സംസ്ഥാനത്തെ സ്വർണവില ആളിക്കത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപയാണ് ഒരു പവൻ സ്വർണത്തിലുണ്ടായ വർധനവ്.
ഇന്ന് സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒറ്റയടിക്ക് വർധിച്ചത് 720 രൂപയാണ്. തുടർന്ന് പവന് 55000 രൂപ എന്ന നിലയിലും, ഗ്രാമിന് 90 രൂപ വർധിച്ച് 6,875 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ 280 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ 1000 രൂപയാണ് രണ്ട് ദിവസം കൊണ്ട് പവന് വർധിച്ചത്. സർവ്വകാല റെക്കോർഡിലാണ് അന്താരാഷ്ട്ര സ്വർണവിലയും. അന്താരാഷ്ട്ര സ്വർണ്ണവില 1.6% കൂടിയപ്പോള്‍ ഇന്ത്യൻ വിപണിയില്‍ വർധനവുണ്ടായത് ഒരു ശതമാനത്തിനടുത്ത് മാത്രമാണ്. സംസ്ഥാനത്തെ വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഗ്രാമിന് ഒരു രൂപ വർധിച്ച് 100 രൂപ ആയിട്ടുണ്ട്.
സമാനമായ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നാല്‍ സ്വർണവില പുതിയ റെക്കോർഡുകള്‍ തീർക്കും. അതോടെ ആഭരണം വാങ്ങുക എന്ന സാധാരണക്കാരുടെ ലക്ഷ്യം സ്വപ്നമായി അവശേഷിക്കുകയും ചെയ്യും.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ല്‍ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ല്‍ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.
ഇന്നത്തെ സ്വർണവില
പവന് 54,280 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് പവന് 100 രൂപയും, ഗ്രാമിന് 720 രൂപയും വർധിച്ചു. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 55,000 രൂപയും, ഗ്രാമിന് 6,875 രൂപയുമാണ് വില.
ആഭരണം വാങ്ങുമ്ബോള്‍ കീശ കീറും
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്നത്തേത്. അതോടെ വലിയ അളവില്‍ സ്വർണാഭരണം വാങ്ങുന്നവരുടെ കീശ കീറും എന്നുറപ്പായി. സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാർക്കിംങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നല്‍കേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് കുതിക്കാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ വലിയ അളവില്‍ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്റെ വിലയില്‍ വർധനവുണ്ടായാല്‍ അതുവഴി ഉണ്ടാകുന്ന സാമ്ബത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില വർധനവിന് കാരണം
ആഗോള തലത്തില്‍, മികച്ച നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 49.72 ഡോളർ (2.05%) കുതിച്ചുയർന്ന് 2,472.21ഡോളർ എന്നതാണ് നിരക്ക്.
അമേരിക്കയില്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന യു.എസ് ഫെഡ് പ്രസിഡന്റ് ജെറോം പവലിന്റെ പരാമർശമാണ് നിലവില്‍ സ്വർണ്ണ വില ഉയരാനുള്ള പ്രധാന കാരണം. ഇതോടെ അടുത്ത സെപ്തംബറില്‍ പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ ശക്തമായി. ഇത്തരത്തില്‍ പലിശ കുറയുന്നത് യു.എസ് ബോണ്ട്, ട്രഷറി വരുമാനങ്ങള്‍ കുറയാൻ കാരണമാകും. ഇതോടെ വൻകിട നിക്ഷേപകർ സ്വർണ്ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും.