ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുഞ്ഞു കുട്ടികൾക്കായുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ സുരക്ഷിതമോ


കുഞ്ഞു കുട്ടികൾക്ക് എപ്പോഴും നല്ല വൃത്തിയായിരിക്കും അല്ലേ. നമ്മൾ എപ്പോഴും അവരെ ശ്രദ്ധിക്കുകയും അവരെ നല്ല വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവർക്ക് നല്ല സുഗന്ധങ്ങൾ ഉപയോഗിച്ചു കൊടുക്കുകയും, പല സൗന്ദര്യ വസ്തുക്കളും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ ചർമ്മത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കൾ എത്രത്തോളം സുരക്ഷിതമാണ് എന്ന് നാം ചിന്തിക്കാറുണ്ടോ ?

ഒരിക്കലും കുട്ടികളുടെ ശരീരത്തിന് ദോഷകരമാകുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു രീതിയിലും അവരെ അണിയിച്ചൊരുക്കാൻ പാടില്ല. ചർമ്മത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്.


കുഞ്ഞു കുട്ടികള്‍ക്കായുള്ള ചർമ സംരക്ഷണ ഉല്പന്നങ്ങളോട് നമുക്കൊരു പ്രത്യേക താല്പര്യമാണ്. കുഞ്ഞുവാവയുടെ മണമുള്ള സോപ്പും പൗഡറും ക്രീമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്.



കുഞ്ഞുവാവകളുടെ അമ്മമാരാണ് ഇക്കാര്യത്തില്‍ മുൻപന്തിയില്‍ . എന്നാല്‍, കുഞ്ഞാവ മണം എന്ന നൊസ്റ്റാള്‍ജിയക്ക് അപ്പുറം ബേബി പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? മുതിർന്നവർക്ക് കുട്ടികളുടെ ചർമ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഗുണം ചെയ്യുമോ? ആലോചിച്ചിട്ടുണ്ടോ?


കുഞ്ഞു കുട്ടികള്‍ക്കായുള്ള ചർമ സംരക്ഷണ ഉല്പന്നങ്ങൾക്ക്പാർശ്വഫലങ്ങളില്ല?

കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവെ പാർശ്വഫലങ്ങളില്ല എന്ന ഒരു വിശ്വാസമുണ്ട്. എന്നാല്‍ അങ്ങനെയല്ല; കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്ബോഴും അതിലെ ചേരുവകള്‍ മൂലം യാതൊരു വിധത്തിലുള്ള അലർജിയും ശരീരത്തിലുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി ഉപയോഗം തുടങ്ങും മുൻപായി ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി പാച്ച്‌ ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. സാധാരണയായി കുഞ്ഞുങ്ങള്‍ക്കായുള്ള സോപ്പ്, ക്രീം , മോയ്സ്ചറൈസർ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മുതിർന്നവർക്ക് ഹാനീകരമല്ലെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളില്‍ അലർജി പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകാറുണ്ട്. ഇനി അലർജികള്‍ ഒന്നും ഇല്ലെന്നിരിക്കട്ടെ എല്ലാ ബേബി പ്രോഡക്റ്റുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യണമെന്നില്ല. അതിലുള്ള പ്രധാനകാരണം, ഇവ വളരെ മൃദുവായ ഉല്പന്നങ്ങളാണെന്നതാണ് എന്നതാണ്. 


ഉദാഹരണമായി പറഞ്ഞാല്‍, ആകെ വിയർത്തു കുളിച്ചു വരുന്ന അവസ്ഥയില്‍ മുതിർന്ന ഒരു വ്യക്തിക്ക് ശരീരം വൃത്തിയാക്കാനും ഊർജം കൈവരിക്കാനും സഹായകമാകുക ബേബി ബോഡി വാഷിനേക്കാള്‍ മുതിർന്നവർക്കായുള്ള ബോഡി വാഷ് കൊണ്ടുള്ള കുളി ആയിരിക്കും. കാരണം ശിശുക്കളുടെ ശരീരം പൊതുവെ അമിതമായ അഴുക്കും എണ്ണയും ഒന്നുമില്ലാത്തവയാണ്. അതിനാല്‍ തന്നെ അവർക്കായുള്ള ഉല്‍പ്പന്നങ്ങളും മൃദു സ്വഭാവമുള്ളവയായിരിക്കും. മുതിർന്നവരുടെ അഴുക്കേറിയ അവസ്ഥയിലുള്ള ശരീരം വൃത്തിയാക്കാൻ ഇത് പര്യാപ്തമാകില്ല.


