ദേഹത്തിന് ഒരു നാണയം കളഞ്ഞുകിട്ടി. വളരെ എളിയ ജീവിതം നയിക്കുന്ന പരമ സാത്വികനായ തനിക്ക് ഈ നാണയം ആവശ്യമില്ലല്ലോ എന്ന് ചിന്തിച്ച അദ്ദേഹം അത് ആർക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. വഴിയിൽ കാണുന്നവരോടൊക്കെ ആ നാണയം എടുത്തുകൊള്ളാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും ആർക്കും അത് ആവശ്യമില്ലായിരുന്നു.



ദീർഘദൂരം യാത്ര ചെയ്യേണ്ടിയിരുന്ന ആ ബുദ്ധ സന്യാസി രാത്രിയിൽ വഴിയരികിലെ ഒരു വിശ്രമ സങ്കേതത്തിൽ തങ്ങി. നേരം പുലർന്നപ്പോൾ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനിറങ്ങിയ അദ്ദേഹം ആ രാജ്യത്തെ രാജാവ് തന്റെ പടയാളികളുമായി പോകുന്നത് കണ്ടു.സന്യാസിയെ കണ്ടപ്പോൾ രാജാവ് പടയാളികളോട് നിർത്താൻ ആവശ്യപ്പെട്ടു. രാജാവ് സന്യാസിയുടെ അടുത്തേക്ക് വന്നു. രാജാവ് പറഞ്ഞു:


"മഹാത്മൻ, ഞാൻ അയൽരാജ്യം ആക്രമിക്കാനായിട്ട് പോകുകയാണ്. ആ രാജ്യം കീഴടക്കി എനിക്ക് എന്റെ സാമ്രാജ്യം വലുതാക്കണം. എന്റെ ഖജനാവ് ഇനിയും നിറക്കണം. എനിക്ക് അതിസമ്പന്നനാകണം. യുദ്ധത്തിൽ വിജയിക്കാൻ എന്നെ അനുഗ്രഹിച്ചാലും".
അൽപനേരം ചിന്തിച്ച ശേഷം ആ ബുദ്ധ സന്യാസി തന്റെ പക്കലുണ്ടായിരുന്ന കളഞ്ഞുകിട്ടിയ നാണയം രാജാവിന്റെ കൈയ്യിൽ വെച്ചുകൊടുത്തു.



രാജാവിന് ആ നാണയം കണ്ടപ്പോൾ വല്ലാത്ത കോപം വന്നു. യുദ്ധത്തിന് പോകുന്ന തനിക്കെന്തിന് ഈ നാണയം ?പോരാത്തതിന് താൻ എത്രയോ സമ്പന്നൻ! സന്യാസി തന്നെ കളിയാക്കുകയാണെന്ന് രാജാവിന് തോന്നി. കോപം കടിച്ചുപിടിച്ച് രാജാവ് ചോദിച്ചു:


"എന്താണ് ഈ ഒറ്റ നാണയത്തിന്റെ അർത്ഥം? എന്തിനാണ് എനിക്ക് ഇത് നൽകിയത്?"*_
സന്യാസി ശാന്തനായി മറുപടി നൽകി:
"അല്ലയോ രാജാവേ, ഞാൻ രാജവീഥിയിലൂടെ നടക്കുമ്പോൾ എനിക്ക് വഴിയിൽനിന്ന് കിട്ടിയതാണ് ഈ നാണയം. പക്ഷെ എനിക്ക് ഇത് ആവശ്യമില്ല.അതിനാൽ ഇത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. ഞാൻ പലരോടും ഈ നാണയം എടുത്തുകൊള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ ആരും ഇത് സ്വീകരിക്കാൻ തയ്യാറായില്ല. കാരണം എല്ലാവരും അവർക്ക് ഉള്ളതുകൊണ്ട് സംതൃപ്തരാണ്. ഉള്ളതിൽ കൂടുതലായി അവർക്ക് ഒന്നും ആവശ്യമില്ല. അതുകൊണ്ട് എല്ലാവരും തന്നെ സന്തോഷമായി ജീവിക്കുന്നു. എന്നാൽ ഈ രാജ്യത്തെ രാജാവായ അങ്ങേക്ക് എത്ര സമ്പത്തു കിട്ടിയാലും മതിയാവില്ലെന്നും ഇപ്പോൾ ഉള്ള സമ്പത്തിൽ അങ്ങ് സംതൃപ്തനല്ലെന്നും എനിക്ക് ഇന്ന് മനസ്സിലായി. അതിനാൽ ഈ നാണയം ആവശ്യമുള്ളയാൾ അങ്ങ് തന്നെയാണ്"



