എന്നാല്‍ ചില സാഹചര്യങ്ങളില്‍ വിവാഹ ശേഷം ജീവിതം മൊത്തത്തില്‍ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നു. വിവാഹമേ കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നല്‍ പലരിലും ഉണ്ടാവും. പ്രത്യേകിച്ച് ചില സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ എടുക്കുന്ന മണ്ടന്‍ തീരുമാനമായിരിക്കും പലപ്പോഴും വിവാഹം എന്നത്. ഇത്തരക്കാർ വിവാഹത്തിനുശേഷം എന്നും നിരാശയിലാണ് കഴിഞ്ഞുകൂടുന്നത്.
സ്ത്രീകള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത ചില പുരുഷന്മാരുണ്ട്. വ്യക്തിപരമായ പല കാര്യങ്ങളും ഇതിന് പുറകിലുണ്ട്. പലപ്പോഴും അത്തരം അരക്ഷിതാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇനി പറയുന്ന തരത്തില്‍ ഉള്ള സ്വഭാവമുള്ള പുരുഷന്മാരെ ഒരിക്കലും സ്ത്രീകള്‍ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള കാരണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. ഇവരെ വിവാഹം കഴിച്ചാല്‍ പലപ്പോഴും ജീവിതത്തില്‍ ഇവര്‍ക്ക് അരക്ഷിതാവസ്ഥ നിലനില്ക്കുന്നു. കൂടുതല്‍ അറിയാം.
പെര്‍ഫക്ഷനിസ്റ്റ്
പെര്‍ഫക്ഷനിസ്റ്റ് എന്ന് നടിക്കുന്ന ചില പുരുഷന്മാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ വിവാഹ ശേഷം അനുഭവിക്കാന്‍ സാധിക്കുന്നു. പലപ്പോഴും പെര്‍ഫക്ഷനിസ്റ്റ് ആയ ഒരു വ്യക്തിയെ വിവാഹം കഴിച്ചാല്‍ പലപ്പോഴും നിരന്തരമായ വിമര്‍ശനവും അസംതൃപ്തിയും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭര്‍ത്താവിനാല്‍ ഇകഴ്ത്തപ്പെടുന്ന സാഹചര്യം ഉണ്ടാവുമ്ബോള്‍ പലപ്പോഴും ഇത് ബന്ധങ്ങളില്‍ ടോക്സിസിറ്റി ഉണ്ടാക്കുന്നു.
ആത്മാഭിമാനത്തെ മുറിവേല്പ്പിക്കുന്നവര്
അഭിമാന ബോധം എല്ലാവരിലുമുണ്ട്. അതുകൊണ്ടുതന്നെ ആരും തൻറെ അഭിമാനത്തിന് വില പറയുന്നത് ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരെ ഇവിടെ മുന്നിൽ അപമാനിക്കുന്നത് സ്ത്രീകൾക്ക് വലിയ വേദനയും പ്രയാസവുമാണ് ഉണ്ടാക്കുന്നത്.പലപ്പോഴും ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പലപ്പോഴും പുരുഷന്മാര് പെരുമാറുന്നത് സ്ത്രീകളെ വലക്കുന്നു. ചില പുരുഷന്മാര് ഭാര്യമാരെ നിരന്തരം ഇത്തരത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ഭര്ത്താക്കന്മാര് ആത്മവിശ്വാസത്തെ വരെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള വാക്കുകള്‍ സംസാരിക്കുന്നു. ഇത് അവരുടെ ജീവിതത്തെ പ്രശ്നക്കിലാക്കുകയും അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കുന്നു. ഇതെല്ലാം ദാമ്ബത്യ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അല്ലെങ്കില്‍ ഈ സ്വഭാവം ഉള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ഒരിക്കലും ചിന്തിക്കില്ല.
വൈകാരിക അടുപ്പം ഇല്ലാത്തവര്‍
വൈകാരികമായി യാതൊരു വിധത്തിലുള്ള അടുപ്പവും കാണിക്കാത്ത പങ്കാളിയേയും ഒരിക്കലും സ്ത്രീകള്‍ കൂടെ കൂട്ടുകയില്ല. അവരെ വിവാഹം കഴിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുകയേ ഇല്ല. മനസ്സിലുള്ള വികാരങ്ങള്‍ തുറന്ന് പറഞ്ഞാലും അത് അംഗീകരിക്കാത്ത സ്വഭാവക്കാരാണ് പങ്കാളിയെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും അത്തരം പുരുഷന്‍ന്മാരെ വിവാഹം കഴിക്കാന്‍ താല്പ്പര്യമുണ്ടായിരിക്കുകയില്ല. അത് നിങ്ങളുടെ ജീവിതത്തെ ഇരുട്ടിലേക്ക് എത്തിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഈ സ്ത്രീകള്‍ രണ്ടാമത് ചിന്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഒരു ബന്ധം തുടങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കണം. ഏതൊരു സ്ത്രീയും തന്നോട് വൈകാരികമായി നല്ല അടുപ്പവും സ്നേഹവും ബഹുമാനവും ഒക്കെയുള്ള ഒരാളായിരിക്കണം തൻറെ ഭർത്താവ് എന്നതാണ് ആഗ്രഹിക്കുന്നത്.
ശ്രദ്ധിക്കേണ്ടത്
വിവാഹം എന്നത് മനോഹരമായ ഒരു കാര്യമാണെങ്കിലും പലപ്പോഴും ദമ്ബതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കൂടുതല്‍ പ്രതിസന്ധികള്‍ വൈവാഹിക ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവുന്ന നല്ലൊരു വിഭാഗം ആളുകളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ഇതൊരു ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും വൈവാഹിക ജീവിതം പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇണയെ തിരഞ്ഞെടുക്കുമ്പോൾ പരസ്പരം ഇഷ്ടങ്ങളൊക്കെ തുറന്നു സംസാരിക്കുകയും പരസ്പരം തമ്മിൽ അറിയുകയും ചെയ്യുന്നത് വളരെ നല്ലതാണ്. തുടർന്ന് വിവാഹജീവിതത്തിൽ നാം ഇഷ്ടപ്പെടാത്ത എന്തെങ്കിലും ന്യൂനതകൾ തൻറെ ഇണയിൽ കാണുകയാണെങ്കിൽ അവരോട് തുറന്നു സംസാരിക്കുകയും ആ സ്വഭാവദൂഷണം മാറ്റി എടുക്കുന്നതിനു വേണ്ടി രണ്ടുപേരും ഒരുമിച്ച് പരിശ്രമിക്കുകയും ചെയ്യുക.