ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും.

ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.




മനുഷ്യ സൃഷ്ടിയുടെ താളലയങ്ങള്‍ക്കനുസൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് വിഘ്‌നം സൃഷ്ടിക്കുന്നതാണ് ഓരോരുത്തരിലെയും അപകര്‍ഷ ബോധം. ജീവിത ലക്ഷ്യമെന്താണെന്നും അതില്‍ എത്തിപ്പെടാനുള്ള മാര്‍ഗമെന്താണെന്നും അതിനായി ദൈവം നല്‍കിയ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ചിന്തിക്കാതെ മനസ്സും ശരീരവും നിര്‍ജീവമായിത്തീരുന്ന ഒരവസ്ഥാ വിശേഷമാണിത്. 



ഇതുമൂലം മനുഷ്യന്റെ മുന്നോട്ടുള്ള ചലനവും ചിന്തയും നഷ്ടപ്പെടുന്നു. വിഭ്രാന്തി നിറഞ്ഞ ഇത്തരം മാനസികാവസ്ഥ വിഷാദരോഗത്തിലേക്കുവരെ മനുഷ്യനെ കൊണ്ടെത്തിക്കുന്നു. അപകര്‍ഷതക്കിടയാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആത്മവിശ്വാസത്തിന്റെ അഭാവം. രണ്ട്, സംശയം നിറഞ്ഞ മനസ്സ്. മൂന്ന്, അര്‍ഹമായ അംഗീകാരവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നല്‍. നാല്, അപരന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും തോന്നുന്ന അസൂയ. ഇവയില്‍ ഏറ്റവുമാദ്യം ചര്‍ച്ച ചെയ്യേണ്ടതാണ് ആത്മവിശ്വാസത്തിന്റെ അഭാവം. എത്ര കഴിവുണ്ടെങ്കിലും ഒരു കഴിവുമില്ല എന്ന തോന്നല്‍ പലപ്പോഴും മനസ്സിന്റെ താളം തെറ്റിക്കുന്നു.


ഒരു ജീവിതകഥ ഇങ്ങനെ ; ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ലിസ്റ്റില്‍ പേരുവന്നതറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായി.വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്‌കൂളിലേക്കാണ് എന്നറിഞ്ഞപ്പോള്‍ ആഹ്ലാദമേറെയായി. പുതിയ സ്‌കൂളിനെ പറ്റി അടുത്തുള്ളവരോടെല്ലാം ചോദിച്ചറിഞ്ഞു.ഏതാണ്ടെല്ലാ കാര്യങ്ങളിലും സംതൃപ്തമായ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ആ സ്‌കൂളില്‍നിന്നും സ്ഥലം മാറിപ്പോകുന്ന മുന്‍ പ്രിന്‍സിപ്പല്‍ നല്ലൊരു പ്രസംഗകന്‍ കൂടിയായിരുന്നു എന്നറിഞ്ഞപ്പോള്‍ ടീച്ചര്‍ അസ്വസ്ഥയായി. പ്രസംഗമറിയാത്ത താന്‍ പ്രഗത്ഭനായ മുന്‍ഗാമിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതിലുള്ള അപകര്‍ഷത ടീച്ചറെ അങ്ങേയറ്റം പിരിമുറുക്കത്തിലാക്കി. 




പ്രമോഷന്‍ വേണ്ടെന്നു വെച്ച് അധ്യാപികയായി തന്നെ തുടര്‍ന്നാലോ? ടീച്ചറുടെ ചിന്ത കാടുകയറി. അടുത്ത ദിവസം പുതിയ സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് പുതിയ സ്‌കൂളില്‍നിന്ന് സീനിയര്‍ അസിസ്റ്റന്റിന്റെ ഫോണ്‍, തിങ്കളാഴ്ച മോണിംഗ് അസംബ്ലിയില്‍ ടീച്ചര്‍ ഒരു പ്രസംഗം ചെയ്യണം. ഇതു കേട്ട് ടീച്ചര്‍ക്ക് തലകറക്കം വന്നു. ശാന്തപ്രകൃതക്കാരനായ പിതാവ് വളരെയധികം ഉപദേശിച്ചുനോക്കി. ഫലമില്ല. അദ്ദേഹത്തിന്റെ സുഹൃത്തും കൗണ്‍സലിംഗില്‍ പ്രഗത്ഭനുമായ ഒരു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററെ വിളിച്ചുവരുത്തി. നീണ്ട ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം ടീച്ചറുടെ മനസ്സ് അയഞ്ഞു തുടങ്ങി. 