നമ്മളിൽ പലരും ഇങ്ങനെയൊക്കെ തന്നെയാണ്. ഉള്ള സമ്പത്തുകൊണ്ട് ആരും തൃപ്തരല്ല. കൂടുതൽ നേടാനാണ് പലരും നെട്ടോട്ടം ഓടുന്നത്. ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മെ വിട്ടുപോകുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും തന്നെയാണ്.



സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ അസംതൃപ്തി പ്രകടിപ്പിക്കാൻ നേരമുണ്ടാവില്ല .പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം.നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ഒരു ചെറിയ കാര്യം ഒരു വലിയ മാറ്റം കൊണ്ടുവരും .



മറ്റുള്ളവരുടെ മുഖത്തെ ചിരിയാണ് നമ്മുടെ സംതൃപ്തി.നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം എത്ര കഷ്ടപ്പെട്ട് ചെയ്താലും ഒരിക്കലും സംതൃപ്തി ലഭിക്കില്ല. അത് ഒരു ജോലി ആണേലും ഇനി മറ്റെന്ത് പ്രവൃത്തി ആയാലും ശരി.



എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും സംതൃപ്തി ഇല്ലാത്ത പണക്കാരനും ഒത്തിരി മോഹങ്ങൾ ഒന്നുമില്ലെങ്കിലും സന്തോഷവാനായ ദരിദ്രനും നമുക്കിടയിലുണ്ട്. നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും സന്തോഷം കണ്ടെത്തുവാൻ കഴിയു ന്നില്ലെങ്കിൽ എത്ര പണം നേടിയിട്ടും യാതൊരു പ്രയോജനവുമില്ല.അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി.


കൈയിൽ കാശില്ലാതിരുന്ന കാലത്ത്, 'ഒരു കാലത്ത് ഞാനും പണക്കാരനാകും; ജീവിതം സുഖസമൃദ്ധമാകും' എന്നൊക്കെയുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം, എന്നാൽ ധനം വേണ്ടത്ര സമ്പാദിച്ച്, പണക്കാരുടെ കൂട്ടത്തിൽ ചെന്നു പെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളിൽ നീറി നിൽക്കുന്ന അസംതൃപ്തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേർന്നില്ല എന്ന നിരാശ. ലോകം തന്നെ ചതിച്ചു എന്ന പക. അങ്ങനെയുള്ളവരുടെ പ്രവൃത്തികളിലൊക്കെ ഒരു കൃത്രിമത്വം മുഴച്ചു നിൽക്കുന്നതു കാണാം. 


പുഞ്ചിരിയായാലും, പൊട്ടിച്ചിരിയായാലും അഭിനന്ദനമായാലും സ്നേഹപ്രകടനമായാലും അത് വെച്ചുകെട്ടിയതു പോലെ ആയിരിക്കും. സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയങ്ങനെയാകും. പരസ്പരം പറയേണ്ട വാക്കുകൾ നേരത്തേ പഠിച്ചു വെച്ചിരിക്കും, സന്ദർഭാനുസരണം പ്രയോഗിച്ചാൽ മാത്രം മതി. അതിൽ ആത്മാർത്ഥതയുണ്ടാവണമെന്ന് ആർക്കും നിർബന്ധമില്ല. ഇത് ഏതെങ്കിലും ഒരു കൂട്ടരുടെ സ്വഭാവമാണെന്ന് കരുതേണ്ട. ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുപോലെയാണ് ഈ കാര്യത്തിൽ.
 


ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. ജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സിൽ ആഴത്തിൽ പതിയട്ടെ. ഓരോ നിമിഷവും ഇത് സ്വയം ഓർമപ്പെടുത്തൂ, ''ഞാൻ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!''

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉറങ്ങാൻ കഴിയാത്തവരാണോ നിങ്ങള്‍?; ഇതാ നന്നായി ഉറങ്ങാൻ ചില മാര്‍ഗങ്ങള്‍...

മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്. എങ്കിലും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറക്കപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. നാം ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും തെളിയുന്ന വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, സമ്മർദവും ഉത്കണ്ഠയും, നൈറ്റ് ഷിഫ്റ്റ് ജോലി ഷെഡ്യൂളുകള്‍ മൂലമുണ്ടാകുന്ന ക്രമരഹിതമായ ഉറക്കം, കഫീൻ, പുകവലി, മദ്യപാനം എന്നിവ ഉറക്കം ലഭിക്കാത്തതിന്‍റെ ചില കാരണങ്ങളാണ്. നന്നായി ഉറങ്ങാൻ ഇവ ശ്രദ്ധിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉറക്കസമയം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പതിവ് നല്ല ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സമയക്രമം പാലിക്കുന്നത് സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ശക്തിപ്പെടുത്തുന്നു. കിടപ്പുമുറി കിടപ്പുമുറിക്ക് ഇരുട്ട്, നിശബ്ദത, തണുപ്പ് എന്നിവ ആവശ്യമാണ്. അമിതമായ വെളിച്ചം തടയുന്നതിന് ശബ്ദം കുറക്കുന്നതിനും ബ്ലാക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

ശരീരത്തില്‍ എപ്പോഴും സുഗന്ധം നിലനിര്‍ത്തണോ? അതിനുള്ള രഹസ്യം കോര്‍ട്ടിസോള്‍

ശരീര ദുർഗന്ധം പലരും നേരിടുന്നൊരു പ്രശ്നമാണ്. മോശം ശുചിത്വം, വസ്ത്രധാരണം, എന്നിവ ഇതിന് കാരണമാകുമെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകം ശരീരത്തിലെ കോർട്ടിസോളിന്റെ അളവാണ്. സ്ട്രെസ് ഹോർമോണായ ഉയർന്ന കോർട്ടിസോളിന്റെ അളവ് അമിതമായ വിയർപ്പിന് കാരണമാകുകയും ശരീരത്തില്‍ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. ഇതിനെ ചെറുക്കുന്നതിന്, ശുചിത്വത്തില്‍ മാത്രമല്ല, ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും കോർട്ടിസോളിന്റെ അളവ് നിയന്ത്രക്കുന്നതിനും ശ്രദ്ധിക്കണം. കോർട്ടിസോള്‍ സന്തുലിതമാക്കുന്നതിനും ശരീര ദുർഗന്ധം ഒഴിവാക്കുന്നതിനുമുള്ള 9 ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച്‌ ഡയറ്റീഷ്യൻ മൻപ്രീത് കല്‍റ ഇൻസ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. 1. 15 മിനിറ്റ് സൂര്യപ്രകാശമേറ്റ് ദിവസം തുടങ്ങുക രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തിലെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് കോർട്ടിസോളിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. രാവിലെ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാൻ ശ്രമിക്കുക. 2. ദിവസം മുഴുവൻ ജലാംശം നിലനിർത്തുക വിയർപ്പും ശരീര താപനിലയും നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ശരീരത്തിന്റെ പ്ര...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. ആമസോണിൽ വമ്പിച്ച ഓഫർ പെരുമഴ തുടരുന്നു മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മ...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...