മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നാം ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്താല്‍ മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും. ഇത്തരം ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയാം.
മുടിയുടെ അനാരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലരും നിസ്സാരമായി കണക്കാക്കരുത്.
മഴക്കാലത്തുണ്ടാവുന്ന എല്ലാ തരത്തിലുള്ള കേശ സംരക്ഷണ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത് നമ്മുടെ തന്നെ അശ്രദ്ധയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല.
മുടിയിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടി മഴക്കാലം നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും തലയിലുണ്ടാവുന്ന അസഹനീയമായ ചൊറിച്ചില്‍. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയുടെ അസ്വസ്ഥതയേയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
തലയിലെ ചൊറിച്ചില്‍
മഴക്കാലത്ത് തലയില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പലരും ചോദിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങളുണ്ടാവാം പലപ്പോഴും ഇതിന്റെ പ്രധാന കാരണം പല വിധത്തിലുണ്ടാവുന്ന അണുബാധകളാണ്. ഇത്തരം ബുദ്ധിമുട്ടുകൾ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും തലയില്‍ ചൊറിച്ചില്‍ വിടാതെ പിന്തുടരുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
താരന്‍
തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് താരന്‍. പ്രത്യേകിച്ച് മഴക്കാലത്ത് ഈ പ്രശ്‌നം വ്യാപകമാവുന്നു. തലയോട്ടിയില്‍ അമിത എണ്ണ അടിഞ്ഞ് കൂടുന്നത് മൂലം ഇത്തരം പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു . ഈര്‍പ്പമുള്ള അന്തരീക്ഷം നിങ്ങളില്‍ ഫംഗസും അണുബാധയും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. ഇതാണ് പലപ്പോഴും തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കുന്നത്.
പേന്‍ വർദ്ധിക്കുന്നത്
പേന്‍ വര്‍ദ്ധിക്കുന്ന അല്ലെങ്കില്‍ പെറ്റുപെരുകുന്ന ഒരു സമയമാണ് മഴക്കാലം. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ തലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം സമയത്ത് കൂടുതല്‍ ചൊറിച്ചിലിലേക്ക് എത്തിക്കുന്നു. മഴക്കാലത്ത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് തന്നെയാണ പേന്‍.
വീക്കം, അണുബാധകൾ
തലയോട്ടിയിലെ ചൊറിച്ചിലിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും വീക്കവും അണുബാധയും.
പരിഹാരങ്ങള്‍
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കേശ സംരക്ഷണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് വേണ്ടിയും ധൈര്യമായി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കറ്റാര്‍വാഴ.
ആര്യവേപ്പ്
താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇത് നിങ്ങളില്‍ ആന്റിംഫംഗല്‍ ഗുണങ്ങള്‍ ഉറപ്പ് നല്‍കുന്നു. അതൊടൊപ്പം തന്നെ മുടിയിഴകള്‍ക്ക് ശക്ത നല്‍കുകയും താരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. വേപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ഷാമ്ബൂ രൂപത്തില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
നാരങ്ങ നീര്
മുടിയുടെ അണുബാധയും ചൊറിച്ചിലും പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ നീര്. ഇത് നിങ്ങളില്‍ തലയോട്ടിയിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ആണ് ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. നാരങ്ങ നീരിനോടൊപ്പം തേന്‍, തൈര്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ പ്രധാനമായും ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തി കേന്ദ്രമാണ്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടി വളര്‍ച്ചയുടെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം നിങ്ങള്‍ക്ക് ആവണക്കെണ്ണയോ റോസ്‌മേരി ഓയിലോ ചേര്‍ക്കാം. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും നീളവും നല്‍കും.
കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പില വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുമ്പോള്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു, കാരണം അവ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു പിടി കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കുക. പിന്നീട് ഇളം ചൂടിലേക്ക് തണുപ്പിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ ഇഴകളിലും തലയോട്ടിയിലും പുരട്ടുക. 15 മിനിറ്റിന് ശേഷം നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയാം.
തേങ്ങാപ്പാൽ
നാളികേര ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനും മുടിക്കും ഒരു രക്ഷകനാണ്. തേങ്ങാപ്പാല്‍ ജലാംശം നല്‍കുന്ന ഒന്നാണ്. മൃദുവായ വെളിച്ചെണ്ണയുമായി കലര്‍ത്തുമ്പോള്‍ നിങ്ങളുടെ രോമകൂപങ്ങളെ ജീവസുറ്റതാക്കാന്‍ ഇതിന് സാധിക്കും. മിശ്രിതം നിങ്ങളുടെ മുടിയുടെ വേരുകളില്‍ മസാജ് ചെയ്ത് 10 മിനിറ്റ് നില്‍ക്കട്ടെ. അതിന് ശേഷം കഴുകി കളയുക. നല്ല ആരോഗ്യമുള്ള തിളങ്ങുന്നതും മെലിഞ്ഞതുമായ മുടി ലഭിക്കും
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.