അസംബ്ലിയില്‍ ചെയ്യേണ്ടതിനായി ഒരു പ്രസംഗം കൗണ്‍സിലര്‍ എഴുതിക്കൊടുത്തു.കാണാതെ പഠിച്ചു പറയേണ്ടതില്ലെന്നും കണ്ടുവായിച്ചാല്‍ മതിയെന്നും നിര്‍ദേശവും കൊടുത്തു. ഏതായാലും രംഗം ഭംഗിയായി അവസാനിച്ചു. ''ടീച്ചര്‍ പറയേണ്ട കാര്യങ്ങള്‍ ഗൗരവത്തോടെ മുന്‍കൂട്ടി തയാറാക്കി പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗൗരവം കൈവന്നു'' - സീനിയര്‍ അസിസ്റ്റന്റിന്റെ ഈ കമന്റ് കൂടി കേട്ടപ്പോള്‍ ടീച്ചര്‍ കൂടുതല്‍ ഉന്മേഷവതിയായി.മാത്രമല്ല, പ്രസംഗിക്കാന്‍ കഴിയില്ല എന്ന അപകര്‍ഷ ബോധം നീങ്ങിയതോടെ വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഇപ്പോഴും പ്രിന്‍സിപ്പലായി ശോഭിക്കുന്നു. ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും. എനിക്കു കഴിയും എന്ന പ്രതീക്ഷാനിര്‍ഭരമായ മന്ത്രം എപ്പോഴും മനസ്സിലുണ്ടാകണമെന്നു മാത്രം.


ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.



ആത്മവിശ്വാസദായകമായ ചിന്തയിലേക്ക് ബോധമനസ്സിനെ തിരിച്ചുവിടണം.ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മനസ്സിന് സംരക്ഷണം നല്‍കുന്നത് 'ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കാണ് നമുക്ക് എതിരു നില്‍ക്കാന്‍ കഴിയുക?' എന്ന ബോധ്യമാണ്. ഈ വിശ്വാസം പകരുന്ന ഉത്തേജനം മറ്റെവിടെനിന്നാണ് ലഭിക്കുക? പരാജയം, ലക്ഷ്യം നേടല്‍ അസാധ്യം എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് പകരം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ട് മുന്നേറാന്‍ കഴിയണം.



നാം എങ്ങനെ ചിന്തിക്കുന്നുവോ അതനുസരിച്ചായിരിക്കും വിജയത്തിന്റെയും പരാജയത്തിന്റെയും വികാരങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. ദൈവസഹായത്തെയും അനുഗ്രഹത്തെയും കുറിച്ചുള്ള പ്രതീക്ഷകളും ചിന്തകളും മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന അശുഭചിന്തകളെ ഇല്ലാതാക്കും. അതോടെ സര്‍ഗചിന്തകള്‍ വളരാനും തുടങ്ങും.



ആത്മവിശ്വാസത്തിന്റെ അഭാവമാണ് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവര്‍ക്ക് അവസരങ്ങള്‍ തേടിപ്പിടിക്കാൻ കഴിയാതെ വിഷണ്ണതയോടെ കഴിയേണ്ടിവരുന്ന ദയനീയാവസ്ഥയാണുണ്ടാകുന്നത്. അപകര്‍ഷത മാറ്റിയെടുക്കണമെങ്കില്‍ മനോഭാവത്തിലും വീക്ഷണത്തിലും സമൂലമായ മാറ്റം വരുത്തണം. കൂടുതല്‍ വായനയും സുഹൃത്തുക്കളുമായുള്ള ഉള്ളുതുറന്ന ചര്‍ച്ചകളും സ്‌നേഹ സൗഹൃദ പെരുമാറ്റങ്ങളും അപകര്‍ഷ ബോധത്തെ മനസ്സില്‍നിന്നും കഴുകിക്കളയാന്‍ ഉപകരിക്കും.



തന്റെ കഴിവിനേക്കാള്‍ മികച്ചതായിരിക്കരുത് മറ്റൊരാളുടെ കഴിവ് എന്ന അസൂയയോടുകൂടിയ ചിന്ത മനസ്സിനെ കൂടുതല്‍ അപഭ്രംശത്തിലാക്കും. മറ്റുള്ളവര്‍ ആസ്വദിക്കുന്ന സുഖസൗകര്യങ്ങളും മെച്ചങ്ങളും കാണുമ്പോള്‍ തനിക്കിതൊന്നും ഇല്ലല്ലോ എന്ന മാനസികാവസ്ഥയും നല്ലതല്ല. ഇതൊരുതരം അപകര്‍ഷബോധത്തിന്റെ ലക്ഷണമാണ്. ഒരു കല്യാണസദസ്സിലുണ്ടായ അനുഭവം സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. പരിചിതയായ ഒരു ഉദ്യോഗസ്ഥ സദസ്സിന്റെ ഒരു മൂലയില്‍ മ്ലാനവദയായി ഇരിക്കുന്നു. 


