വീണ്ടും ഉയരങ്ങളിലേക്ക്; സ്വര്‍ണ വില വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്.
ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.
ഒറ്റയടിക്ക് ഇന്നലെ 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു.
പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു.
10/08/2024, ശനി, ഇന്നത്തെ വിപണി നിലവാരം
സ്വർണ്ണം :
ഗ്രാം : 6445 രൂപ
പവൻ : 51,560 രൂപ
വെള്ളി :
ഗ്രാം : 88.60രൂപ
കിലോ : 88,600 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 83.95
യൂറൊ : 91.66
ബ്രിട്ടീഷ് പൗണ്ട് : 107.08
ഓസ്ട്രേലിയൻ ഡോളർ : 55.18
കനേഡിയൻ ഡോളർ :61.13
സിംഗപ്പൂർ . : 63.35
ബഹറിൻ ദിനാർ : 222.76
മലേഷ്യൻ റിംഗിറ്റ് : 18.99
സൗദി റിയാൽ : 22.38
ഖത്തർ റിയാൽ : 23.06
യു എ ഇ ദിർഹം : 22.86
കുവൈറ്റ് ദിനാർ : 274.24
ഒമാനി റിയാൽ. : 218.10
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 106.04 - 95.02
എറണാകുളം : 105.45 - 94.45
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 105.85 - 94.82
മലപ്പുറം : 106.36 - 95.33
തൃശൂർ : 106.35 - 95.29
കണ്ണൂർ : 105.77- 94.78