ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബ്രാ ധരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ‌ ശ്രദ്ധിക്കേണ്ടതായുണ്ട്

ബ്രാ ധരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ‌ ശ്രദ്ധിക്കേണ്ടതായുണ്ട്. പെണ്‍കുട്ടി വളരുന്നതിനനുസരിച്ച്‌ ബ്രായുടെ സൈസും മാറ്റണം. ഗര്‍ഭിണിയാവുമ്പോഴും പ്രസവത്തിനുശേഷം കുഞ്ഞിനു മുലയൂട്ടുമ്പോഴും സ്തനത്തിന്റെ വലുപ്പം കൂടുന്നതിനാല്‍ അതിനനുസരിച്ചുള്ള ബ്രാ ഉപയോഗിക്കണം. 






ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും സ്തനങ്ങള്‍ക്ക് താങ്ങു നൽകുന്ന ബ്രാ ധരിച്ചാല്‍ പിന്നീട് സ്തനങ്ങള്‍ ഇടിഞ്ഞുതൂങ്ങുന്നതു തടയാന്‍ കഴിയും.രാത്രിയിൽ ബ്രാ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...


രാത്രിയില്‍ ബ്രാ ധരിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഇന്ന് മിക്ക സ്ത്രീകള്‍ക്കും അറിയില്ല. ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.


സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാല്‍ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്.


ഇറുകിയ ബ്രാകള്‍ ദീർഘനേരം ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്ബോള്‍ ഇത്തരം ബ്രാ ധരിക്കുന്നത് രാത്രിയില്‍ അസ്വസ്ഥതയുണ്ടാക്കും. ബ്രാ ഇല്ലാതെ ഉറങ്ങുകയാണെങ്കില്‍ ശരീരം ശരിയായി വിശ്രമിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും.


ഉറങ്ങുന്നസമയങ്ങളില്‍ ബ്രാ ധരിച്ചാലുള്ള ചില ദോഷവശങ്ങള്‍ അറിഞ്ഞിരിക്കാം.


രാവിലെയും രാത്രിയും ദീർഘനേരം ബ്രാ ധരിക്കുന്നത്, പ്രത്യേകിച്ച്‌ വളരെ ഇറുകിയതാണെങ്കില്‍, ചർമ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ഉറക്കത്തില്‍ സ്തനങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. ഇത് ചർമ്മപ്രശ്നങ്ങള്‍ തടയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങളില്‍ ഫംഗസ് അണുബാധയ്‌ക്ക് കാരണമായേക്കാം. ബ്രാ നിരന്തരം ധരിക്കുന്നതു വഴി വിയര്‍പ്പ് കണങ്ങള്‍ തങ്ങി നില്‍ക്കുകയും ഫംഗസ് ആയി രൂപപ്പെടുകയും ചെയ്യും.


രാത്രിയില്‍ ധരിക്കുന്ന ബ്രാ വളരെ ഇറുകിയതാണെങ്കില്‍ സ്തന കോശങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കാതിരുന്നാല്‍ സ്തനങ്ങളിലേക്ക് മെച്ചപ്പെട്ട രക്തയോട്ടവും ആരോഗ്യമുള്ള സ്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.



ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത്‌ പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്‌. ചര്‍മഭംഗിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കുന്നത്‌ പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവിശ്വസനീയമായ വ...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?

കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും? നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.  കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു. എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ? കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് നമ്മെ പഠിപ്പിക്കുന്നത് യാത്രകളാണ്. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ യാത്രകള്‍ ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്‌പന്ദനവുമായി പാരസ്‌പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നൽകുന്ന ഊഷ്‌മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ യാത്രപോലൊരു ഉപനിഷത്തില്ല. ഇത്രയും നാളത്തെ ജീവിതം പകർന്നുതന്നത് എന്താണ്? ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയതെന്താണ്? എന്താണ് ഇത്രയും നാളത്തെ ജീവിതം പഠിപ്പിച്ചത്? അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് പഠിച്ചത്?. ഒരൊറ്റ കാര്യമാണ് പ്രധാനമായി അറിഞ്ഞത്. പകർന്നു കൊടുക്കുന്നിടത്താണ് ജീവനും ജീവിതവും ജീവത്താകുന്നത്, ഹൃദ്യമാകുന്നത്. കൂട്ടിവക്കുന്നിടത്ത് അതെന്നും നിർജ്ജീവമാണ്. വിരസമാണ്. സമ്മർദമാണ്. ഒഴുക്കില്ലാതെ നദിക്ക്‌ എങ്ങനെ സാഗരത്തെ സ്വപ്‌നം കാണാനാകും? സാഗരോന്മുഖമായി ഒഴുകുക എന്നതു തന്നെയാണല്ലോ നദിയുടെ ആ സ്വപ്‌നം; സാക്ഷാത്ക്കാരവും. അതെ.. പങ്കുവക്കുന്നതാണ് ഒഴുക്ക്. കൊടുത്തുകൊണ്ടേയിരിക്കുന്...

മോട്ടിവേഷൻ ചിന്തകൾ

കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. എറ്റവും നല്ല കാഴ്ചയും അത് തന്നെ. ഞാൻ എന്ന വ്യക്തി ഒരിക്കലും പൂർണമല്ല.., എന്നിലെ പോരായ്മകൾ ഏറെയാണ്.. എല്ലാ പോരായ്മകളും എനിക്ക്‌ നികയ്ത്താനും സാധ്യമല്ല. തിരിച്ചറിയാൻ കഴിയാത്ത ന്യൂനതകളും.., അറിഞ്ഞിട്ടും മാറ്റം വരുത്താൻ സാധിക്കാത്ത വൈകല്യങ്ങളും കൂടിച്ചേരുമ്പോൾ നമ്മുടെ വളർച്ച മുരടിച്ചുപോവും. നമ്മുടെ ഉള്ളിലെ ബലഹീനതകളല്ല യഥാർത്ഥ പോരായ്മ.., മറിച്ച് അവയെ തിരിച്ചറിയാനും, അംഗീകരിക്കാനും കഴിയാത്തതാണ് യഥാർത്ഥ പോരായ്മ. അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി.., സ്വന്തം പോരായ്‌മകളെ മനസ്സിലാക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. കൃത്യതയോടെ നമ്മുടെ കുറവുകൾക്ക് മാറ്റം വരുത്താനുള്ള മനോഭാവമാണ്‌ നാം ‌വളർത്തിയെടുക്കേണ്ടത്‌.., അതിലൂടെയാണ്‌ നമ്മിലെ വ്യക്തിത്വത്തിന്റെ ശോഭ വർദ്ധിക്കുന്നത്‌. കാണുക, നോക്കുക ഇതു രണ്ടും നമ്...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത്രം പ്രകാശം ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...