ഇടക്കിടക്ക് കണ്ണീര്‍തുള്ളികള്‍ തുടക്കുന്നുമുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ നോക്കൂ! എന്റെ കൂടെയുള്ളവരുടെ വസ്ത്രങ്ങള്‍ നോക്കൂ. നല്ല ഫാഷനുള്ളവ. വിലകൂടിയതും. എന്റെ വീട്ടുകാര്‍ ഈ വിലകുറഞ്ഞ സാരി മതിയെന്നാണ് എന്നെ നിര്‍ബന്ധിച്ചത്.' സദസ്സിലെ തിക്കിനും തിരക്കിനുമിടയില്‍ കുറേ ഉപദേശിച്ചു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കവിതാ ശകലത്തിന്റെ പൊരുളും പറഞ്ഞു കൊടുത്തു; 'ഏത് വിഡ്ഢിക്കും എത്ര വലിയ രാജകീയ വസ്ത്രങ്ങളും ധരിക്കാന്‍ കഴിയും.' കുറച്ചൊക്കെ ശാന്തമനസ്സോടെ ഉദ്യോഗസ്ഥ ഭക്ഷണഹാളിലേക്ക് പോയി. മറ്റുള്ളവരുടെ പകിട്ടും പൊലിപ്പും കാണുമ്പോള്‍ തന്റെ വ്യക്തിത്വം ഇടിഞ്ഞുപോയി എന്ന തോന്നലുണ്ടായതാണ് പറ്റിയ പാളിച്ച. ഇതില്‍നിന്നുണ്ടായ അപകര്‍ഷതയാണ് അവരെ അവതാളത്തിലാക്കിയത്. ഇത്തരം അപകര്‍ഷ ചിന്ത പലപ്പോഴും അസൂയക്കും ശത്രുതക്കും പ്രതികാര മനസ്സിനും ഇടവരുത്തും. ഇതൊരു തരം വിഷാദരോഗത്തിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നു.

 
ജീവിതത്തില്‍ അനുഭവപ്പെടുന്ന വൈകാരികമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടുന്നു എന്നതിലാണ് വിഷയത്തിന്റെ മര്‍മം. അപകര്‍ഷബോധം ഒരു വൈകാരിക പ്രശ്‌നമായാണ് കാണേണ്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനമാണ് ആദ്യം വേണ്ടത്. ശാസ്ത്രീയമായ കൗണ്‍സലിംഗിലൂടെ ഇത് കണ്ടെത്താന്‍ കഴിയും. കഴിവുകളെക്കുറിച്ച് ഉത്തമബോധ്യം ഓരോ വ്യക്തിക്കുമുണ്ടാകണം. ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങളും കഴിവുകളും ഇല്ലാത്തവരായി ആരുമില്ല. ഇവ കണ്ടെത്താനോ അവയിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് ചിന്തിക്കുകയോ ചെയ്യാതെ അസ്വസ്ഥതക്കടിപ്പെടുന്ന സ്വഭാവമാണ് പലരിലും കാണുന്നത്. ചിത്രം വരക്കാനുള്ള കഴിവാണ് ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്നതെങ്കില്‍ ആ കഴിവ് വളര്‍ത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. അതു തന്നെ നല്ലൊരു ചിത്രകാരനാക്കി മാറ്റാന്‍ ഇടവരുത്തുമെന്നുള്ള ഉത്തമവിശ്വാസവും അതിനു വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനവുമാണ് വേണ്ടത്. നേരെമറിച്ച് നന്നായി പാടാന്‍ കഴിയുന്ന ഒരാളെ കണ്ടിട്ട് തനിക്കതിന് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നത് ഭൂഷണമല്ല തന്നെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

മോട്ടിവേഷൻ ചിന്തകൾ

കോപം നമ്മുടെ ദുർബ്ബലതയാണ്.ക്ഷമയും വിവേകവുമാണ് അതിന്റെ മറുമരുന്ന്.കോപം വന്നാൽ സ്വയം നിയന്ത്രിക്കണം.ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക . അപ്പോൾ കോപത്തിന്റെ നിസ്സാരത നമുക്ക് മനസ്സിലാവുകയും ക്ഷമയുടെ മഹത്വം ബോധ്യപ്പെടുകയും ചെയും. "അതിവേഗത ആപത്ത്.." ഇത് നമ്മുടെ മനസ്സിന് കൂടി ബാധകമാവുന്ന നിയമമാണ്. നിയന്ത്രണാതീതമായ വാഹനത്തിനും നിയന്ത്രണമില്ലാത്ത മനസ്സിനും ശരവേഗം ആയിരിക്കും.അവ മൂലം ഉണ്ടാകുന്ന നാശം പിന്നീട് ശരിപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. കോപം നിയന്ത്രിക്കുക. പരിഹാരം ഇല്ലാത്ത അധമവികാരമാണ് അനാവശ്യമായ കോപം. ക്രോധം മൂലം സംഭവിക്കുന്ന തെറ്റുകൾ പിന്നീട്‌ നമുക്ക്‌ തിരുത്താനൊ , പരിഹരിക്കാനോ സാധിച്ചെന്ന് വരില്ല.  ക്ഷിപ്രകോപി ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ വിനാശത്തിനും കാരണമാകും. ഇവർ മറ്റുള്ളവരുടെ മനസ്സിലേല്പിക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .  കോപിക്കുന്നവർ ചെയ്യുന്ന പ്രവൃത്തികൾ പൊട്ടിച്ചിതറിയ കണ്ണാടി പോലെയാണ്‌.  എത്ര സുന്ദരമായി അത് കൂട്ടിച്ചേർത്താലും ചില വടുക്കൾ ശേഷിക്കും. ഒരു കോപത്തിന് ചിലപ്പോൾ മൂന്നോ നാലോ മിനിറ്റ് മാത്രമേ ആയ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...