ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നല്ല കിടിലൻ സ്വാദില്‍ ഒരു ബീഫ് അച്ചാർ റെസിപ്പി നോക്കാം

നോൺ വെജ് അച്ചാർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക മീൻ അച്ചാറായിരിക്കും. മീൻ അച്ചാർ രുചികൾക്കു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? ഊണിന് തൊട്ടുകൂട്ടാൻ ഇതാ വേറിട്ടൊരു ബീഫ് അച്ചാർ.




ബീഫ് അച്ചാറിന് രുചി അല്പം കൂടുതലാണ്. അച്ചാറുകള്‍ പലരും പുറത്തു നിന്നാണ് വാങ്ങിക്കാറുള്ളത്. ഇത് നമുക്ക് വീട്ടില്‍ തയ്യാറാക്കിയാലോ?
നല്ല കിടിലൻ സ്വാദില്‍ ഒരു ബീഫ് അച്ചാർ റെസിപ്പി നോക്കാം.


ആവശ്യമായ ചേരുവകള്‍

ബീഫ് – 1/2 കിലോ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

ചുവന്ന മുളക് പൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

വെളുത്തുള്ളി – 15 അല്ലി (അരിഞ്ഞത്)

ഇഞ്ചി – 2 ഇഞ്ച് കഷണം (അരിഞ്ഞത്)

പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്)

കാശ്മീരി റെഡ് ചില്ലി പൗഡർ – 2 ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

ഉലുവ പൊടി – 1/4 ടീസ്പൂണ്‍

കറുത്ത കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍

കടുക് വിത്ത് – 1/2 ടീസ്പൂണ്‍

ഉലുവ വിത്ത് – 1/4 ടീസ്പൂണ്‍

വിനാഗിരി – 5 ടീസ്പൂണ്‍

വെളിച്ചെണ്ണ – 1/2 കപ്പ്

കറിവേപ്പില – 4 തണ്ട്

വെള്ളം – 1 കപ്പ്

ഉപ്പ് പാകത്തിന്


തയ്യാറാക്കുന്ന വിധം

ബീഫ് വൃത്തിയാക്കി ചെറിയ സമചതുരകളാക്കി മുറിക്കുക. ഒരു പ്രഷർ കുക്കർ ചൂടാക്കി ബീഫ് കഷണങ്ങള്‍, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, 1/2 ടീസ്പൂണ്‍ ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. നന്നായി ഇളക്കി 4 വിസില്‍ വരെ അല്ലെങ്കില്‍ ബീഫ് നന്നായി വേവുന്നത് വരെ വേവിക്കുക. തീ ഓഫ് ചെയ്യുക. 


ഒരു പാനില്‍ 1/4 കപ്പ് വെളിച്ചെണ്ണ ചൂടാക്കി വേവിച്ച ബീഫ് കഷണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് മാറ്റി വയ്ക്കുക. ഒരു പാനില്‍ 1/4 കപ്പ് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇത് തെളിയുമ്ബോള്‍ ഉലുവ ചേർത്ത് 2 മിനിറ്റ് ഫ്രൈ ചെയ്യുക.


ഇനി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 4 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് കാശ്മീരി ചുവന്ന മുളകുപൊടി, ഉലുവപ്പൊടി, 1/2 ടീസ്പൂണ്‍ ഗരം മസാല എന്നിവ ചേർത്ത് 3 മിനിറ്റ് വഴറ്റുക. ഇനി വിനാഗിരി ചേർത്ത് തിളപ്പിക്കുക. 



ഇതിലേക്ക് എണ്ണയോടൊപ്പം വറുത്ത ബീഫ് കഷണങ്ങള്‍ ചേർത്ത് നന്നായി ഇളക്കുക. അവസാനം കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പരിശോധിച്ച്‌ തീ ഓഫ് ചെയ്യുക. ടേസ്റ്റി ബീഫ് അച്ചാർ തയ്യാർ.