വാട്സാപ്പിൽ പുതിയത് അപ്ഡേറ്റ്; വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; ഇനി നിങ്ങള്ക് തീരുമാനിക്കാം
വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; ഇനി നിങ്ങള്ക് തീരുമാനിക്കാം. ഒരു പരിചയവും ഇല്ലാത്ത ആളുകൾക്ക് ഇനി നിങ്ങളുടെ സമ്മതമില്ലാതെ അവരുടെ ഗ്രൂപ്പിൽ ചേർത്താൻ സാധിക്കില്ല.

വാട്സ്ആപ്പില്‍ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ തികച്ചും അപരിചിതരായ ആളുകള്‍ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും.
അപരിചിതമായ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്ബത്തിക തട്ടിപ്പുകളിലടക്കം ഇരയാകുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമേകാൻ വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തിയിരിക്കുകയാണ്.
നമ്മളെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്തുകഴിഞ്ഞാല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്ബ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. എന്താണ് ഗ്രൂപ്പിന്റെ പേര്, ആരാണ് ഗ്രൂപ്പിലേക്ക് നമ്മളെ ചേര്‍ത്തത്, എന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്, ആരാണ് ഗ്രൂപ്പ് തുടങ്ങിയത് എന്നീ വിവരങ്ങള്‍ യൂസര്‍ക്ക് ലഭ്യമാകും.
നമ്മുടെ കോണ്ടാക്റ്റില് ഇല്ലാത്ത ആരെങ്കിലുമാണോ ഗ്രൂപ്പിലേക്ക് ചേര്‍ത്തത് എന്ന് അനായാസം ഇതിലൂടെ അറിയാം. പരിചയമില്ലാത്ത ആരെങ്കിലുമാണ് നിങ്ങളെ ചേര്‍ത്തതെങ്കില്‍ എക്സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം. വാട്സ്ആപ്പ് കോണ്ടെക്സ്റ്റ് കാര്‍ഡ് എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്.
വാട്സ്ആപ്പ് കോണ്ടെക്സ്റ്റ് കാര്‍ഡ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വരും ആഴ്ചകളില്‍ പുത്തന്‍ ഫീച്ചര്‍ കൂടുതല്‍ പേരിലേക്കെത്തും. വാട്സ്ആപ്പിലെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായാണ് മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സി, തൊഴില്‍ തട്ടിപ്പുകള്‍ തുടങ്ങി അനവധി പുലിവാലുകളില്‍ ചെന്ന് ചാടുന്നത് ഒഴിവാക്കാന്‍ യൂസര്‍മാരെ വാട്സ്ആപ്പിലെ പുതിയ ഫീച്ചര്‍ സഹായിക്കും എന്ന് കരുതപ്പെടുന്നു.