എന്നാല്‍ കാലാകാലത്തോളം മികച്ച ഗുണ നിലവാരമുള്ള ബേബി പ്രോഡക്റ്റ് തുടർച്ചയായി ഉപയോഗിക്കുന്നത് മുതിർന്നവർക്കും ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാന്തരത്തില്‍ ഇത്തരക്കാരുടെ ചർമം കുട്ടികളുടേതിന് സമാനമായി മൃദുവും ആരോഗ്യമുള്ളതുമായി മാറുന്നു. 


സെൻസിറ്റിവ് ചർമ്മമുള്ളവർക്ക് ഗുണകരം

കെമിക്കലുകള്‍ അധികം യോജിക്കാത്ത, വളരെ സെൻസിറ്റീവ് ആയ ചർമം ഉള്ള വ്യക്തികള്‍ക്ക് ബേബി പ്രോഡക്റ്റ്സ് ഗുണം ചെയ്യും."ഹൈപ്പോഅലോർജെനിക്" എന്ന ലേബലോടെയാണ് ബേബി പ്രോഡക്റ്റുകള്‍ വിപണിയിലെത്തുന്നത്. ഇതിനർത്ഥം അലർജിക്ക് കാരണമാകുന്ന ചേരുവകള്‍ ചേർക്കാത്ത ഉല്‍പ്പന്നമെന്നാണ്. കുഞ്ഞുങ്ങളുടെ മൃദുവായ ചർമത്തെ സംരക്ഷിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വരണ്ടതോ , സെൻസിറ്റിവ് ആയതോ ആയ ചർമത്തെ സംരക്ഷിക്കുന്നു. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് മുതിർന്നവർക്കായുള്ള ചർമ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ദീർഘകാലം ഉപയോഗിക്കുന്നത് ഹാനികരമാണ്. ഇതിലൂടെ, ചർമം കൂടുതല്‍ വരളാനുളള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നു. 


ശക്തമായ സുഗന്ധ വസ്തുക്കള്‍, ഗ്ളൂട്ടൻ, പാരാബീൻ, രാസവസ്തുക്കള്‍ എന്നിവയില്‍ നിന്നെല്ലാം മുക്തമായ, ചർമത്തിന് ഗുണകരമാകുന്ന പ്രകൃതിദത്ത ചേരുവകള്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗത്തിനായി തെരഞ്ഞെടുക്കുക. കുഞ്ഞുങ്ങളുടെ മൃദുവായ ചർമം കണക്കിലെടുത്ത് നിർമിച്ച ഈ ഉല്‍പ്പന്നങ്ങള്‍ മുതിർന്നവർക്കും ഒരു പോലെ ഫലപ്രദമാണ്. 


പല ഓർഗാനിക് ബേബി ഉല്‍പ്പന്നങ്ങളും മള്‍ട്ടി പർപ്പസ് ആണ് എന്നതും ഗുണകരമാണ്. ഉദാഹരണമായി പറഞ്ഞാല്‍ ബേബി ഓയില്‍ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും നരച്ച മുടിക്കും മേക്കപ്പ് നീക്കം ചെയ്യാനും ഒക്കെ ഉപയോഗിക്കാം. ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ ഉപയോഗമുള്ള ഉല്‍പ്പന്നങ്ങള്‍ ഏത് തരത്തിലുള്ള ചര്മമുള്ള ആളുകള്‍ക്കും ആസ്വദിച്ചുപയോഗിക്കാൻ സാധിക്കുന്നവയാണ്.അതിനാല്‍ തന്നെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ദീർഘകാല ഉപയോഗം എല്ലാ അർത്ഥത്തിലും ഗുണം ചെയ്യും.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others.

Realizations are real truths. Those truths purify us from mistakes and guide us to goodness. Liberation from mistakes is possible only through self-realization.. If mistakes are pointed out, the knowledgeable will correct themselves. Human life itself is a journey from wrong to right. Mistakes will happen. There must be an effort on our part to correct and improve ourselves. Be careful that thoughts, words and actions are full of goodness. That is the ultimate path to success. The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others. It is wrong not only to do what should not be done but also not to do it when it should be done. This is one of the biggest problems of mankind. They can easily understand that others are on the wrong path, but he can never understand that he is also on the same path. We become problematic because we do not recognize our own strength. We should adopt the li...

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി :  ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.69 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.84   ഓസ്ട്രേലിയൻ ഡോളർ : 54.05 കനേഡിയൻ ഡോളർ :61.64   സിംഗപ്പൂർ . : 62.75 ബഹറിൻ ദിനാർ : 220.19 മലേഷ്യൻ റിംഗിറ്റ്‌ : 17.59   സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.81 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...