ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്തവരുടെ ഗണത്തിൽ നമ്മുടെ പേരുകൾ ഉണ്ടാവുമോ? 




അവരുടെ ഓർമകളിൽ നമ്മുടെ പേരുകൂടി ഉണ്ടെങ്കിൽ അതു തീർച്ചയായും നമുക്ക് അഭിമാനകരമായ കാര്യമാണ്. എന്നാൽ, മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ ഒരിക്കലും നമ്മുടെ പേരുകൾ വരുന്നില്ലെങ്കിൽ തീർച്ചയായും നാം ലജ്ജിക്കണം. കാരണം, നമ്മുടെ ജീവിതം കൊണ്ടു നാം ഒന്നും നേടിയിട്ടില്ലെന്ന് അപ്പോൾ വ്യക്തമാണ്.


നാം നമുക്ക് പേരിടുകയല്ല, അപരന്‍ നമ്മെ വിളിക്കുന്നത് നമുക്ക് പേരാവുകയാണ്. പിന്നീട് ഈ പേരിനു പകരം വിളിപ്പേരുകള്‍ പലത് നമ്മില്‍ ചാര്‍ത്തപ്പെടും. നമ്മോടുള്ള ഇഷ്ടം കൂടിയതുകൊണ്ടുള്ള പുന്നാരപ്പേരുകള്‍, നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാട്ടുന്ന ഇരട്ടപ്പേരുകള്‍, ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസരിച്ചുള്ള കര്‍മ്മനാമങ്ങള്‍, നമ്മുടെ കഴിവിനും പ്രശസ്തിക്കുമനുസരിച്ചുള്ള മഹിമപ്പേരുകള്‍… അങ്ങനെ പേരുള്ളവരും പേരെടുത്തവരുമായി നാം മാറുന്നു. എല്ലാം വിളിക്കപ്പെടുകയാണ്. സ്വയം മറച്ചു വക്കാന്‍ തൂലികാനാമങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. സ്വയം ചെറുതാകാന്‍ പേരുകള്‍ ഉപേക്ഷിക്കുന്നവരുമുണ്ട്നമ്മുടെ പ്രവർത്തികൾ തന്നെ ആവണം നമ്മുടെ വിളിപ്പേര്.


മാഗസിനുകളിൽ മുടക്കം കൂടാതെ അമ്പതുവർഷത്തോളം തുടർച്ചയായി പ്രത്യക്ഷപ്പെട്ട കോമിക് സ്ട്രിപ് കാർട്ടൂണുകളാണ് പീനട്സ്. എഴുപത്തിയഞ്ച് രാജ്യങ്ങളിലായി 2000 പത്രങ്ങളിൽ ഈ കാർട്ടൂൺ പരമ്പര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാർളി ബ്രൗൺ എന്ന പയ്യൻ പ്രാധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഈ കാർട്ടൂൺ ആവിഷ്കരിച്ചത് ചാൾസ് ഷുൾട്സ് (1922-2000) എന്ന കാർട്ടൂണിസ്റ്റാണ്. അമേരിക്കയിലെ മിനിയാപ്പൊളീസിൽ ജനിച്ച ഷുൾട്സ് രണ്ടാം ലോകമഹായുദ്ധകാലത്തു യൂറോപ്പിൽ മുന്നണിപ്പോരാളിയായിരുന്നു. യുദ്ധകാലത്തു നോർമൻഡിയിൽ മരിച്ചുവീണ സഹപ്രവർത്തകരെ ഓർമിക്കുന്നതിനു വേണ്ടി എല്ലാ വർഷവും ജൂൺ ആറിന് അദ്ദേഹം ഒരു പ്രത്യേക കാർട്ടൂൺ തയ്യാറാക്കുമായിരുന്നു.
“പീനട്സ്’ പരമ്പരയിലൂടെ ലോകമെങ്ങുമുള്ള കാർട്ടൂൺ പ്രേമികളുടെ മനം കവർന്ന ഷുൾട്സ് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 


