ഷൊർണൂർ: വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്.150 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. പനി, ഛർദി അടക്കമുള്ള അസുഖങ്ങളാണ് അനുഭവപ്പെട്ടത്.
വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി.