വയറൊന്ന് ചാടിയാൽ, തടിയല്പം കൂടിയാൽ പിന്നെ ആധിയാണ് മലയാളികൾക്ക്. തടി കുറയ്ക്കാനുള്ള പൊരിഞ്ഞ പോരാട്ടമാണ് പിന്നീട്. അതിനായി പട്ടിണി കിടക്കും, സകല ഡയറ്റുകളും പരീക്ഷിക്കും. കുടവയറിൽ എണ്ണ തേയ്ക്കും, വയറുകുറയ്ക്കുന്ന ബെൽറ്റിടും, സ്വന്തമായി വ്യായാമങ്ങളെല്ലാം ചെയ്യും.അങ്ങനെ തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറുംപേര്‍.
സിനിമകള്‍ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ് നടീനടന്മാര്. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 നാള് കൊണ്ട് ഭാരം കുറച്ച അനുഭവം നടന് ആര്. മാധവന് അടുത്തിടെ പങ്കുവച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലാണ്. ഇപ്പോഴിതാ തീവ്രമായ വര്‍ക്കൗട്ടോ ചികിത്സയോ ഇല്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതെങ്ങനെയെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്. കര്‍ശനമായ ഡയറ്റിംഗിലൂടെയും ജീവിതശൈലിയിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തമിഴിലും ഹിന്ദിയിലുമൊക്കെ തിളങ്ങി നില്ക്കുന്ന താരം ഒരുകാലത്ത് യൂത്തിന്റെ ഹരമാണ്. ഇപ്പോഴാകട്ടെ വളരെ സീരിയസ് വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമടക്കം തന്വമയത്തോടെ അവതരിപ്പിച്ച് മാധവന് വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടെന്നും തന്നെ വെെറലാകാറുണ്ട്.
ഇപ്പോഴിതാ തീവ്രമായ വർക്കൗട്ടോ ചികിത്സയോ ഇല്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതെങ്ങനെയെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കർശനമായ ഡയറ്റിംഗിലൂടെയും ജീവിതശെെലിയിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് താരം പറയുന്നു.
''വ്യായാമമോ, സർജറിയോ, ചികിത്സയോ ഇല്ലാതെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ചാണ് ഞാൻ വണ്ണം കുറച്ചത്. ഞാൻ ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റം വരുത്തി. ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കാൻ തുടങ്ങി. ഓരോ വായ ഭക്ഷണവും നാല്പത്തിയഞ്ച് മുതല്‍ അറുപത് തവണ വരെ ചവച്ചു. കൂടുതലും പച്ചക്കറികളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയത്.
ദിവസവും അതിരാവിലെ നടക്കാൻ പോവുകയും നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. കൂടാതെ രാത്രി ഭക്ഷണം 6.45 മുൻപ് കഴിക്കുമായിരുന്നു. വെെകുന്നേരം മൂന്ന് മണിക്ക് ശേഷം വേവിക്കാത്ത ആഹാരമൊന്നും കഴിക്കില്ല. കിടക്കാൻ പോകുന്നതിന് 90 മിനിറ്റ് മുമ്ബെങ്കിലും സ്ക്രീൻ ടെെം ഒഴിവാക്കും. ശരീരത്തിന് ആവശ്യമായ മികച്ച ആഹാരങ്ങള്‍ മാത്രമാണ് കഴിച്ചത്...'' താരം പറയുന്നു.
മാധവൻ തന്റെ ഔദ്യോഗിക എക്സ് പേജില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. 'റോക്കട്രി, ദി നമ്ബി എഫക്റ്റ്' എന്ന ചിത്രത്തിന് വേണ്ടിയാണ് മാധവൻ ശരീരവണ്ണം വർദ്ധിപ്പിച്ചത്. ഈ വണ്ണമാണ് 21 ദിവസം കൊണ്ട് കുറച്ചെടുത്തത്. പാനീയങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയെന്നും മാധവൻ പറയുന്നു. താരം പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.