അമേരിക്കയിലെ നിയമനിർമാണസഭയായ കോൺഗ്രസ് നൽകുന്ന ഏറ്റവും വലിയ അവാർഡായ കോൺഗ്രഷണൽ ഗോൾഡ് മെഡലും അതിലുൾപ്പെടും. “ഫോർബ്സ്’ മാസികയുടെ കണക്കനുസരിച്ച്, മരണത്തിനുശേഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിക്കൊണ്ടിരിക്കുന്ന അമേരിക്കക്കാരൻ ഷുൾട്സ് ആണത്രേ. ജീവിച്ചിരുന്ന കാലത്ത് കാർട്ടൂണുകളിലൂടെ അദ്ദേഹം നൂറു കോടിയിലേറെ ഡോളർ സമ്പാദിച്ചിരുന്നു.
കാർട്ടൂൺ വരച്ച് പണം വാരിക്കൂട്ടിയപ്പോഴും തന്റെ ജീവിതദർശനങ്ങൾ അദ്ദേഹം മറന്നുപോയില്ല. എന്നുമാത്രമല്ല, ഷുൾട്സ് തന്റെ കാർട്ടൂൺ പരമ്പരയിലൂടെ നല്ല ജീവിതദർശനങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുമായിരുന്നു. റോജർനാപ് ഡോട്ട് കോമിൽ പറയുന്നതനുസരിച്ച്, ഷുൾട്സിന്റെ ജീവിത തത്വശാസ്ത്രം ഇപ്രകാരം സംഗ്രഹിക്കാം. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവർ ഏറ്റവും വലിയ പണക്കാരോ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരോ ഏറ്റവും കൂടുതൽ അവാർഡ് വാങ്ങിയിട്ടുള്ളവരോ അല്ല; പ്രത്യുത മറ്റുള്ളവരുടെ കാര്യത്തിൽ ആത്മാർത്ഥമായി താത്പര്യമെടുക്കുന്ന വ്യക്തികളാണ്.


ഇക്കാര്യം വ്യക്തമാക്കുന്നതിനു വേണ്ടി രണ്ടു സെറ്റ് ചോദ്യങ്ങൾ ഷുൾട്സിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെറ്റ് ചോദ്യങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നർ.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ.
നോബൽ സമ്മാന ജേതാക്കളുടെ പേരുകൾ.
ഈ ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു ശരിയായ ഉത്തരം നൽകുവാൻ സാധാരണക്കാർക്കു സാധിക്കും? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായവരുടെ പേരുകൾ അറിഞ്ഞാലും ഇല്ലെങ്കിലും അതു നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റം വരുത്തുകയില്ലെന്നതായിരുന്നു ഷുൾട്സിന്റെ ചിന്താഗതി.


ഇനി അദ്ദേഹത്തിന്റെ പേരിൽ കൊടുത്തിരിക്കുന്ന രണ്ടാമത്തെ സെറ്റ് ചോദ്യങ്ങൾ ശ്രദ്ധിക്കുക.
നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയിൽ തിരിച്ചുവിട്ട ചില അധ്യാപകരുടെ പേരുകൾ.
ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ നിങ്ങളുടെ സഹായത്തിനെത്തിയ മൂന്നു സുഹൃത്തുക്കളുടെ പേരുകൾ.
നിങ്ങളുടെ കഴിവുകൾ കണ്ട് നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ള ചിലരുടെ പേരുകൾ.
നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചില വ്യക്തികളുടെ പേരുകൾ.


ഈ ചോദ്യങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. കാരണം, പണവും പ്രതാപവും പ്രാഗൽഭ്യവുമില്ലെങ്കിലും ഇപ്പറഞ്ഞവർ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ സ്വാധീനിക്കുന്നതോടൊപ്പം നമ്മെ സമ്പന്നരാക്കുകയും ചെയ്യുന്നു. എന്താണ് ഈ ഗണത്തിൽപ്പെടുന്നവരുടെ പ്രത്യേകത? മറ്റുള്ളവരുടെ നന്മയിൽ ആത്മാർഥമായ താത്പര്യമുള്ളവരാണത്രേ അവർ. തന്മൂലം, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും വളർത്തുവാനും കിട്ടുന്ന ഏതവസരവും അവർ വിനിയോഗിക്കുന്നു. അവരെപ്പോലെയുള്ളവരാണു വാസ്തവത്തിൽ ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത്.


