'ഹോസ്റ്റല്‍ കാന്റീനിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കറിയില്‍ ജീവനുള്ള എലി', വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍: സംഭവം തെലങ്കാനയില്‍
ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള ചട്ണിയിൽ ജീവനുള്ള എലിയെ കണ്ടെത്തി. തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചട്ണിയിൽ ഏലി ഇഴയുന്ന വീഡിയോ വിദ്യാർത്ഥികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്
സുൽത്താൻപൂർ:ഹോസ്റ്റല്‍ കാന്റീനിലെ വിദ്യാർത്ഥികള്‍ക്കുള്ള ചട്ണിയില്‍ ജീവനുള്ള എലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലില്‍ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചട്ണിയില്‍ ഏലി ഇഴയുന്ന വീഡിയോ വിദ്യാർത്ഥികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജെഎൻടിയു എച്ച് യൂണിവേഴ്സിറ്റിയിലെ സുല്‍ത്താൻപൂരിലുള്ള കോളേജ് ഹോസ്റ്റലിലാണ് സംഭവം.
എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. കോളജ് ഹോസ്റ്റലില്‍ എന്ത് സുരക്ഷിതത്വമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത് എന്നാണ് ഒട്ടുമിക്ക എല്ലാവരും ചോദിക്കുന്നത്. രൂക്ഷ വിമർശനമാണ് ഹോസ്റ്റല്‍ കാന്റീനിനെതിരെ ഇപ്പോള്‍ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.
‘ജെഎൻടിയു സുല്‍ത്താൻപൂരില്‍ ഈ സാഹചര്യം പുതിയതല്ല. 2016 മുതല്‍ 2020 വരെ ഞങ്ങള്‍ക്ക് ഇത്തരം ഗുണമേന്മയില്ലാത്ത ഭക്ഷണം നല്‍കിയതിന് മിക്കവാറും എല്ലാ ദിവസവും ഞങ്ങള്‍ക്ക് മെസ് മാനേജ്‌മെൻ്റുമായി തർക്കിക്കേണ്ടിവന്നു. ഇന്നും അത് തുടരുന്നത് കാണുന്നതില്‍ സങ്കടമുണ്ട്’, എന്നാണ് വിഷയത്തില്‍ പൂർവ വിദ്യാർത്ഥിയായ ഒരാള്‍ കുറിച്ചത്.
എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ എന്ത് സുരക്ഷിതത്വമാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്നാണ് ഒട്ടുമിക്ക എല്ലാവരും ചോദിക്കുന്നത്. രൂക്ഷ വിമർശനമാണ് ഹോസ്റ്റൽ കാന്റീനിനെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.