ഇന്ന് എല്ലാവരും സ്കിൻ കെയറിന് പ്രാധാന്യം കൊടുക്കുന്നവരാണ്. സ്കിൻ കെയര്‍ റുട്ടീനില്‍ വളരെ പ്രാധാന്യമുള്ളതാണ് സ്‌ക്രബ്.
മുഖത്തും മറ്റും ഡെഡ് സ്കിൻ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ഒഴിവാക്കാൻ ഇവയെ ഉരച്ച് കളയുന്നതാണ് സ്ക്രബ് എന്ന് ലളിതമായി പറയാം.
സ്ക്രബ്ബർ എന്നതിന്റെ ഉപയോഗം എന്തെന്ന് ഇപ്പോഴും പല സ്ത്രീകൾക്കും അറിയില്ല. സ്ക്രബ് എന്ന പേരുള്ള ഉൽപ്പന്നം വാങ്ങി തേയ്ക്കുക എന്നതല്ലാതെ അത് നൽകുന്ന ഗുണഫലങ്ങളെ കുറിച്ചും പലരും അജ്ഞരാണ്. ചർമ്മത്തിലെ മൃതിയടഞ്ഞ കോശങ്ങളെ നീക്കം ചെയ്ത് മുഖം ഏറ്റവും പുതുമയുള്ളതാക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സൗന്ദര്യ രഹസ്യമാണ് സ്ക്രബ്ബർ. ഇത് വലിയ വില കൊടുത്തു പുറത്തു നിന്ന് വാങ്ങേണ്ടതുണ്ടോ? മാത്രവുമല്ല കെമിക്കൽ വസ്തുക്കൾ ഉപയോഗിച്ച് എന്നുള്ള വിഷമവും വേണ്ട. മുഖം മിനുക്കാൻ നാച്ചുറൽ സ്ക്രബ്ബറുകൾ ഇതാ
- പഞ്ചസാര, ഒലിവ് ഓയിൽ, പാൽപൊടി എന്നിവ ഒരുവിധം എല്ലാ വീടുകളിലും പൊതുവേ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കളാണ്. ഇവയുടെ കൂടെ ചേരൽ മുഖത്തിന് ആകർഷകത്വം കൊണ്ട് വരുന്നു. ഈ മൂന്ന് വസ്തുക്കൾക്കൊപ്പം കുറച്ചു തേൻ കൂടി ചേർത്ത് യോജിപ്പിച്ച് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചു കഴുകി കളയാം. മികച്ച ഒരു സ്വയം നിർമ്മിത സ്ക്രബ്ബറാണിതു.
- പ്രായമാകുന്ന ത്വക്കിനെ തടയുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് മുടിയ്ക്ക് മാത്രമല്ല ത്വക്കിനും ഏറെ അനുയോജ്യമാണ്. വെളിച്ചെണ്ണയും പഞ്ചസാരയും നന്നായി തേച്ചു പിടിപ്പിച്ചു കഴുകി കളയുന്നതും ഗുണം ചെയ്യും.
- പച്ചച്ചായ എന്ന് വിളിയ്ക്കുന്ന ഗ്രീൻ റ്റീ, പഞ്ചസാര, തേൻ എന്നിവ എടുത്തു യോജിപ്പിച്ച് മുഖത്ത് തെയ്ച്ചാൽ സ്ക്രബ്ബറിന്റെ ഗുണം കിട്ടും, മുഖം മിനുസമാവുകയും പ്രായം കുറയുകയും ചെയ്യും.
- ബദാം നന്നായി പൊടിച്ചത് , ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് നന്നായി തേയ്ച്ചു ഉരസുന്നത് മുഖ കാന്തി വർദ്ധിപ്പിക്കും.
- കോഫീ കുടിയ്ക്കാൻ മാത്രമുള്ളതല്ല. കാപ്പി പൊടി കുറച്ചു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു പിടിപ്പിച്ചു കഴുകി കളയാം.
- ത്വക്കിന്റെ ഊർജ്ജം നിലനിർത്താൻ തൈര് കൊണ്ടുള്ള ട്രീറ്റ്മെന്റ് വളരെ അനുയോജ്യമാണ്. തൈര് എടുത്തു മുഖത്ത് നന്നായി ഉരസി തേച്ചു പിടിപ്പിച്ചാൽ ഫ്രഷ് ഫീൽ കിട്ടുകയും ചെയ്യും.
പക്ഷേ സ്ക്രബ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് നല്ലതാണോ അതോ ദോഷം ചെയ്യുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ പലരിലുമുണ്ടാകാറുണ്ട്. ഇതേ കുറിച്ച് കൂടുതല്‍ അറിയാം.
സ്ക്രബ് ചെയ്യുന്നത് മുഖത്തിന് നല്ലതുതന്നെയാണ്. അത് സ്കിൻ കെയര്‍ റുട്ടീനിലെ ഒഴിച്ചുകൂടാൻ കഴിയാത്തൊരു ഘട്ടം തന്നെയാണ്. എന്നാല്‍ സ്ക്രബ് ചെയ്യുന്നത് അമിതമാകുന്നത് ചര്‍മ്മത്തിന് ദോഷം ഉണ്ടാക്കും.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയേ സ്ക്രബ്ബ് ചെയ്യേണ്ടൂ. അതിലധികമാകുമ്ബോള്‍ അത് ചര്‍മ്മത്തിന്‍റെ സ്വാഭാവികാവസ്ഥ നശിക്കും. സെൻസിറ്റീവ് സ്കിൻ ഉള്ളവരെ സംബന്ധിച്ചിടത്തോളം ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാനും ഇത് കാരണമാകുന്നു. സ്ക്രബ് ചെയ്യുന്നത് മുഖം തിളക്കമുള്ളതാക്കാനും മുഖക്കുരു കുറയ്‌ക്കാനും എല്ലാം പ്രയോജനപ്പെടും.
സ്ക്രബ് ചെയ്യുന്നതിന് മുൻപായി ആദ്യം മുഖം വെറുതെ വെള്ളം ഒഴിച്ച് കഴുകണം. ഇത് ഉണങ്ങുന്നതിന് മുമ്ബ് തന്നെ സ്ക്രബ് കയ്യിലെടുത്ത് മുഖത്ത് തേക്കണം. ശേഷം മുഖത്ത് മുഴുവൻ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. ചെറുതായി പ്രഷര്‍ കൊടുത്ത് വേണം സ്ക്രബ് തേക്കാൻ. എന്നാല്‍ അമിതമായ ബലം പിടിക്കാനും പാടില്ല. വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.