ഷുൾട്സ് ആവശ്യപ്പെടുന്നതു പോലെ, നാം പുറകോട്ടു തിരിഞ്ഞു നോക്കിയാൽ നമ്മുടെ ജീവിതത്തെ സ്പർശിക്കുകയും ധന്യമാക്കുകയും ചെയ്ത പലരെയും നമുക്കു കണ്ടെത്തുവാൻ സാധിക്കും. അക്കൂട്ടത്തിൽ നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെ കണ്ടെന്നിരിക്കും. അത് ഏറെ സന്തോഷകരമായ കാര്യവുമാണ്. എന്നാൽ, മറ്റുള്ളവർ തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുകയാണെന്നു കരുതുക. അപ്പോൾ, അവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്തവരുടെ ഗണത്തിൽ നമ്മുടെ പേരുകൾ ഉണ്ടാവുമോ? അവരുടെ ഓർമകളിൽ നമ്മുടെ പേരുകൂടി ഉണ്ടെങ്കിൽ അതു തീർച്ചയായും നമുക്ക് അഭിമാനകരമായ കാര്യമാണ്. എന്നാൽ, മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ ഒരിക്കലും നമ്മുടെ പേരുകൾ വരുന്നില്ലെങ്കിൽ തീർച്ചയായും നാം ലജ്ജിക്കണം. കാരണം, നമ്മുടെ ജീവിതംകൊണ്ടു നാം ഒന്നും നേടിയിട്ടില്ലെന്ന് അപ്പോൾ വ്യക്തമാണ്.


ഒരുപക്ഷേ, ജീവിതത്തിൽ നാം ഒട്ടേറെ പണം നേടുന്നുണ്ടാകാം. അതുപോലെ ഏറെ പ്രതാപവും നാം നേടിയിട്ടുണ്ടാവും. പക്ഷേ, ഇവകൊണ്ടൊന്നും നാം ആരുടെയും ജീവിതത്തിലെ സ്വാധീനശക്തിയായി മാറിയെന്നു വരില്ല. പണവും പ്രതാപവുമൊക്കെയുണ്ടെങ്കിൽ അതുവഴിയായി മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കാനും സ്വാധീനിക്കാനും നമുക്കു സാധിക്കുമെന്നതു തീർച്ചയാണ്. പക്ഷേ, നമുക്കു സന്മനസുണ്ടായിരിക്കുകയും അങ്ങനെ നാംവഴി മറ്റുള്ളവർക്കു സന്തോഷം ലഭിക്കുകയും ചെയ്താൽ മാത്രമേ അവരുടെ സ്നേഹപൂർണവും നന്ദിപൂർണവുമായ ഓർമകളിൽ നാമുണ്ടാവൂ. നമ്മുടെ ജീവിതത്തെ വിവിധ രീതികളിൽ സ്വാധീനിക്കുകയും ധന്യമാക്കുകയും ചെയ്തവരെ നന്ദിയോടെ നമുക്ക് ഓർമിക്കാം. അതോടൊപ്പം, നമ്മുടെ ജീവിതം വഴിയായി മറ്റുള്ളവരെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ആത്മാർഥമായി ശ്രമിക്കാം. അപ്പോൾ അവരുടെ ഓർമകളിൽ നാമും സ്ഥാനം പിടിച്ചുകൊള്ളും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി സന്തോഷകരമായി ജീവിക്കാൻ ഇങ്ങനെ ചെയ്തോളൂ

വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക. 1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?. അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.   2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹ...

ചിന്താമണി ചിക്കൻ

തമിഴ് നാടിന്റെ സ്വന്തം ചിന്താമണി ചിക്കന്റെ റെസിപ്പിയാണ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്  ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ 250 ഗ്രാം കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ ഉപ്പ് പാകത്തിന് മഞ്ഞൾ പൊടി അര ടീസ്പൂൺ ചുവന്നുള്ളി 22 വറ്റൽ മുളക് 17 കറിവേപ്പില ആവശ്യത്തിന്  നല്ലെണ്ണ ഒരു ടേബിൾ സ്പൂൺ പെരും ജീരകം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം കോഴിയിൽ നല്ലപോലെ മഞ്ഞൾ പൊടി ഉപ്പ് മുളകുപൊടി ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെക്കണം നല്ലെണ്ണ ചൂടാക്കി അതിൽ പെരും ജീരകം പൊട്ടിക്കണം. അതിലേക്ക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക വഴന്നു വന്നാൽ വറ്റൽ മുളക് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക ചിക്കൻ ചേർത്തിളക്കി മൂടി വെച്ച് വേവിച്ച്ച്ചെടുക്കാം വെള്ളം ഒഴിച്ച് വേവിക്കരുത്. 20 മിനിറ്റ് വെന്താൽ നന്നായി മൊരിച്ചെടുക്കാം.